പ്രണവ് മിസ്ത്രി
പ്രണവ് മിസ്ത്രി ഒരു ഇന്ത്യൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് (ജനനം:1981). ഇപ്പോൾ സാംസങ്ങിന്റെ ഗവേഷണവിഭാഗം ഡയറക്ടർ ആണ്. സാംസങ്ങ് ഗാലക്സി ഗിയർ ,സിക്സ്ത് സെൻസ് എന്നിവയിലൂടെയാണു അദ്ദേഹം പ്രശസ്തനായത്. അദ്ദേഹം,ധരിക്കാവുന്ന കമ്പ്യൂട്ടർ, സംവർധിത യാഥാർഥ്യം, കൃത്രിമ ബുദ്ധി, ആംഗ്യ വിനിമയം, യന്ത്രക്കാഴ്ച, സഞ്ചിത ബുദ്ധി, റോബോട്ടിക്സ് എന്നിവയിൽ തൽപ്പരനാണ്. ലോക സാമ്പത്തിക ഫോറം മിസ്ത്രിയെ 2013ലെ ആഗോള യുവ നേതാവ് എന്നു ബഹുമതി നൽകി ആദരിച്ചു.
പ്രണവ് മിസ്ത്രി | |
---|---|
ജനനം | ഗുജറാത്ത് | 14 മേയ് 1981
ദേശീയത | ഭാരതീയൻ |
കലാലയം | Nirma Institute of Technology(B.Tech.) IIT Bombay(M.Des.) MIT Media Lab(PhD) |
അറിയപ്പെടുന്നത് | Inventor of SixthSense, Mouseless, SPARSH, TeleTouch and Samsung Galaxy GEAR |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | സാംസങ് |
ഡോക്ടർ ബിരുദ ഉപദേശകൻ | Pattie Maes |
ജീവിതരേഖ
തിരുത്തുകഇന്ത്യയിലെ ഗുജറാത്തിൽ പലൻപൂർ എന്ന സ്ഥലത്താണ് ജനിച്ചത്.അവിടത്തെ നിർമ കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദം കരസ്തമാക്കി. തുടർന്ന്,എം. ഐ.റ്റി യിൽ നിന്നും മീഡിയ ആർട്സ് ആന്റ് സയൻസിൽ ബിരുദാനന്തര ബിരുദം നേടി. മുംബൈ ഐ.ഐ.റ്റിയിൽ നിന്നും മസ്റ്റെർ ഓഫ് ഡിസൈൻ നേടിയ ശേഷം എം. ഐ. റ്റി മീഡിയ ലാബിൽ പി എച്ച് ഡിക്കു ചേർന്നു.
കണ്ടുപിടിത്തങ്ങൾ
തിരുത്തുകമിസ്ട്രി തന്റെ സിക്സ്ത് സെൻസ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് പ്രശസ്തനായത്.[1]