പ്രക്രിയാസർവ്വസ്വം

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച സംസ്കൃത വ്യാകരണ ഗ്രന്ഥം

മേൽപ്പുത്തൂർ നാരായണഭട്ടതിരി രചിച്ച പ്രസിദ്ധമായ വ്യാകരണഗ്രന്ഥമാണ് പ്രക്രിയാസർവ്വസ്വം.ചെമ്പകശ്ശേരി രാജാവിന്റെ നിർദ്ദേശമനുസരിച്ചാണ് ഈ ഗ്രന്ഥം രചിച്ചതെന്നു കരുതുന്നു. വ്യാകരണഗ്രന്ഥമാണെങ്കിൽ കൂടി ഇതിൽ കാവ്യാംശം അടങ്ങിയിരിയ്ക്കുന്നുവെന്നത് ഈ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകതയാണ്.പിൽക്കാലത്ത് ധാരാളം വ്യാഖ്യാനങ്ങൾ ഇതിനുണ്ടായിട്ടുണ്ട്. നീലകണ്ഠദീക്ഷിതർ, ദേശമംഗലം ഉഴുത്തിര വാര്യർ, എന്നിവരുടെ വ്യാഖ്യാനങ്ങൾ ഇതിനുണ്ടായിട്ടുണ്ട്. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ഇതിനു ലഘുടിപ്പണി തയ്യാറാക്കിയിട്ടുണ്ട്.[1]


മേൽപ്പുത്തൂർ നാരായണഭട്ടതിരിയുടെ മറ്റു കൃതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. കേരള സാഹിത്യ വിജ്ഞാനകോശം. 1969. പു.529
"https://ml.wikipedia.org/w/index.php?title=പ്രക്രിയാസർവ്വസ്വം&oldid=3669931" എന്ന താളിൽനിന്ന് ശേഖരിച്ചത്