"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
* [[സാമൂതിരി]] പോർളാതിരിയെ തോല്പിച്ചെങ്കിലും അത് പോർളാതിരി സ്ഥപിച്ച തളി ക്ഷേത്രത്തിലെ നമ്പിമാർ അംഗീകരിക്കാൻ തയ്യാറായില്ല. അവർ നെടിയിരുപ്പിനെ ശക്തിയായി പ്രതിരോധിച്ചു. ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ മൂസ്സതുമാർ (നമ്പി)60 ഇല്ലക്കാർ ഉണ്ടായിരുന്നു. ഇവരെ നെടിയിരുപ്പ് കൂലിപട്ടാളത്തെ ഉപയോഗിച്ച് അമർച്ച ചെയ്യാൻ ശ്രമിച്ചു കൂറേ പേർ മരണമടഞ്ഞു. കൂറേ പേർ പട്ടിണി വ്രതം ആരംഭിച്ചെങ്കിലും സാമൂതിരി ചെക്വിക്കൊണ്ടില്ല. മുസ്ലീങ്ങളുടെ സ്വാധീനമയിരിക്കണം കാരണം. അങ്ങനെയും നിരവധി പേർ മരിക്കനിടയായപ്പോൾ ബാക്കിയുള്ളവർ വ്രതം നിർത്തി ആക്രമണത്തിനൊരുങ്ങി. അവരെയും പട്ടാളം വകവരുത്തി. ഈ സംഭവത്തിനു ശേഷം കൂറേ കാലം പൂജാദി കർമ്മങ്ങൾ ഇല്ലായിരുന്ന തളി ക്ഷേത്രത്തിൽ പിന്നീട് ശിവാങ്കൾ ആണ് പുന: പ്രതിഷ്ഠ നടത്തി പൂജാദി കർമ്മങ്ങൾ പുനരാരംഭിച്ചത്. ശിവാങ്കളിന്റെ നിർദ്ദേശപ്രകാരം കന്മതിൽ കെട്ടി തളിക്ഷേത്രവും കല്പടവുകൾ കെട്ടി ചിറയും സമൂതിരി പരിഷ്കരിച്ചു. അവിടന്നപ്പുറം നാട്ടുകാർക്കിടയിൽ നെടിയിരിപ്പു സ്വര്ഊപം സമൂതിരി എന്നറിയപ്പെട്ടു.<ref> കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും.ഏട് 72, മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. </ref>
 
[[പന്നിയൂർ]] ചൊവ്വരഗ്രാമങ്ങൾ തമ്മിലുണ്ടായിരുന്ന കൂർ മത്സരങ്ങൾ പ്രസിദ്ധമാണ്, <ref> കെ.വി. കൃഷ്ണയ്യർ 1938, പ്രതിപാധിച്ചിരിക്കുന്നത്- എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. </ref> വൈഷ്ണവരായ പന്നിയൂർകാരും ശൈവരായ ശുകപുരംകാരും തമ്മിലുള്ള കിടമത്സരത്തിൽ യഥക്രമം [[ചാലൂക്യർ|ചാലൂക്യരും]] [[രാഷ്ട്രകൂടർ|രാഷ്ട്രകൂടരും]] ഇവരെ പിന്താങ്ങിയിരുന്നതായും ഒടുവിൽ ഇത് വെള്ളാട്ടിരി- [[സാമൂതിരി]] മത്സരങ്ങളിൽ ചെന്നു കലാശിച്ചതായും [[വില്യം ലോഗൻ|ലോഗൻ]] അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിനെ പിന്താങിയും എതിരായും അഭിപ്രായങ്ങളും തെളിവുകളും ഉണ്ട്. (വീരരാഘവ പട്ടയം, മണിപ്രവാളം എന്നീ കൃതികളിൽ ഈ കൂർ മത്സരം വിവരിക്കുന്നുണ്ട്)ഇങ്ങനെ രക്ഷകർ രണ്ടുപേർ രണ്ടു ചേരിയിലായപ്പോൾ ഗ്രാമങ്ങൾ തമ്മിലുണ്ടായ കിടമത്സരം വർദ്ധിച്ചു വന്നു. പാണ്ഡിത്യത്തിന്റെയും മറ്റും പേരിൽ നടന്ന മത്സരം ഈ കിടമത്സരത്തിന്റെ ബാക്കി പത്രമായാണ് ചില ചരിത്രകാരന്മാർ കാണുന്നത്. <ref> എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏട് 112, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. </ref> ആഴ്വാഞ്ചേരി തമ്പ്രാക്കൾ ചോകിരത്തിന്റെയും (ചൊവ്വര)കൈപ്പഞ്ചേരി മനക്കാർ പന്നിയൂരിന്റെയും ആത്മീയാദ്ധ്യക്ഷന്മാരായിരുന്നു.
 
കേരളത്തിലെ എല്ല സഭാമഠങ്ങളുടേയും പ്രതിനിധികൾ ഇതിൽ പങ്കെടുത്തിരുന്നു. പയ്യൂർ മനയ്ക്കലെ പ്രധാനിയായിരുന്നു വിധി കർത്താക്കളിൽ പ്രമുഖൻ. മീമാംസ വ്യാകരണം, വേദാന്തം മുതലായ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും വിധികർത്താക്കൾ തിരഞ്ഞെടുക്കുന്നവരെ ഏഴാം ദിവസം 'മാങ്ങാട്ടച്ചൻ' സദസ്സിനുമുൻപായി അറിയിക്കുകയും സാമൂതിരി പട്ടത്താനവും പാരിതോഷികങ്ങളും നൽകുകയും ചെയ്യുകയായിരുന്നു പതിവ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1010387" എന്ന താളിൽനിന്ന് ശേഖരിച്ചത്