"വെബ് ബ്രൗസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hy:Ցանցային դիտարկիչ
→‎ചരിത്രം: ++ ലിങ്ക്
വരി 5:
 
== ചരിത്രം ==
[[വേൾഡ് വൈഡ് വെബ്|വേൾഡ് വൈഡ് വെബ്ബിന്റെ]] ഉപജ്ഞാതാ‍വായ [[ടിം ബർണേയ്സ് ലീ]] തന്നെയാണ് ആദ്യത്തെ ബ്രൌസറും സൃഷ്ടിച്ചത്. വേൾഡ്‌വൈഡ്‌വെബ് (WorldWideWeb) 1990-ൽ പുറത്തിറങ്ങിയ ആ ബ്രൌസറിനെ പിന്നീട് നെക്സസ് എന്ന് പുനർനാമകരണം ചെയ്തു. ലീയും ജീൻ ഫ്രാങ്കോയ്സ് ഗ്രോഫും ചേർന്ന് [[സി (പ്രോഗ്രാമിങ് ഭാഷ)|സി ഭാഷയുപയോഗിച്ച്]] പൊളിച്ചെഴുതകയും പേര് ലിബ്ഡബ്ല്യുഡബ്ല്യുഡബ്ല്യു (libwww) എന്നാക്കി മാറ്റുകയും ചെയ്തു.
 
1990-കളുടെ തുടക്കത്തിൽ ഒരുപിടി വെബ് ബ്രൌസറുകളുണ്ടായി നികോളാ പെല്ലോ എന്ന പ്രോഗ്രാമർ നിർമ്മിച്ച [[ഡോസ്|ഡോസിൽ]] നിന്നും [[യുണിക്സ്|യുണിക്സിൽ]] നിന്നും ഉപയോഗിക്കാവുന്ന ബ്രൌസറും [[മക്കിന്റോഷ്|മക്കിന്റോഷിനായുണ്ടാക്കിയ]] സാംബ എന്നിവയായിരുന്നു അവയിൽ പ്രധാനം. അമേരിക്കയിലെ ഇല്ലിനോയ്സ് സർവ്വകലാശാലയിലെ നാഷണൽ സെന്റർ ഫോർ സൂപ്പർകമ്പ്യൂട്ടിങ്ങിലെ മാർക് ആൻഡേഴ്സണും എറിക് ബിനായും ചേർന്ന് 1993 ഫെബ്രുവരിയിൽ യുണിക്സിനായി [[മൊസൈക് (വെബ് ബ്രൌസർ)|മൊസൈക്]] എന്നൊരു ബ്രൌസർ പുറത്തിറക്കി. ഏതാനം മാസങ്ങൾക്കു ശേഷം മൊസൈക്കിന്റെ മക്കിന്റോഷ് പതിപ്പും പുറത്തിറങ്ങി. [[മൊസൈക്]] അക്കാലത്ത് ഏറെ പ്രചാരം നേടിയിരുന്നു. മൊസൈക്കിന്റെ സാങ്കേതികവിദ്യ ആദ്യം സ്പൈഗ്ലാസ് എന്നൊരു കമ്പനി സ്വന്തമാക്കി.
"https://ml.wikipedia.org/wiki/വെബ്_ബ്രൗസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്