ജമ്മു-കശ്മീരിലെ പത്താംക്ലാസുകാരായ മൂന്നു പെൺകുട്ടികൾ രൂപംകൊടുത്ത റോക് ബാൻഡാണ് പ്രഗാഷ്. പെൺകുട്ടികൾ മാത്രമുൾപ്പെട്ട സംസ്ഥാനത്തെ ആദ്യറോക് ബാൻഡായിരുന്നു ഇത്. ഗായികയും ഗിത്താർ വായനക്കാരിയുമായ നോമ നസീർ​,​ ഡ്രമ്മർ ഫറ ദീപ,​ ഗിത്താറിസ്റ്റ് അനീഖ ഖാലിദ് എന്നിവരായിരുന്നു ബാൻഡ് അംഗങ്ങൾ.മതത്തിന്റെ പേരിൽ പുരോഹിതന്മാർ ഫത്‌വ പുറപ്പെടുവിച്ചതിനെ തുടർന്ന് പെൺകുട്ടികൾ തങ്ങളുടെ റോക് ബാൻഡ് പിരിച്ചുവിട്ടു[1]. 'ബാറ്റിൽ ഓഫ് ബാൻഡ്‌സ്' എന്ന സംഗീത മത്സരത്തിൽ ഇവർ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ബാൻഡ് ശ്രദ്ധനേടിയത്. ഡിസംബർ 26ന് കശ്മീരിലെ സംഗീത ബാൻഡുകളുടെ മത്സരത്തിൽ അരങ്ങേറ്റം നടത്തിയ ബാൻഡ് ഒന്നാമതെത്തിയിരുന്നു.[2]

പ്രഗാഷ് ബാൻഡ്
പ്രമാണം:Pragash.jpg
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്

നിരോധനം തിരുത്തുക

പെൺകുട്ടികൾ മാത്രമുൾപ്പെട്ട ബാൻഡിനെതിരെ ആരോപണവുമായി മുഖ്യപുരോഹിതൻ മുഫ്തി ബഷീറുദ്ദിനും ഹുറിയത്ത് കോൺഫറൻസ് തീവ്രവാദി വിഭാഗവും മറ്റ് ചില മതസംഘടനകളും രംഗത്തെത്തി.[3] സംഗീതം അനിസ്‌ലാമികമാണെന്നും പെൺകുട്ടികൾ പാശ്ചാത്യ സംസ്‌കാരം അനുകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നുമായിരുന്നു ആരോപണം.[4] സർക്കാറിന്റെ ഭാഗത്തുനിന്ന് ഇവരെ സഹായിക്കാമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞിരുന്നുവെങ്കിലും ഭീഷണിയും സമ്മർദവും നിമിത്തം ബാൻഡ് പിരിച്ചു വിടുകയാണുണ്ടായത്.

അവലംബം തിരുത്തുക

  1. http://news.keralakaumudi.com/news.php?nid=bf82c24953a5710bfc7bd96ef3771e16
  2. http://www.deshabhimani.com/newscontent.php?id=259417
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2013-02-05.
  4. "ഫത്‌വ: കശ്മീരിലെ ആദ്യ പെൺ റോക് സംഗീതസംഘം പാട്ട് മതിയാക്കി". മാതൃഭൂമി. 5 ഫെബ്രുവരി 2013. Archived from the original on 2013-02-05. Retrieved 5 ഫെബ്രുവരി 2013.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രഗാഷ്&oldid=3661314" എന്ന താളിൽനിന്ന് ശേഖരിച്ചത്