കാറ്റ് ആൻഡ് മൗസ്
സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഗുന്തർ ഗ്രാസ് രചിച്ച നോവലാണ് കാറ്റ് ആൻഡ് മൗസ്. ഗ്രാസിന്റെ ഡാൻസിങ് ത്രയം നോവലുകൾ (ഡാൻസിങ് ട്രിലജി) എന്നറിയപ്പടുന്ന മൂന്ന് നോവലുകളിൽ രണ്ടാമത്തെ രചനയാണിത്.
പ്രമാണം:Katz und maus german first edition.jpg | |
കർത്താവ് | ഗുന്തർ ഗ്രാസ് |
---|---|
യഥാർത്ഥ പേര് | Katz und Maus |
ചിത്രരചയിതാവ് | ഗുന്തർ ഗ്രാസ് |
പുറംചട്ട സൃഷ്ടാവ് | ഗുന്തർ ഗ്രാസ് |
രാജ്യം | ജർമ്മനി |
ഭാഷ | ജർമ്മൻ |
പരമ്പര | ഡാൻസിങ് ട്രലജി |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ലുച്റ്റർഹാൻഡ് |
പ്രസിദ്ധീകരിച്ച തിയതി | 1963 |
മാധ്യമം | Print (Hardback & Paperback) |
ISBN | NA |
മുമ്പത്തെ പുസ്തകം | ടിൻ ഡ്രം |
ശേഷമുള്ള പുസ്തകം | ഡോഗ് ഇയേഴ്സ് |
കഥാപാത്രങ്ങൾ തിരുത്തുക
അസാധാരണ വലിപ്പത്തിൽ തൊണ്ടമുഴയുള്ള ജോച്ചിം മാൾക്കും അവന്റെ സ്കൂൾ മേറ്റ് പൈലെൻസുമാണ് നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. 'യുദ്ധങ്ങളുടെയും സർക്കാർ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തിന്റെയും കാലത്തും വൈയക്തികഗുണങ്ങൾ അതിജീവിക്കുന്നതിനെപ്പറ്റിയുള്ള ഉജ്ജ്വലമായ കഥ' എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ സാഹിത്യനിരൂപകൻ സ്റ്റീഫൻ സ്പെൻഡർ പുസ്തകത്തെ വിശേഷിപ്പിച്ചിരുന്നു.[1]
മലയാളത്തിൽ തിരുത്തുക
എലിയും പൂച്ചയും എന്ന പേരിൽ ഈ കൃതിക്ക് മലയാള വിവർത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവലംബം തിരുത്തുക
- ↑ "നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ". www.mathrubhumi.com. Archived from the original on 2015-04-15. Retrieved 15 ഏപ്രിൽ 2015.