പ്രതിപൻ
മഹാഭാരതത്തിലെ ഭീഷ്മരുടെ പിതാവായ ശന്തനു മഹാരാജാവിന്റെ പിതാവാണ് പ്രതീപ മഹാരാജാവ് .
ഇദ്ദേഹത്തിന്റെ ഭാര്യ ശിബിദേശത്തെ രാജകുമാരിയായ സുനന്ദയാണ് .
പ്രതീപന് സുനന്ദയിൽ ദേവാപി , ശന്തനു , ബാൽഹീകൻ എന്നീ മൂന്നു പുത്രന്മാരുണ്ടായി .
ദേവാപി ചര്മ്മരോഗിയായിരുന്നതിനാൽ രാജ്യാവകാശം ലഭിചിച്ചില്ല . പകരം ഇളയവനായ ശന്തനു രാജാവായി . ശന്തനുവിന്റെ മകനാണ് കുരുവംശത്തിന്റെ നെടുംതൂണായ ഭീഷ്മർ .
ബാൽഹീകൻ മാതൃഭവനത്തിൽ വസിച്ചു .
ദേവാപി വനത്തിൽ പോയി തപസ്സു ചെയ്തു .
ഇത്തരത്തിൽ കുരുവംശം വികസിച്ചു .