പോർട്രെയിറ്റ് ഓഫ് ജെയ്ൻ കിഫെർ
1885-ൽ ഫെർണാണ്ട് ഖനോപ്ഫ് ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രം ആണ് പോർട്രെയിറ്റ് ഓഫ് ജെയ്ൻ കിഫെർ . [1]ലോസ് ആഞ്ചലസിലെ ജെ. പോൾ ഗെറ്റി മ്യൂസിയത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.[2]
Portrait of Jeanne Kéfer | |
---|---|
കലാകാരൻ | Fernand Khnopff |
വർഷം | 1885 |
Medium | Oil on canvas |
അളവുകൾ | 80 cm × 80 cm (31.5 in × 31.5 in) |
സ്ഥാനം | J. Paul Getty Museum, Los Angeles |
ചരിത്രം
തിരുത്തുകചിത്രത്തിലെ മാതൃകയായിരിക്കുന്ന അഞ്ചു വയസുള്ള ജെയ്ൻ കിഫെർ കലാകാരന്റെ സുഹൃത്ത് പിയാനിസ്റ്റ് ഗുസ്താവ് കിഫറിന്റെ മകളാണ്.[3]1885-ൽ ബ്രസ്സൽസിലെ ലെസ് XX ൽ പ്രദർശിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു, എന്നാൽ പ്രദർശനം തീരുമാനിച്ചിരുന്ന സമയം ഖനോഫിന് ഈ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. 1886-ലാണ് പ്രദർശനം നടന്നത്. ഈ ചിത്രത്തിന് നല്ല വിമർശന അവലോകനങ്ങൾ ലഭിച്ചു. [4]
വിവരണം
തിരുത്തുകഅടച്ച വാതിലിനു മുൻപിൽ ഒരു പോർട്ടിക്കോയിൽ നിൽക്കുന്നതായി ജീൻ കോഫറിനെ ചിത്രീകരിക്കുന്നു. ഛായാചിത്രത്തിൽ ക്ഷിപ്രവശംവദത്വവും പുറം ലോകത്തെ അഭിമുഖീകരിക്കുന്നതിലെ കുട്ടിയുടെ അനിശ്ചിതത്വത്തെയും പ്രതീകപ്പെടുത്തുന്നു.[5]
അവലംബം
തിരുത്തുക- ↑ Fernand Khnopff Archived 2019-01-14 at the Wayback Machine.. Wiki.cultured.com. Retrieved 2014-07-27.
- ↑ Khnopff, Jeanne Kéfer Archived 2014-07-28 at the Wayback Machine.. Khanacademy.org. Retrieved 2014-07-27.
- ↑ Portrait of Jeanne Kefer (1885) by Fernand Khnopff (Belgian 1858 - 1923). Flickr.com. Retrieved 2014-07-27.
- ↑ Fernand Khnopff: Portrait of Jeanne Kéfer. Getty Publications. Retrieved 2014-07-27.
- ↑ Jeanne Kéfer Archived 2013-10-01 at the Wayback Machine.. Getty.edu. Retrieved 2014-07-27.