പോർട്രെയ്റ്റ് ഓഫ് ലവീനിയ വെസെല്ലിയോ

1545-ൽ പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ടിഷ്യൻ വെസല്ലി ചിത്രീകരിച്ച മകൾ ലവീനിയയുടെ ഒരു എണ്ണച്ചായചിത്രമാണ് പോർട്രെയ്റ്റ് ഓഫ് ലവീനിയ വെസെല്ലിയോ. നേപ്പിൾസിലെ മ്യൂസിയോ ഡി കപ്പോഡിമോണ്ടിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്. [1]

Portrait of Lavinia Vecellio
കലാകാരൻTitian
വർഷംc.1545
സ്ഥാനംMuseo di Capodimonte, Naples

ചിത്രകാരനെക്കുറിച്ച്

തിരുത്തുക

പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു.

 
2oopx

ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു.

 
A 1560-65 portrait by Titian, sometimes also identified as Lavinia (Dresden, Gemäldegalerie Alte Meister).
  1. "Portrait of Lavinia Vecellio". gadget.artega.biz. Archived from the original on 2020-02-28. Retrieved 2020-02-28.