പോൾ നീരാളി
സാധാരണ നീരാളി കുടുംബത്തിൽപ്പെട്ട ഒരു നീരാളിയാണ് പോൾ നീരാളി (ഇംഗ്ലീഷ്:Paul the Octopus or Paul Oktopus). ഫുട്ബോൾ മത്സരങ്ങളുടെ ഫലം പ്രവചിച്ചതിലൂടെ ഈ നീരാളി പ്രശസ്തനായി. പ്രത്യേകിച്ചും ജർമ്മനി കളിക്കുന്ന മത്സരങ്ങളുടെ ഫലം പ്രവചിക്കാനായിട്ടാണ് ഇതിനെ ഉപയോഗിക്കുന്നത്. 2010 ലെ ഫുട്ബോൾ ലോകപ്പിലെ ജർമ്മനിയുടെ മത്സരങ്ങളുടെ ഫലങ്ങൾ കൃത്യമായി പ്രവചിക്കുക വഴി ഈ നീരാളി ശ്രദ്ധേയത നേടി.
Species | Octopus vulgaris |
---|---|
Sex | ആണ് |
Known for | Making predictions for the results of Germany's football matches |
Owner | Sea Life Centres Aquarium keeper: Oliver Walenciak |
2008 ജനുവരിയിലായിരുന്നു പോളിന്റെ ജനനം. 2010 ഒക്ടോബർ 26-ന് പോൾ നീരാളി കഥാവശേഷനായി.[1]ജർമ്മനിയിലെ ഒരു പ്രധാന ആകർഷണ കേന്ദ്രമായ സീ ലൈഫ് സെന്റേഴ്സ് എന്ന സ്ഥലത്തായിരുന്നു ഇതിനെ സൂക്ഷിച്ചിരുന്നത്.
പ്രവചനരീതി
തിരുത്തുകപ്രവചിക്കുന്ന സമയം നീരാളിയുടെ മുൻപിൽ രണ്ട് പെട്ടികൾ കൊണ്ടുവയ്ക്കും ഈ രണ്ട് പെട്ടികളിലും ഭക്ഷണം വച്ചിട്ടുണ്ടാകും. അതുപോലെ തന്നെ ഈ പെട്ടികളിൽ വരാൻപോകുന്ന ഫുട്ബോൾ മത്സരത്തിൽ കളിക്കുന്ന രണ്ട് രാഷ്ട്രങ്ങളുടേയും പതാകകളുടെ ചിത്രവും വെച്ചിരിക്കും. രണ്ട് പെട്ടികളിൽ ഏതിൽ നിന്നാണോ നീരാളി ഭക്ഷണം എടുക്കുന്നത് ആ ടീം വരാൻ പോകുന്ന മത്സരത്തിൽ വിജയിക്കും. ഇങ്ങനെയാണ് പോൾ പ്രവചനം നടത്തുന്നത്. 2008 ലെ യൂറോ കപ്പിൽ ജർമ്മനിയുടെ ആറ് മത്സരങ്ങളിൽ 4 എണ്ണവും, 2010 ലോകകപ്പിലെ ജർമ്മനിയുടെ എല്ലാ മത്സരങ്ങളും നീരാളി കൃത്യമായി പ്രവചിച്ചു. ജൂലൈ 11ന് നടക്കുന്ന 2010 ലോകകപ്പിന്റെ ഫൈനലിൽ സ്പെയിൻ ഹോളണ്ടിനേ തോൽപ്പിക്കുമെന്ന് പോൾ പ്രവചിച്ചു.[2]
ആദ്യകാല ജീവിതം
തിരുത്തുകഇംഗ്ലണ്ടിലെ വെമൗത്തിലുള്ള കടൽ ജീവി കേന്ദ്രത്തിൽ വച്ച് 2008ലാണ് മുട്ടയിൽ നിന്ന് പോളിനെ വിരിയിച്ചെടുത്തത്. പിന്നീട് ജർമ്മനിയിലുള്ള ഒബർഹൗസെനിലെ കടൽ ജീവി കേന്ദ്രത്തിലെ ഒരു ടാങ്കിലേക്ക് മാറ്റി.[3] കുട്ടികൾക്കു വേണ്ടി കവിതകൾ എഴുതുന്ന ജർമ്മൻകാരനായ ബൊയ് ലൊർസെന്റെ(Boy Lornsen) Der Tintenfisch Paul Oktopus എന്ന കൃതിയിൽ നിന്നുമാണ് പോൾ എന്ന പേര് തെരെഞ്ഞെടുത്തത്.[4][5]. ഒബർഹൗസെനിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ അദ്യകാലം മുതൽക്കുതന്നെ പോൾ സമർത്ഥനായിരുന്നു. സന്ദർശകർ ടാങ്കിനടുത്തേക്ക് വരുമ്പോൾ പോൾ അവരെ നോക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. അപരിചിതമായ ഒരു സ്വഭാവ സവിശേഷതയാണിത്.[5]
ഇതുവരെ നടത്തിയ പ്രവചനങ്ങൾ
തിരുത്തുകജർമ്മനിയുടെ മത്സരങ്ങൾ
തിരുത്തുകഎതിർ ടീം | മത്സരം | സ്റ്റേജ് | തിയതി | പോൾ പ്രവചനം | മത്സര ഫലം | പ്രവചനം ശരിയായോ? |
---|---|---|---|---|---|---|
പോളണ്ട് | യൂറോ 2008 | ഗ്രൂപ്പ് ഘട്ടം | 8 ജൂൺ 2008 | ജർമ്മനി | 2–0 | ശരി |
ക്രൊയേഷ്യ | യൂറോ 2008 | ഗ്രൂപ്പ് ഘട്ടം | 12 ജൂൺ 2008 | ജർമ്മനി[3][6] | 1–2 | തെറ്റ് |
ഓസ്ട്രിയ | യൂറോ 2008 | ഗ്രൂപ്പ് ഘട്ടം | 16 ജൂൺ 2008 | ജർമ്മനി | 1–0 | ശരി |
പോർച്ചുഗൽ | യൂറോ 2008 | ക്വാർട്ടർ ഫൈനൽ | 19 ജൂൺ 2008 | ജർമ്മനി | 3–2 | ശരി |
തുർക്കി | യൂറോ 2008 | സെമി ഫൈനൽ | 25 ജൂൺ 2008 | ജർമ്മനി | 3–2 | ശരി |
സ്പെയിൻ | യൂറോ 2008 | ഫൈനൽ | 29 ജൂൺ 2008 | ജർമ്മനി[3] | 0–1 | തെറ്റ് |
ഓസ്ട്രേലിയ | ലോകകപ്പ് 2010 | ഗ്രൂപ്പ് ഘട്ടം | 13 ജൂൺ 2010 | ജർമ്മനി[7] | 4–0 | ശരി |
സെർബിയ | ലോകകപ്പ് 2010 | ഗ്രൂപ്പ് ഘട്ടം | 18 ജൂൺ 2010 | സെർബിയ[7] | 0–1 | ശരി |
ഘാന | ലോകകപ്പ് 2010 | ഗ്രൂപ്പ് ഘട്ടം | 23 ജൂൺ 2010 | ജർമ്മനി[7] | 1–0 | ശരി |
ഇംഗ്ലണ്ട് | ലോകകപ്പ് 2010 | പ്രീ-ക്വാർട്ടർ ഫൈനൽ | 27 ജൂൺ 2010 | ജർമ്മനി[8] | 4–1 | ശരി |
അർജ്ജന്റീന | ലോകകപ്പ് 2010 | ക്വാർട്ടർ ഫൈനൽ | 3 ജൂലൈ 2010 | ജർമ്മനി[9] | 4–0 | ശരി |
സ്പെയിൻ | ലോകകപ്പ് 2010 | സെമി ഫൈനൽ | 7 ജൂലൈ 2010 | സ്പെയിൻ[10] | 0–1 | ശരി |
ഉറുഗ്വേ | ലോകകപ്പ് 2010 | മൂന്നാം സ്ഥാനം | 10 ജൂലൈ 2010 | ജർമ്മനി [11] | 3–2 | ശരി |
മറ്റ് മത്സരങ്ങൾ
തിരുത്തുകടീം | ടൂർണ്ണമെന്റ് | ഘട്ടം | തീയതി | പോളിന്റെ പ്രവചനം | മത്സര ഫലം | പ്രവചനം ശരിയായോ? |
---|---|---|---|---|---|---|
നെതർലാന്റ് vs. സ്പെയിൻ | 2010 ലോകകപ്പ് | ഫൈനൽ | 11 ജൂലൈ 2010 | സ്പെയിൻ[12] | 0-1 | ശരി |
അവലംബം
തിരുത്തുക- ↑ "ലോകകപ്പിലെ അത്ഭുത നീരാളി ചത്തു". മാതൃഭൂമി. 26 ഒക്ടോബർ 2010. Archived from the original on 2010-10-29. Retrieved 26 ഒക്ടോബർ 2010.
- ↑ Christenson, Marcus. "Psychic octopus Paul predicts Spain to beat Holland in World Cup final", The Guardian, 9 July 2010.
- ↑ 3.0 3.1 3.2 "World Cup 2010: 10 things you didn't know about Paul the psychic octopus", The Telegraph, 7 July 2010, archived from the original on 2012-06-30, retrieved 7 July 2010 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "10things" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Published in Das alte Schwein lebt immer noch: Boy Lornsens Tierleben, Schneekluth (1985), ISBN 978-3-7951-0941-7. Re-published in and eponymous of the anthology Der Tintenfisch Paul Oktopus. Gedichte für neugierige Kinder, 2009, Manfred Boje Verlag ISBN 978-3-414-82148-5
- ↑ 5.0 5.1 Silver, Dan (8 July 2010), Top 10 things you need to know about World Cup star Paul the Psychic Octopus, mirrorfootball.co.uk, retrieved 9 July 2010
{{citation}}
: Check date values in:|accessdate=
and|date=
(help) - ↑ "Wie endet die Partie Deutschland - Kroatien?: Tier-Orakel sind sich uneins", Der Westen, 11 June 2008, retrieved 9 July 2010
- ↑ 7.0 7.1 7.2 World Cup Octopus: Paul's Predictions Stun Germany, Huffington Post, 24 Jun. 2010 03:50
{{citation}}
: Check date values in:|date=
(help) - ↑ 'Psychic' octopus predicts Germany victory over England, BBC News, 25 June 2010
{{citation}}
: Check date values in:|date=
(help) - ↑ Hyde, Thomas (7 July 2010), "Germany v Spain: Psychic octopus Paul unfazed by death threats, says keeper", The Daily Telegraph, UK, retrieved 9 July 2010
{{citation}}
: Check date values in:|accessdate=
and|date=
(help) - ↑ Paul The Octopus Predicts Spain Will Beat Germany, The Globe and Mail, 7 July 2010, archived from the original on 2010-07-09, retrieved 2010-07-10
{{citation}}
: Check date values in:|date=
(help) - ↑ "Octopus predicts Germany third place in World Cup". BBC News. 9 July 2010. Retrieved 11 July 2010.
- ↑ "Psychic octopus Paul predicts Spain to beat Holland in World Cup final", The Guardian, London, 9 July 2010
{{citation}}
: Check date values in:|date=
(help)