"കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഐതിഹ്യം - അക്ഷരത്തെറ്റ് തിരുത്തി
വരി 34:
'''പള്ളി''' എന്നത് ബുദ്ധ പഠന കേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു... കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസവും നിലവിലുണ്ട്... മൈനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ പേരുകളുള്ള സ്ഥലങ്ങളും പഴയ ബുദ്ധ പഠന കേന്ദ്രങ്ങൾ ആയിരുന്നത്രെ! ബുദ്ധമതത്തിന്റെ ശേഷിപ്പുകൾ കരുനാഗപ്പള്ളിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ളത് ഈ ചരിത്രത്തെ സാധൂകരിക്കുന്നു... അധികം അകലെയല്ലാത്ത ശാസ്താംകോട്ടയുടെ ചരിത്രവുമായി "പള്ളി എന്ന പദത്തെ ബന്ധപ്പെടുത്താം.
 
== ഐതീഹ്യംഐതിഹ്യം ==
കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര ക്ഷേത്രം. ശിവ പ്രതിഷ്ടയെ കൂടാതെ കൃഷ്ണ പ്രതിഷ്ടയും നാലമ്പലത്തിനുള്ളിൽ തന്നെയുള്ള ഈ ക്ഷേത്രത്തിൽ രണ്ടു വിഗ്രഹങ്ങളും നാലമ്പലത്തിൽ തന്നെ പ്രതിഷ്ടിക്കുവാനുള്ള കാരണം ഇങ്ങനെ പറയപ്പെടുന്നു; -രണ്ടു വഴിപോക്കർ നടന്നു തളർന്ന് കരുനാഗപ്പള്ളിയിലെത്തി- സാക്ഷാൽ പരമശിവനും ശ്രീകൃഷ്ണനും. പരമശിവനു കുടിയിരിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കാൻ ശ്രീകൃഷ്ണനെ പറഞ്ഞയച്ചു. കൃഷ്ണൻ സ്ഥലം കണ്ടുപിടിച്ച് അവിടെ സ്വയം പ്രതിഷ്ഠിച്ചു. ശിവൻ വളരെ നേരം കാത്തിരുന്ന ശേഷം തിരക്കിയപ്പോഴാണ് സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞയച്ച വിരുതൻ സ്വയം പ്രതിഷ്ഠിതനായതറിഞ്ഞത്. പിന്നെ ശിവനും വൈകിയില്ല, അദ്ദേഹം തൊട്ടടുത്ത് സ്ഥാനമുറപ്പിച്ചു. ഇതാണത്രേ ഐതീഹ്യംഐതിഹ്യം.
 
പണ്ടാരത്തുരുത്ത് ക്രിസ്ത്യൻ പള്ളി പോർച്ചുഗീസുകാർ നിർമ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്. സമുദ്രയാത്ര ചെയ്തപ്പോൾ കര കാണാതെ വലഞ്ഞ പോർച്ചുഗീസുകാർ, തങ്ങൾ എത്തുന്ന സ്ഥലത്ത് ഒരു പള്ളി പണിയാമെന്ന് നേർച്ച നേരുകയും, ആ നേർച്ച പ്രകാരം, പണ്ടാരത്തുരുത്തിൽ എത്തിയ പോർച്ചുഗീസുകാർ പണിത ക്രിസ്ത്യൻ പള്ളിയാണിത്. അതിനാൽ ഈ പള്ളി പോർച്ചുഗീസ് പള്ളി എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/കരുനാഗപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്