മലയാളത്തിലെ പുതുമുഖ കവികളിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡി.അനിൽകുമാർ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ വിഴിഞ്ഞം സ്വദേശി.

ജീവിതരേഖ

1993 ൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് ജനിച്ചു. കേരളസർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ഡോക്ടറേറ്റ് നേടി

2018 ൽ ഡൽഹിയിൽ വച്ചു നടന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളകവിതയെ പ്രതിനിധീകരിച്ചു. ഡി.അനില്കുമാകുറിന്റെ കവിതകൾ ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

കൃതികൾ

കവിതാസമാഹാരങ്ങൾ

നിഘണ്ടു

  • കടപ്പെറപാസ (മലയാളത്തിലെ ആദ്യത്തെ കടൽഭാഷ നിഘണ്ടു)

പഠനഗ്രന്ഥങ്ങൾ

  • ബഹുസ്വരങ്ങൾ.
  • ഭാഷയുടെ പാഠങ്ങളും ഭാവനയുടെ ആഴങ്ങളും.

പുരസ്‌കാരങ്ങൾ

  • കേരളസാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം.
  • മൂലൂർ പുരസ്കാരം.
  • ബിസിവി കവിതാപുരസ്‌കാരം.
  • ആർ.രാമചന്ദ്രൻ കവിതാപുരസ്‌കാരം.
  • പി.പി.ജാനകിക്കുട്ടി കവിതാപുരസ്കാരം.
  • ചെറുകാട് ജന്മശതാബ്ദി കവിതാപുരസ്കാരം.
  • അന്തർകലാലയ വി.മധുസൂദനൻ നായർ എൻഡോവമെന്റ്.
"https://ml.wikipedia.org/w/index.php?title=ഡി._അനിൽകുമാർ&oldid=4086164" എന്ന താളിൽനിന്ന് ശേഖരിച്ചത്