പോർട്രയിറ്റ് ഓഫ് മാഡം ഡുവൗസി

1807-ൽ ജീൻ ആഗസ്തീ-ഡൊമിനിക് ആംഗ്ര ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രയിറ്റ് ഓഫ് മാഡം ഡുവൗസി. ഹോളി സീയിലെ അംബാസഡർ ആയിരുന്ന ചാൾസ്-ജീൻ-മേരി അൽക്വിയറുടെ കാമുകിയായ നിട്ടിസിലെ അന്റോണിയ ഡുവൗസിയെ കാഴ്ചക്കാരന് നേരെ നോക്കുന്നവിധത്തിൽ, ആഡംബരത്തോടെയുള്ള വസ്ത്രധാരണവും വേഷത്തിൻറെ ഭാഗമായ കുറച്ച് ആഭരണങ്ങളും ധരിച്ചിരിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രം കലാകാരൻ റോമിൽ താമസിക്കുന്ന കാലത്ത് വരച്ച ചിത്രങ്ങളുടെ കൂട്ടത്തിലെ ആദ്യ വനിതാചിത്രമാണ്. [1] മാഡം ഡുവൗസിയുടെ ആകർഷകമായ മനോഹാരിത ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം "ആനന്ദം നൽകുന്ന ഒരു ഛായാചിത്രം മാത്രമല്ല .. പക്ഷേ ... സ്വപ്നങ്ങൾക്ക് കാരണമാകുന്ന ഒരു ഛായാചിത്രം കൂടിയാണ്" എന്ന പ്രശംസയും പിടിച്ചുപറ്റിയിട്ടുണ്ട്,[2]

Portrait of Madame Duvaucey, 76 x 59 cm. Jean-Auguste-Dominique Ingres

ചെറിയ പുഞ്ചിരിയോടെ ഡുവാസി കാഴ്ചക്കാരനെ നേരിട്ട് തുറിച്ചുനോക്കുന്നു. പരന്ന ഇരുണ്ടനിറത്തിലുള്ള പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഛായാചിത്രത്തിന്റെ വീക്ഷണം മൊത്തത്തിൽ വളരെ മനോഹരമാണ്. ലൂയി പതിനാറാമന്റെ കസേര, സിൽക്ക് ഷാൾ എന്നിവയുടെ മനോഹരിതയിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അവൾ‌ വിലയേറിയ വിശറി പിടിച്ചിരിക്കുന്നു. മൂന്ന്‌ ഭാഗമായി കാണാവുന്ന മനോഹരമായ നേർത്ത മാല, ആന മുടി കൊണ്ടുള്ള വളകൾ‌ എന്നിവ അണിഞ്ഞിരിക്കുന്നു. [1]

ഇൻഗ്രെസിന്റെ സ്ത്രീ ഛായാചിത്രങ്ങളുടെ മാതൃകയിൽ, അവരുടെ ശരീരഘടന മെലിഞ്ഞതാണെന്ന് തോന്നുന്നു. എന്നാൽ കൈകളുടെ ചിത്രീകരണം ആനുപാതികമല്ല. വലതു കൈ ഇടത്തേകൈയേക്കാൾ വളരെ നീളമുള്ളതാണ്. അവരുടെ നീളമേറിയ കഴുത്ത് തലയെ താങ്ങുന്നതിന് ശക്തമായി തോന്നുന്നില്ല. അദ്ദേഹത്തിന്റെ പിൽക്കാലത്തെ "ഒഡാലിസ്ക്" ചിത്രങ്ങളുടെ ആമുഖത്തിൽ, അവരുടെ മുഖത്തിന്റെ സവിശേഷതകൾ മിക്കവാറും അറബസ്‌ക്യൂ ആണെന്ന് കാണപ്പെടുന്നു.[1]സമകാലിക നിരൂപകനായ തിയോഫിൽ ഗൗട്ടിയർ അവരെക്കുറിച്ച് ഇങ്ങനെ എഴുതി. "എം. ഇൻഗ്രെസ് വരച്ചത് വെറും ഒരു സ്ത്രീയല്ല. എന്നാൽ രാജവംശത്തിന് തുല്യമായ വസ്ത്രധാരണത്തിൽ പുരാതന ചിമേരയുമായി സാമ്യം കാണിക്കുന്നു.[3]

ഇൻഗ്രെസിന് ചിത്രീകരണത്തിന് 500 ഫ്രാങ്ക് നൽകിയിരുന്നു. ഈ ചിത്രം 1833-ൽ സലൂണിലും 1855-ലും വീണ്ടും പ്രദർശിപ്പിച്ചു.[4] ഒരു നിരൂപകൻ ചിത്രത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും, പശ്ചാത്തലത്തിലെ "ഇരുണ്ട, നിഴലും വൈകല്യമുള്ള ശരീരഘടനയെക്കുറിച്ചും" പരാതിപ്പെട്ടിട്ടും [1] ചിത്രം വലിയ വിജയമായിരുന്നു. 1833-ലെ സലൂണിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രശംസ നേടിയതും വിമർശനാത്മകവും ജനപ്രിയവുമായ പ്രശംസ നേടിയതുമായ ചിത്രമായിരുന്നു ഇത്. പ്രത്യേകിച്ചും വരയോടുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യത്തിനെക്കുറിച്ച് ഇൻഗ്രെസിനെ പരക്കെ പ്രശംസിച്ചു. [3] ഛായാചിത്രത്തിന്റെ വികസനത്തിൽ ഇന്ന് ഈ ചിത്രം അടിസ്ഥാന ആലേഖ്യമായി കാണുന്നു.[5]

ഇത് പൂർത്തിയാക്കി നാൽപത് വർഷത്തിന് ശേഷം, ഡുവൗസിക്ക് അടിയന്തരമായി പണം ആവശ്യമായിരുന്നു. ചിത്രം വിൽക്കാൻ പാരീസിൽ ഇൻഗ്രെസിനെ സന്ദർശിച്ചു. ഫ്രെഡ്രിക് റെയ്സിറ്റ് ചിത്രം വാങ്ങുകയും അദ്ദേഹത്തിന്റെ ശേഖരം ചാന്റിലിയിലെ മ്യൂസി കോണ്ടെയിലേയ്ക്ക് മാറ്റുകയും അവിടെ ചിത്രം ഇന്നും നിലനിൽക്കുന്നു.[1]

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 

ഒരു ഫ്രഞ്ച് നിയോക്ലാസിക്കൽ ചിത്രകാരനായിരുന്നു അഗസ്റ്റേ ഡൊമിനിക് ആംഗ്ര. മുൻകാല കലാപരമായ പാരമ്പര്യങ്ങളിൽ സ്വാധീനം ചെലുത്തിയ ഇൻഗ്രെസ്, റൊമാന്റിക് ശൈലിയിൽ അക്കാദമിക് യാഥാസ്ഥിതികതയുടെ രക്ഷാധികാരിയാകാൻ ആഗ്രഹിച്ചു. നിക്കോളാസ് പൗസിൻ, ജാക്വസ് ലൂയിസ് ഡേവിഡ് എന്നിവരുടെ പാരമ്പര്യത്തിൽ ചരിത്രത്തിന്റെ ചിത്രകാരനായി അദ്ദേഹം സ്വയം കണക്കാക്കിയെങ്കിലും, അദ്ദേഹം വരച്ച ഛായാചിത്രങ്ങളാണ് ചരിത്രത്തിന്റെ ഏറ്റവും വലിയ പാരമ്പര്യമായി അംഗീകരിക്കപ്പെടുന്നത്. പിക്കാസോയെയും മാറ്റിസെയെയും മറ്റ് ആധുനികവാദികളെയും അദ്ദേഹം സ്വാധീനിച്ചിരുന്നു.

  1. 1.0 1.1 1.2 1.3 1.4 Rosenblum, 62
  2. Stevens, Mark. "High and Low". New York Magazine, Retrieved 14 September 217
  3. 3.0 3.1 Betzer, 9
  4. Betzer, 7
  5. Tinterow,et al, 514

ഉറവിടങ്ങൾ

തിരുത്തുക
  • Betzer, Sarah. Ingres and the Studio: Women, Painting, History. Pennsylvania State University Press, 2002. ISBN 978-0-2710-4875-8
  • Jover, Maneul. Ingres. Harry N. Abrams, 1990. ISBN 0-8109-3451-5
  • Rosenblum, Robert. Ingres. London: Harry N. Abrams, 1990. ISBN 978-0-300-08653-9
  • Tinterow, Gary; Conisbee, Philip (eds). Portraits by Ingres: Image of an Epoch. New York: Metropolitan Museum of Art, 1999. ISBN 978-0-300-08653-9