"ടാൻസാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: hsb:Tansanija
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: mrj:Танзани; cosmetic changes
വരി 35:
സമുദ്രസാമീപ്യം, ഉയരം എന്നിവ താൻസാനിയയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു വിഭിന്നമായി താൻസാനിയയുടെ കാലാവസ്ഥയെ വ്യതിരിക്തമാക്കുന്നതിലും ഇവ മുഖ്യ പങ്കു വഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായി രാജ്യത്തെ മൂന്നു മേഖലകളായി വിഭജിക്കാം. (i) ചൂടു കൂടിയതും ഈർപ്പമുള്ളതുമായ തീരപ്രദേശം (ii) ഋതുക്കൾക്കനുസൃതമായി താപനിലയിൽ വ്യതിയാനമനുഭവപ്പെടുന്ന വരണ്ട മധ്യ പീഠഭൂമി പ്രദേശം (iii) അർധ-ശീതോഷ്ണ കാലാവസ്ഥ രേഖപ്പെടുത്തുന്ന പർവത പ്രദേശം.
 
ഇന്ത്യൻ മഹാസമുദ്രത്തിന് അഭിമുഖമായി കിടക്കുന്ന തീരപ്രദേശത്താണ് പൊതുവേ പ്രസന്നമായ ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നതും ഇവിടെത്തന്നെ. 1016 മി.മീ. മുതൽ 1930 മി.മീ. വരെയാണ് ഇവിടത്തെ വാർഷിക വർഷപാതത്തിന്റെ ശ.ശ.; ദിന-രാത്ര താപനിലയുടെ ശ.ശ. 26.7<sup>&ordm;º</sup>C-ഉം. വരണ്ട മധ്യ പീഠഭൂമി പ്രദേശത്ത് വർഷത്തിൽ 508-762 മി.മീ. മഴ ലഭിക്കുന്നു. അർധ-ശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന ഉന്നത തടങ്ങൾ പൊതുവേ ജലസമ്പന്നമാണ്.
 
സാൻസിബാർ, പെംബ എന്നീ ദ്വീപുകളിൽ പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കടലിൽ നിന്ന് തുടർച്ചയായി വീശുന്ന കാറ്റ് ഈ ദ്വീപുകളിലെ താപനില ഗണ്യമായി കുറയ്ക്കുന്നു. പെംബയിലും വടക്കൻ തീരപ്രദേശങ്ങളിലും പ്രതിവർഷം 1500 മി.മീ. വരെ മഴ ലഭിക്കാറുണ്ട്.
 
തലസ്ഥാന നഗരമായ ഡൊഡോമയിൽ ജനു.-യിൽ 23.9<sup>&ordm;º</sup>C-ഉം ജൂലായിൽ 19.4<sup>&ordm;º</sup>C-ഉം താപനില അനുഭവപ്പെടുന്നു. 572 മി.മീ. ആണ് ഇവിടത്തെ വാർഷികവർഷപാതത്തിന്റെ ശ.ശ. പ്രധാന നഗരമായ ദാർ-എസ്-സലാമിൽ ജനു.-യിൽ 27.80<sup>&ordm;º</sup>C-ഉം ജൂലായിൽ 23.3<sup>&ordm;º</sup>C-ഉം താപനില രേഖപ്പെടുത്താറുണ്ട്. 1064 മി.മീ. ആണ് വാർഷിക വർഷപാതത്തിന്റെ ശരാശരി.
 
== ജലസമ്പത്ത് ==
വരി 45:
 
മഴക്കാലത്തു മാത്രമേ മിക്ക താൻസാനിയൻ നദികളിലും നീരൊഴുക്ക് ഉണ്ടാകാറുള്ളൂ. മുഖ്യ നദിയായ റുഫിജിക്കു പുറമേ പാങ്ഗാനി, വാമി, റുവുമ എന്നിവ ഇന്ത്യൻ സമുദ്രത്തിലാണ് നിപതിക്കുന്നത്. മലഗരാസി (Malagarasi), കഗേര (Kagera) എന്നിവ ഉൾപ്പെടെ പടിഞ്ഞാറുഭാഗത്തുള്ള ചെറുനദികൾ എല്ലാം നൈൽ, കോങ്ഗോ, സാംബസി എന്നീ നദീവ്യൂഹങ്ങളുടെ ഭാഗമാണ്. റിപ്പബ്ളിക്കിലെ നദികൾ എല്ലാംതന്നെ ജലസേചനത്തിനും ഗതാഗതത്തിനും വൈദ്യുതി ഉത്പാദനത്തിനും ചെറിയ തോതിൽ മാത്രമേ ഉപയോഗപ്രദമാകുന്നുള്ളൂ.
[[Imageപ്രമാണം:Fisherman on Lake Tanganyika.jpg|thumb|200px|right|Fishermen on Lake Tanganyika]]
 
== ജൈവസമ്പത്ത് ==
 
താൻസാനിയയിലെ വൈവിധ്യമാർന്ന സസ്യജാലവും മണ്ണിനങ്ങളും ഇവിടത്തെ കൃഷിയേയും ജനസാന്ദ്രതയേയും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ പ്രദേശങ്ങളെപ്പോലെ ജൈവസമ്പത്തിനാൽ സമ്പന്നമാണ് താൻസാനിയ. കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായിട്ടുള്ള സസ്യജാല വിതരണമാണ് താൻസാനിയയുടേത്. ഉന്നതതടങ്ങളിലും തീരപ്രദേശങ്ങളിലുമായാണ് വനങ്ങൾ വ്യാപിച്ചിരിക്കുന്നത്. ഇതര പ്രദേശങ്ങളിൽ മുഖ്യമായും സ്റ്റെപ്പി-സാവന്ന മാതൃകയിൽപ്പെട്ട പുൽപ്രദേശങ്ങളാണുള്ളത്. ചിലയിടങ്ങളിൽ അർധ മരുപ്രദേശസസ്യങ്ങളും കാണാം. കണ്ടൽക്കാടുകളും പനകളും തീരദേശത്തെ സസ്യപ്രകൃതിയെ വ്യത്യസ്തമാക്കുന്നു. മുൾച്ചെടികളും ബാവോ ബാബും ഉൾപ്പെടുന്നതാണ് മധ്യപീഠഭൂമിയിലെ സസ്യജാലം. കിലിമഞ്ജാരോയിൽ പ്രധാനമായും ആൽപൈൻ സസ്യങ്ങൾക്കാണ് മുൻതൂക്കം. വ.കിഴക്കുള്ള ഉസംബരാ പർവതപ്രദേശത്താണ് 'ആഫ്രിക്കൻ വയലറ്റ്' പ്രധാനമായും കാണപ്പെടുന്നത്.
[[Fileപ്രമാണം:Parks Tanzania.svg|thumb|താൻസാനിയയിലെ നാഷണൽ പാർക്കുകൾ - ഭൂപടം]]
 
താൻസാനിയയിലെ ഉയരം കുറഞ്ഞ കിഴക്കൻ പീഠഭൂമിയിലെ കുറ്റിച്ചെടികളും വൃക്ഷങ്ങളും വളരുന്ന പ്രദേശം മിയോംബോ എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യരിലും മൃഗങ്ങളിലും മാരകമായ നിദ്രാരോഗം പരത്തുന്ന സെസി ഈച്ചകളുടെ പ്രജനനകേന്ദ്രമാണിവിടം. ആഫ്രിക്കൻ വൻകരയിൽ സാധാരണ കാണപ്പെടുന്ന സിംഹം, പുലി, കാണ്ടാമൃഗം, ജിറാഫ്, [[വരയൻകുതിര]] തുടങ്ങിയ വന്യമൃഗങ്ങളെയെല്ലാം താൻസാനിയയിലും കാണാം. വ.ഭാഗത്തെ സെറെങേതി സമതലത്തിൽ 14,500 ച.കി.മീ. വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന 'സെറെങേതി നാഷണൽ പാർക്ക്' ആഫ്രിക്കയിലെ ഒരു പ്രധാന വന്യമൃഗ കേന്ദ്രമാണ്. സിംഹം, മാൻ, വരയൻ കുതിര തുടങ്ങിയ വന്യമൃഗങ്ങളുടെ ഒരു പ്രധാന വാസകേന്ദ്രമാണിവിടം. ഗാസെല്ലാ (Gazellas), [[വരയൻകുതിര]], [[കാട്ടുപോത്ത്]] തുടങ്ങിയ വന്യമൃഗങ്ങൾ ഈ വിശാല സമതലം വഴി ദേശാന്തരഗമനം നടത്താറുണ്ട്. റിപ്പബ്ളിക്കിന്റെ തെ. ഭാഗത്തായി ലോകത്തിലെ ഏറ്റവും വലിയ വന്യജീവിസംരക്ഷണ കേന്ദ്രങ്ങളിലൊന്നായ സിലൂസ് ഗെയിം റിസർവ് (Selous Game Reserve) സ്ഥിതിചെയ്യുന്നു. 54,000 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ഇവിടെ ഏകദേശം 50,000 ആനകൾ ഉണ്ടെന്നാണ് കണക്ക്. ബബൂൺ, നീർക്കുതിര, ജിറാഫ്, കാണ്ടാമൃഗം, വിവിധയിനം കുരങ്ങുകൾ എന്നിവയെയും ഇവിടെ കാണാം. നോറംഗോറ ക്രേറ്ററാണ് താൻസാനിയയിലെ മറ്റൊരു പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രം.
വരി 59:
 
താൻസാനിയയിലെ ജനങ്ങളിൽ ഭൂരിഭാഗവും ആഫ്രിക്കൻ വംശജരാണ്. ഇതിൽ ബന്തു (Bantu) വിഭാഗത്തിനാണ് മുൻതൂക്കം. അനേകം ആഫ്രിക്കൻ ഉപവർഗങ്ങൾ ഉൾപ്പെടുന്ന നരവംശ-ഭാഷാ വിഭാഗമാണിത്. കൃഷിയാണ് ഇവരുടെ മുഖ്യ ഉപജീവനമാർഗം. ബന്തുവംശജർക്കു പുറമേ അറബികൾ, ഏഷ്യക്കാർ, യൂറോപ്യന്മാർ തുടങ്ങിയ വിഭാഗങ്ങളും താൻസാനിയയിലുണ്ട്. ശിലായുഗത്തിൽ ഇവിടെ അധിവാസമുറപ്പിച്ച ബുഷ്മെൻ, നിലോട്ടിക് വിഭാഗങ്ങളിൽപ്പെടുന്ന മസായ് (Masai), ലൂവോ (Luo) എന്നീ വിഭാഗങ്ങളാണ് താൻസാനിയയിലെ വംശീയ ന്യൂനപക്ഷം. നിലോട്ടിക് ഭാഷ സംസാരിക്കുന്ന ഈ വിഭാഗങ്ങളുടെ മുഖ്യ ഉപജീവനമാർഗം കന്നുകാലി വളർത്തലാണ്. താൻസാനിയയുടെ വടക്കൻ പ്രദേശങ്ങളാണ് ഇക്കൂട്ടരുടെ പ്രധാന ആവാസകേന്ദ്രം.
[[Imageപ്രമാണം:Maasai Enkang and Hut.JPG|thumb|right|Maasai people and huts with enkang barrier in foreground - eastern [[Serengeti]], 2006]]
ബുഷ്മെൻ (Bushmen) വംശജരാണ് താൻസാനിയയിൽ ആദ്യം അധിവാസമുറപ്പിച്ച ഗോത്രവിഭാഗം എന്നു കരുതുന്നു. ശിലായുഗത്തിൽ ഇവിടെ കുടിയേറിയ ഇവരുടെ പിൻഗാമികളിൽ ചെറിയൊരു ശ.മാ. ഇപ്പോഴും താൻസാനിയയിൽ നിവസിക്കുന്നുണ്ട്. താൻസാനിയയുടെ തെ.-ഉം തെ.പ.-ഉം നിന്നാണ് ബന്തു വിഭാഗക്കാർ ഇവിടെ കുടിയേറിയത്. ഖോയ്സാൻ ഉപഭാഷകൾ സംസാരിക്കുന്നവരും താൻസാനിയയിലുണ്ട്. സ്വാഹിലിയാണ് ജനവിഭാഗങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റേയും മുഖ്യ വ്യവഹാര ഭാഷ. വിദ്യാസമ്പന്നർക്കിടയിൽ ഇംഗ്ളീഷും വ്യാപകമായി പ്രചാരത്തിലുണ്ട്.
 
വരി 79:
 
=== കൃഷി ===
[[Fileപ്രമാണം:Tengeru market.jpg|thumb|left|A market near [[Arusha]]]]
പരമ്പരാഗതമായി ഒരു കാർഷിക രാജ്യമാണ് താൻസാനിയ. ഉപജീവനാധിഷ്ഠിത കൃഷിക്ക് മുൻതൂക്കമുള്ള താൻസാനിയയിൽ ജനസംഖ്യയുടെ നല്ലൊരു പങ്ക് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. ജനസംഖ്യയിൽ 85-90 ശ.മാ.-ത്തിന്റേയും പ്രധാന ഉപജീവനമാർഗം കൃഷിയാണെങ്കിലും ജനങ്ങളിൽ ഭൂരിഭാഗവും തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടിടത്തോളം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. തിന, കസാവ, യാം, ചോളം എന്നിവയാണ് പ്രാദേശിക വിളകൾ. ഈർപ്പഭരിത പ്രദേശങ്ങളിൽ വാഴക്കൃഷിക്കാണ് മുൻതൂക്കം. സാൻസിബാറും താൻസാനിയയുടെ തീരപ്രദേശങ്ങളുമാണ് നെല്ല് ഉത്പാദനത്തിൽ മുന്നിൽ നില്ക്കുന്നത്.
കസാവ, ചോളം, നെല്ല്, സോർഗം, തിന, മധുരക്കിഴങ്ങ്, വാഴപ്പഴം എന്നിവയാണ് മുഖ്യ ഭക്ഷ്യവിളകൾ; കാപ്പി, കരയാമ്പു, പരുത്തി, പുകയില, സിസാൽ, തേയില, കശുവണ്ടി, കുരുമുളക് എന്നിവ മുഖ്യ നാണ്യവിളകളും. പ്രധാന കയറ്റുമതി ഉത്പന്നങ്ങളും ഇവ തന്നെ. ലോകത്തിലെ പ്രധാന കരയാമ്പു ഉത്പാദന പ്രദേശങ്ങളാണ് സാൻസിബാറും പെംബ ദ്വീപുകളും. മാറ്റക്കൃഷിക്കാണ് താൻസാനിയയിൽ ഏറെ പ്രാധാന്യം. കൃഷിയോടൊപ്പം കന്നുകാലി വളർത്തലും വളരെയധികം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
വരി 106:
താൻസാനിയയുടെ വിസ്തൃതിയും അവികസിത സാമ്പത്തിക വ്യവസ്ഥയും രാജ്യത്തിന്റെ ഗതാഗത വാർത്താവിനിമയ മേഖലകളുടെ വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. തെക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് വടക്കൻ മേഖലകളിലാണ് ഗതാഗത സൗകര്യങ്ങൾ പുരോഗമിച്ചിട്ടുള്ളത്. വിക്റ്റോറിയയേയും മറ്റു ചില തടാകങ്ങളേയും കേന്ദ്രീകരിച്ച് ജലഗതാഗതവും വികസിച്ചിട്ടുണ്ട്. കപ്പൽ ഗതാഗതം സാൻസിബാറിനെ പ്രധാന കരയുമായും മറ്റു കിഴക്കൻ ആഫ്രിക്കൻ പ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്നു. കടൽമാർഗം എത്തുന്ന ആവിക്കപ്പലുകൾക്കും അറേബ്യൻ പത്തേമാരികൾക്കു മാണ് താൻസാനിയയുടെ നാവിക ഗതാഗതത്തിൽ പ്രമുഖ സ്ഥാനം.
 
[[Imageപ്രമാണം:Tanzania Roads & Rails.png|thumb|350px|<center>'''Tanzania Roads and rails''' <br />'''Red:''' Tarmac Roads '''Blue:'''Railway</center>]]
 
 
വരി 154:
{{ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും}}
{{സർവ്വവിജ്ഞാനകോശം|താൻസാനിയ}}
 
[[വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ]]
[[വർഗ്ഗം:റിപ്പബ്ലിക്കുകൾ]]
Line 250 ⟶ 251:
[[mn:Танзани]]
[[mr:टांझानिया]]
[[mrj:Танзани]]
[[ms:Tanzania]]
[[mt:Tanżanija]]
"https://ml.wikipedia.org/wiki/ടാൻസാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്