യൂറോപ്പിലെ പോളണ്ട്, ഡെൻമാർക്ക്, ജർമ്മനി, ബെൽജിയം, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളും വടക്കൻ ഫ്രാൻസിന്റെയും ചെക്ക് റിപ്പബ്ലിക്കിന്റെയും കുറച്ചു ഭാഗങ്ങളും അടങ്ങിയ പ്രദേശമാണ് ഉത്തര യൂറോപ്യൻ സമതലം ( North European Plain (ജർമൻ:Norddeutsches Tiefland}},അഥവാ Mitteleuropäische Tiefebene; പോളിഷ്:Nizina Środkowoeuropejska, ഡാനിഷ്:Nordeuropæiske Lavland, പോളിഷ്:Noord-Europese Laagvlakte) തെക്ക് ഹെർസിനിയൻ യൂറോപ്പിനും (മധ്യ യൂറോപ്യൻ ഉയർന്ന പ്രദേശങ്ങൾ) വടക്കൻ കടലിന്റെ തീരപ്രദേശങ്ങൾക്കും വടക്ക് ബാൾട്ടിക് കടലിനും ഇടയിലുള്ള താഴ്ന്ന സമതലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ രണ്ട് സമുദ്രങ്ങളെയും ഡെൻമാർക്കിലെ ജട്ട്‌ലാൻഡ് ഉപദ്വീപ് വേർതിരിക്കുന്നു. വടക്കൻ യൂറോപ്യൻ സമതലം കിഴക്കൻ യൂറോപ്യൻ സമതലവുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് രണ്ടും ചേർന്ന് യൂറോപ്യൻ സമതലത്തിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു.

North European Plain coloured in green.
Topography of Europe.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉത്തര_യൂറോപ്യൻ_സമതലം&oldid=3269923" എന്ന താളിൽനിന്ന് ശേഖരിച്ചത്