പ്രകാശ് ആംതെ
സാമൂഹിക പ്രവർത്തകനും, മഗ്സസെ പുരസ്ക്കാര ജേതാവുമാണ് ഡോക്ടർ പ്രകാശ് മുരളീധർ ആംതേ. (Marathi: प्रकाश मुरलीधर आमटे)[1].പ്രശസ്ത സാമൂഹ്യപ്രവർത്തകനും മഗ്സസെ പുരസ്ക്കാര ജേതാവുമായിരുന്ന ബാബാ ആംതേയുടെ പുത്രനായ പ്രകാശ് മഹാരാഷ്ടയിലെ 'ആനന്ദ വൻ'എന്ന സ്ഥലത്താണ് ജനിച്ചത്.
ഡോ.പ്രകാശ് ആംതേ | |
---|---|
ജനനം | |
വെബ്സൈറ്റ് | www.lokbiradariprakalp.org |
ലോക് ബിരാധാരി പ്രകൽപ്
തിരുത്തുകഗഡ്ചിരോളി ജില്ലയിലെ വനമേഖലയിലുള്ള ആദിവാസി വിഭാഗമായ 'ഗോണ്ട്'കളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും,ഉന്നമനത്തെയും ലക്ഷ്യമാക്കിയാണ് 1973 -ൽ ലോക് ബിരാധാരി പ്രകൽപ് ആരംഭിച്ചത്.ഈ പദ്ധതിയിൽ ആശുപത്രികൾ,സ്കൂളുകൾ,മൃഗങ്ങൾക്കുള്ള പ്രത്യേക പാർപ്പിടകേന്ദ്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.[2] പിതാവായ ബാബാ ആംതേ തുടങ്ങിവച്ച ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രകാശ് ആംതേയും അദ്ദേഹത്തിന്റെ പത്നിയായ ഡോ;മന്ദാകിനി ആംതേയും നേതൃത്വം നൽകുന്നു.
അവലംബം
തിരുത്തുക- ↑ Citation Archived 2008-08-27 at the Wayback Machine. from the website of Ramon Magsaysay Award Foundation Archived 2008-07-31 at the Wayback Machine.
- ↑ "Website of the Maharogi Sewa Samiti". Archived from the original on 2008-02-13. Retrieved 2012-07-08.