നനുത്ത കാലുകൾകൊണ്ടോ ശരീരത്തിന്റെ അടിഭാഗം ഉപയോഗിച്ചോ ഇഴഞ്ഞു സഞ്ചരിക്കുന്ന ജീവികളെ പുഴുക്കൾ എന്നു പറയുന്നു. ഞാഞ്ഞൂലുകൾ, ഷഡ്പദങ്ങളുടെ ലാർവ്വകൾ തുടങ്ങിയവ പുഴുക്കളുടെ കൂട്ടത്തിൽ പെടുന്നു. സ്പർശിക്കുന്ന ജീവികൾക്ക് ചൊറിച്ചിൽ ഉളവാക്കാൻ കഴിയുന്നവയാണ് ചില ഇനം പുഴുക്കൾ. ഇവയെ ചൊറിയൻ പുഴു എന്നു പറയാറുണ്ട്. മിക്കയിനം പുഴുക്കളും, ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നും തിരിച്ചറിയാൻ കഴിയാത്ത വിധം ഉള്ള ശരീര പ്രകൃതി ഉള്ളവയാണ്.ശരീരം ആസകലം ഉള്ള രോമങ്ങൾ കൊണ്ടോ അനുയോജ്യമായ നിറങ്ങളീൽ ഉള്ള അടയാളങ്ങൾ കൊണ്ടോ ആണിതു സാധ്യമാക്കുന്നത്.

വള്ളിച്ചീരയിൽ കാണപ്പെട്ട ഒരിനം പുഴു. ചുറ്റുപാടുകളോട് ഒത്തുപോകുന്ന നിറം ശത്രുക്കളിൽ നിന്ന് രക്ഷാകരമാകുന്നു.
(ഇമ്പീരിയൽ മോത്തിന്റെ) മുട്ടമുതൽ പ്യൂപ്പവരെയുള്ള വളർച്ച. ഇതിനിടെ പുഴുവിന്റെ ആകൃതിയുള്ള പല ലാർവകളെയും കാണാം.

അവലംബം തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

 
Wiktionary
പുഴു എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പുഴു&oldid=3087051" എന്ന താളിൽനിന്ന് ശേഖരിച്ചത്