പോൾ ടിബറ്റ്സ്
അമേരിക്കൻ വ്യോമസേനയിലെ ബ്രിഗേഡിയർ ജനറലും ഹിരോഷിമയിൽ രണ്ടാം ലോകമഹായുദ്ധക്കാലത്ത് വർഷിച്ച ആണവബോംബ് വഹിച്ച വിമാനത്തിന്റെ വൈമാനികനുമായിരുന്നു പോൾ ടിബറ്റ്സ്.[1] (ജ: 23 ഫെബ്: 1915 – 1 നവം: 2007) .ലിറ്റിൽ ബോയ് എന്ന അണുബോംബ് വഹിച്ച എനോള ഗെ വിമാനമായിരുന്നു ടിബറ്റ്സ് പറപ്പിച്ചത്.1938 ൽ ആണ് ടിബറ്റ്സ് വൈമാനികനുള്ള യോഗ്യത നേടിയത്.
സേവനം
തിരുത്തുക1942 ൽ 340 അം സ്ക്വാഡ്രനിൽ അംഗമായ ടിബറ്റ്സ് പിന്നീട് വ്യോമസേനയിലെ ഡെപ്യൂട്ടി കമാൻഡന്റ് ആയി ഉയർന്നു.യൂറോപ്പിൽ നാസി അധിനിവേശസേനയ്ക്കെതിരേയുള്ള വ്യോമാക്രമണത്തിലും അദ്ദേഹം പങ്കു ചേർന്നു.ജർമ്മനിയ്ക്കെതിരായും ജപ്പാനെതിരായുമുള്ള ദൗത്യങ്ങളിലും ടിബറ്റ്സ് സജീവമായിരുന്നു.
ജപ്പാനെതിരേയുള്ള യുദ്ധം
തിരുത്തുകഓപ്പറേഷൻ ഓർഡർ നമ്പർ 35 ന്റെ അടിസ്ഥാനത്തിൽ 1945 ,ഓഗസ്റ്റ് 5 നുഎനോള ഗേ എന്നു നാമകരണം ചെയ്ത ബി-29വിമാനത്തിൽ ഹിരോഷിമയെ ലക്ഷ്യമാക്കി നോർത്ത് ഫീൽഡിൽ നിന്നു ടിബറ്റ്സ് പുറപ്പെട്ടു. 3200 കി.മീറ്റർ അകലെയായിരുന്നു ലക്ഷ്യസ്ഥാനം.ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഹിരോഷിമയുടെ ആകാശത്തെത്തിയ വിമാനത്തിൽ നിന്നും ലിറ്റിൽ ബോയ് എന്ന അണുബോംബ് രാവിലെ പ്രാദേശിക സമയം 8.15 നു വർഷിക്കപ്പെട്ടു. ബോംബ്സ്ഫോടനത്തിനുശേഷം ഭീമാകാരമായ ഒരു കൂൺ മേഘം ഉയർന്നുപൊങ്ങുന്നതു താൻ കണ്ടതായി ടിബറ്റ്സ് പിന്നീട് സാക്ഷ്യപ്പെടുത്തി.[2]
യുദ്ധക്കെടുതികളെ സംബന്ധിച്ച് ഒരു അഭിമുഖത്തിൽ ടിബറ്റ്സ് ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി.''ധാർമ്മികത, യുദ്ധത്തിൽ അങ്ങനെയൊന്നുമില്ല, ആണവ ബോംബെന്നോ, 100 പൗണ്ട് ബോംബുകളെന്നോ, അല്ലെങ്കിൽ റൈഫിൾ കൊണ്ട് വെടിവെക്കുകയാണോ എന്നതൊന്നും ഞാൻ ശ്രദ്ധിക്കുന്ന കാര്യമല്ല. ധാർമ്മികതയെ അതിൽ നിന്നു വിടുത്തിക്കളയുക എന്നതാണ് പ്രധാനം''.[3]
അന്ത്യം
തിരുത്തുകഹൃദയസംബന്ധവും വാർദ്ധക്യസഹജവുമായ അസുഖങ്ങളാൽ 2007 നവംബർ 1 നു ,തൊണ്ണൂറ്റിരണ്ടാം വയസ്സിൽ ഒഹിയോയിൽ വച്ച് അന്തരിച്ചു. ശവകുടീരമോ സ്മാരകശിലയോ നിർമ്മിക്കപ്പെട്ടാൽ അതു നശിപ്പിക്കപ്പെട്ടേക്കും എന്ന്അ ടിബറ്റ്സ് ആശങ്കപ്പെട്ടതിനാൽ അന്ത്യാഭിലാഷപ്രകാരം മൃതദേഹം ദഹിപ്പിക്കുകയും ചിതാഭസ്മം ഇംഗ്ലീഷ് ചാനലിൽ വിതറുകയും ചെയ്തു.[4]