പോൾ ഡി ഷെയു
ഒരു ഫ്രെഞ്ച്-അമേരിക്കൻ പര്യവേക്ഷകനും ജന്തുശാസ്ത്രത്തിൽ കാര്യമായ വിവരങ്ങൾ ലഭ്യമാക്കിയ വ്യക്തിയുമാണ് പോൾ ബെലോണി ഡി ഷെയു (1830s – ഏപ്രിൽ 29, 1903). 1860 കളിൽ ഗോറില്ലകളുടെ അസ്തിത്വം സ്ഥിരീകരിച്ച ആദ്യത്തെ ആധുനിക യൂറോപ്യനായിരുന്നു അദ്ദേഹം. മധ്യ ആഫ്രിക്കയിലെ പിഗ്മി ജനവിഭാഗത്തെപ്പറ്റിയും അദ്ദേഹം പുറംലോകത്തെ അറിയിച്ചു. സ്കാൻഡിനേവിയയുടെ ചരിത്രാതീതകാലത്തെപ്പറ്റിയും അദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി.
പോൾ ഡി ഷെയു | |
---|---|
ജനനം | July 31, 1831/1835/1839 |
മരണം | April 16/29, 1903 റഷ്യ |
ദേശീയത | അമേരിക്കൻ |
തൊഴിൽ | പര്യവേഷകൻ |
അറിയപ്പെടുന്നത് | പിഗ്മികൾ, ഗോറില്ലകൾ എന്നിവയെക്കുറിച്ച വിവരങ്ങൾ ലഭ്യമാക്കിയ ആൾ |
ജീവിതരേഖ
തിരുത്തുക1831 (1835 എന്നും 1839 എന്നും പറയപ്പെടുന്നുണ്ടെങ്കിലും ആധുനിക ഗവേഷകരുടെ സമവായത്തിൽ 1831 എന്ന് കാണുന്നു[1][2][3]) ജൂലൈ 31-ന് (മാസവും ദിവസവും എല്ലാ റിപ്പോർട്ടുകളിലും ഒരേ പോലെ കാണുന്നു) പോൾ ഡി ഷെയു ജനിച്ചു. ഫ്രാൻസിലാണോ അമേരിക്കയിലാണോ ജനിച്ചത് എന്നതിനെക്കുറിച്ചും വിരുദ്ധാഭിപ്രായങ്ങളുണ്ട്[3][4][5]. ശാസ്ത്രരംഗത്ത് പോലും വംശീയത നിലനിന്ന അക്കാലത്ത് ആഫ്രിക്കൻ ജനതയെക്കുറിച്ച് ബുദ്ധിവികാസം പ്രാപിക്കാനോ നാഗരികത കൈവരിക്കാനോ കഴിയാത്തവർ എന്ന മുൻവിധി നിലനിന്നിരുന്നതിനാൽ, തന്റെ മാതാപിതാക്കളുടെ ആഫ്രിക്കൻ വംശമിശ്രണം മറച്ചുവെക്കാൻ ഡി ഷെയു ശ്രമിച്ചു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.[6] 1852-ൽ അമേരിക്കയിലേക്ക് സകുടുംബം കുടിയേറിത്താമസിച്ചു.[7]
ആഫ്രിക്കയിൽ
തിരുത്തുക1855 ൽ ഫിലാഡൽഫിയയിലെ അക്കാദമി ഓഫ് നാച്ചുറൽ സയൻസസ് ഒരു ആഫ്രിക്കൻ പര്യവേഷണത്തിനായി അദ്ദേഹത്തെ അയച്ചു. 1859 വരെ നീണ്ടുനിന്ന പര്യടനത്തിലൂടെ, ഭൂമധ്യരേഖയുടെ സമീപപ്രദേശത്തുള്ള പശ്ചിമാഫ്രിക്കൻ പ്രദേശങ്ങളിൽ അദ്ദേഹം പര്യവേക്ഷണം നടത്തി. യാത്രക്കിടെ ഗോറില്ലകളെ കണ്ടെത്തിയ ഡി ഷെയു, അതെപ്പറ്റി ആദ്യമായി പുറംലോകത്തെ അറിയിച്ച യൂറോപ്യനാണെന്ന് അവകാശപ്പെട്ടു[8]. ഗോറില്ലകളുടെ സ്റ്റഫ് ചെയ്ത ശരീരം അദ്ദേഹം തിരിച്ചുകൊണ്ടുവരികയുണ്ടായി.
1963 മുതൽ 1865 വരെ നടത്തിയ പര്യവേഷണത്തിലൂടെ പിഗ്മി ജനസമൂഹത്തെ കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിക്കാനും ഡി ഷെയു വിന് സാധിച്ചു. വേട്ടയാടിയ ഗോറില്ലയുടെ ശരീരവും മറ്റ് സ്റ്റഫുചെയ്ത മൃഗങ്ങളെയുമൊക്കെ വിവിധ മ്യൂസിയങ്ങൾക്കായി അദ്ദേഹം വിറ്റു.
1861-ലും 1867-ലുമായി രണ്ട് പര്യവേക്ഷണങ്ങളുടെയും വിവരണങ്ങൾ പുറത്തിറങ്ങി. 1872-ൽ ദ കൺട്രി ഓഫ് ഡ്വാർഫ്സ് എന്ന വിവരണവും പുറത്തിറങ്ങി.
തുടക്കത്തിൽ ഡി ഷെയുവിന്റെ വാദങ്ങളുടെ വിശ്വാസ്യത സംശയിക്കപ്പെട്ടെങ്കിലും പതുക്കെ അവ അംഗീകരിക്കപ്പെട്ടുതുടങ്ങി. പാരീസ്, ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ പ്രഭാഷണങ്ങൾക്കായി ഡി ഷെയു ഓടിനടന്നു. അദ്ദേഹം വിവരിക്കുന്ന പല സാഹസങ്ങളും ആഫ്രിക്കയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന തദ്ദേശീയരുടെ കഥകളുടെ പുനർനിർമ്മാണമാണെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിലയിരുത്തുന്നുണ്ട്[7].
അവലംബം
തിരുത്തുക- Obituary of Paul Du Chaillu, The Times, 1 May 1903.
- R.A.D. Markham, A Rhino in High Street (Ipswich 1991). (Illustration of gorillas).
- Bucher, Henry H., Jr. (1979), "Canonization by repetition: Paul du Chaillu in historiography", Revue Française d'Histoire d'Outre-mer, 66 (242): 15–32, doi:10.3406/outre.1979.2174
{{citation}}
: CS1 maint: multiple names: authors list (link). - Clodd, Edward (1926), Memories, London: Watts & Co..
- Conniff, Richard (2011), The Species Seekers: Heroes, Fools, and the Mad Pursuit of Life on Earth, New York: W. W. Norton & Company, ISBN 978-0-393-06854-2.
- Du Chaillu, Paul (1899), Adventures in the great forest of equatorial Africa and the country of the dwarfs, New York and London: Harper and Brothers.
- Reel, Monte (2013), Between Man and Beast, Doubleday, ISBN 978-0385534222.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ↑ Bucher 1979, pp. 17.
- ↑ "It May Be Truth, but It Is Not Evidence": Paul du Chaillu and the Legitimation of Evidence in the Field Sciences, Stuart McCook, Osiris, 2nd Series, Vol. 11, Science in the Field (1996), pp. 177-197
- ↑ 3.0 3.1 Miller, John William. "Paul Belloni Du Chaillu". The Literary Encyclopedia. Retrieved March 12, 2013.
- ↑ Obituary: Paul Belloni du Chaillu, E. G. Ravenstein, The Geographical Journal, Vol. 21, No. 6 (Jun., 1903), pp. 680-681
- ↑ DU CHAILLU, Paul in Marquis Who's Who, 1901-1902 edition; via archive.org
- ↑ Bucher 1979, pp. 28–30.
- ↑ 7.0 7.1 One or more of the preceding sentences incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Du Chaillu, Paul Belloni". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 8 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 629.
{{cite encyclopedia}}
: Invalid|ref=harv
(help) - ↑ "About us". Museums Victoria.