പോർട്രെയിറ്റ് ഓഫ് ലുക്രേസിയ പാൻസിയാറ്റിച്ചി

ഏകദേശം 1545-ൽ അഗ്നോളോ ബ്രോൺസിനോ ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് പോർട്രെയിറ്റ് ഓഫ് ലുക്രേസിയ പാൻസിയാറ്റിച്ചി. ഇറ്റലിയിലെ ഫ്ലോറൻസിലെ ഉഫിസി ഗാലറിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.

Portrait of Lucrezia Panciatichi
കലാകാരൻAgnolo Bronzino
വർഷംc. 1545
MediumOil on panel
അളവുകൾ102 cm × 85 cm (40 ഇഞ്ച് × 33 ഇഞ്ച്)
സ്ഥാനംUffizi, Florence

ഫ്ലോറൻ‌ടൈൻ മാനവികവാദിയും രാഷ്ട്രീയക്കാരനുമായ ബാർട്ടോലോമിയോ പാൻ‌സിയാറ്റിച്ചിയുടെ ഭാര്യയായിരുന്നു ലൂക്രെസിയ ഡി സിഗിസ്മോണ്ടോ പുച്ചി. ബ്രോൻ‌സിനോ മറ്റൊരു ഉഫിസി ചായാചിത്രത്തിലും ചിത്രീകരിച്ചിരുന്നു. ജോർജിയോ വസാരി രണ്ട് ചായാചിത്രങ്ങളെ ഇപ്രകാരം വിവരിക്കുന്നു: "സ്വാഭാവികമായും അവ യഥാർത്ഥത്തിൽ ജീവിക്കുന്നതായി തോന്നുന്നു". തെളിഞ്ഞ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പ്രദർശനം സ്ത്രീയുടെ പ്രമാണിസ്ഥാനത്തിന് അടിവരയിടുക മാത്രമല്ല ഉദ്ദേശിച്ചത്. സങ്കീർണ്ണമായ ഒരു ചിഹ്നത്തിലൂടെ അവളുടെ വ്യക്തിത്വത്തിന്റെ വശങ്ങളും, സ്വർണ്ണ മാലയിലെ "അമോർ ഡ്യുർ സാൻസ് ഫിൻ" എന്ന വാക്കുകൾ ഉൾപ്പെടെ, 1547-ൽ ഫ്ലോറൻസിലെ ഗ്രാൻഡ് ഡ്യൂക്ക്, കോസിമോ ഐ ഡി മെഡിസിക്ക് വേണ്ടി എഴുതിയ ഒരു പ്രണയവർണ്ണനയെ പരാമർശിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക