മലയാളത്തിലെ പുതുമുഖ കവികളിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡി.അനിൽകുമാർ. 1993 ൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് ജനിച്ചു. ഞാനിന്ന് പാടിത്തുടങ്ങുന്നു, ചങ്കൊണ്ടോ പറക്കൊണ്ടോ, അവിയങ്കോര എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യത്തെ കടൽഭാഷ നിഘണ്ടുവായ 'കടപ്പെറപാസ'യുടെ കർത്താവ്. ബഹുസ്വരങ്ങൾ, ഭാഷയുടെ പാഠങ്ങളും ഭാവനയുടെ ആഴങ്ങളും എന്ന  പഠനഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

കേരളസാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം, മൂലൂർ പുരസ്കാരം, ബിസിവി കവിതാപുരസ്‌കാരം, ആർ.രാമചന്ദ്രൻ കവിതാപുരസ്‌കാരം, പി.പി.ജാനകിക്കുട്ടി കവിതാപുരസ്കാരം, ചെറുകാട് ജന്മശതാബ്ദി കവിതാപുരസ്കാരം, അന്തർകലാലയ വി.മധുസൂദനൻ നായർ എൻഡോവമെന്റ് എന്നീ പുരസ്‌കാരങ്ങൾ നേടി.

2018 ൽ ഡൽഹിയിൽ വച്ചു നടന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളകവിതയെ പ്രതിനിധീകരിച്ചു. ഡി.അനില്കുമാകുറിന്റെ കവിതകൾ ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഡി._അനിൽകുമാർ&oldid=3930369" എന്ന താളിൽനിന്ന് ശേഖരിച്ചത്