പ്രതുൽ ചന്ദ്ര ഗാംഗുലി (1884-1957) ഒരു ബംഗാളി ഇന്ത്യൻ വിപ്ലവകാരിയായിരുന്നു .

ജീവചരിത്രം

തിരുത്തുക

ഇപ്പോൾ ബംഗ്ലാദേശിൽ സ്ഥിതിചെയ്യുന്ന നാരായൺഗഞ്ചിൽ ജനിച്ചു . അനുശീലൻ സമിതിയിൽ അംഗമായിരുന്നു. അനുശീലൻ സമിതിയുടെ ധാക്ക ശാഖയുടെ മുഖ്യ സംഘാടകൻ പുലിൻ ബെഹരി ദാസിന്റെ അറസ്റ്റിന് പിന്നാലെ അനുശീലൻ സമിതിയുടെ ചുമതലയിൽ പ്രതുൽ ചന്ദ്ര, ത്രൈലൊക്യനാഥ് ചക്രവർത്തി എന്നിവർ ചേർന്ന് അസോസിയേഷൻ പുനഃസംഘടിപ്പിച്ചു. ബാരിസൽ ഗൂഢാലോചന കേസ് വിചാരണയിൽ 1914 -ൽ 10 വർഷം തടവിന് വിധിച്ചു. 1922- ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. വിപ്ലവകാരികളെ സഹായിക്കുന്നതിൽ തുടരുകയും, തുടർന്നും ചെയ്തു. ധാക്ക ജില്ല കോൺഗ്രസ് കമ്മിറ്റി, ബംഗാൾ കോൺഗ്രസ് കമ്മിറ്റി, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി എന്നിവയുടെ പ്രസിഡന്റായി പ്രതുൽ മാറി. 1929 -ൽ ബംഗാൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1937-0 ൽ പ്രതുൽ ഗംഗുലി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയും 1957- ൽ അന്തരിച്ചു.[1]

  1. "Heroes of anti Imperialist (British) Movement", Muktadhara, 9 May 2001, archived from the original on 16 June 2013
"https://ml.wikipedia.org/w/index.php?title=പ്രതുൽ_ചന്ദ്ര_ഗാംഗുലി&oldid=2862460" എന്ന താളിൽനിന്ന് ശേഖരിച്ചത്