പോർട്രെയിറ്റ് ഓഫ് സിസിലിയ ഗോസാദിനി

1530-ൽ പർമിജിയാനോ ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് പോർട്രെയിറ്റ് ഓഫ് സിസിലിയ ഗോസാദിനി. ഈ ചിത്രം ഇപ്പോൾ വിയന്നയിലെ കുൻതിസ്റ്റോറിസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

Portrait of a Young Woman
Francesco Mazzola gen. Parmigianino, , Kunsthistorisches Museum Wien, Gemäldegalerie - Bildnis einer jungen Dame - GG 327 - Kunsthistorisches Museum.jpg
ArtistParmigianino Edit this on Wikidata
Year1530
Dimensions50 സെ.മീ (20 ഇഞ്ച്) × 46.5 സെ.മീ (18.3 ഇഞ്ച്)
Accession No.GG_327 Edit this on Wikidata

വിവരണംതിരുത്തുക

ഇരുണ്ട പശ്ചാത്തലത്തിൽ, ഒരു യുവതി കാഴ്ചക്കാരനെ നോക്കുന്നു. അക്കാലത്തെ സ്ലീവ് ഫാഷനായുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്നു. ഗിംപ് എന്ന വെളുത്ത ഷർട്ട് കാണിക്കുന്നതിന് വസ്ത്രത്തിന്റെ മുൻഭാഗം തുറന്നിരിക്കുന്നതിനോടൊപ്പം വസ്ത്രം കഴുത്തിൽ ഒരുമിച്ച് പിടിച്ചിരിക്കുന്നതിനായി വസ്ത്രത്തിന്റെ അതേ നിറത്തിൽ റിബൺ ഉപയോഗിച്ച് പിടിപ്പിച്ചിരിക്കുന്നു. 1530 കളിൽ ഇറ്റലിയിൽ അദ്ദേഹത്തിന്റെ തുർക്കിഷ് സ്ലേവ് എന്ന ചിത്രത്തോട് സാമ്യമുള്ളതും അല്ലെങ്കിൽ 1534 നും 1536 നും ഇടയിൽ സൃഷ്ടിച്ച ടിഷ്യന്റെ ഇസബെല്ലാ ഡി എസ്റ്റെയുടെ ഛായാചിത്രത്തിലെപ്പോലെ ഒരു ഫാഷനായ സ്വർണ്ണ എംബ്രോയിഡറി ചെയ്ത ബാൽസോ എന്ന ഡോനട്ട് ആകൃതിയിലുള്ള തലപ്പാവ് യുവതി ധരിച്ചിരിക്കുന്നു.

ചിത്രകാരനെക്കുറിച്ച്തിരുത്തുക

 
2oopx

ഫ്ലോറൻസ്, റോം, ബൊലോഗ്ന, അദ്ദേഹത്തിന്റെ ജന്മനഗരമായ പാർമ എന്നിവിടങ്ങളിൽ ഒരു ഇറ്റാലിയൻ മാനേറിസ്റ്റ് ചിത്രകാരനും അച്ചടി നിർമ്മാതാവുമായിരുന്നു പർമിഗിയാനിനോ.[1] US: /-ɑːˈ-/,[2] അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി "ഉൽകൃഷ്‌ടമായ വിഷയാസക്തി"യും പലപ്പോഴും മാതൃകകളുടെ ദീർഘീകരണവുമാണ്. അതിനുദാഹരണമായി വിഷൻ ഓഫ് സെന്റ് ജെറോം (1527), ലോംഗ് നെക്ക് വിത്ത് മഡോണ (1534) തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കരിയറിലും മാനേറിസ്റ്റ് കാലഘട്ടത്തിൽ ഉൾപ്പെടുന്ന ആദ്യ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.[3]

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. "Parmigianino". Oxford Dictionaries. Oxford University Press. ശേഖരിച്ചത് 15 June 2019. {{cite web}}: no-break space character in |work= at position 9 (help)
  2. "Parmigianino". Merriam-Webster Dictionary. ശേഖരിച്ചത് 15 June 2019.
  3. Hartt, pp. 568-578, 578 quoted