പോർട്രയിറ്റ് ഓഫ് മാഡം ഇൻഗ്രസ്

ഫ്രാൻസിലെ നിയോക്ലാസ്സിക്ക് കലാകാരനായ ജീൻ-അഗസ്റ്റേ-ഡൊമിനിക് ഇൻഗ്രസിന്റെ കാൻവാസിൽ തന്റെ രണ്ടാമത്തെ ഭാര്യ ഡെൽഫിൻ രാമലിനെ മാതൃകയാക്കി ചിത്രീകരിച്ചതും 1859-ൽ പൂർത്തിയാക്കിയതുമായ അദ്ദേഹത്തിൻറെ അവസാന കാലത്തെ എണ്ണഛായാചിത്രമാണ് പോർട്രയിറ്റ് ഓഫ് മാഡം ഇൻഗ്രസ്.[1] (1849 ൽ അവർ വിധവയായിരുന്നു)[2]രണ്ടു പോർട്രെയിറ്റുകൾക്കു പുറമെ ഇൻഗ്രസിന്റെ അവസാനം വരച്ച ചിത്രമാണ് ഇത്.[3]ഇപ്പോൾ ബോസ്റ്റണിലെ ഫോഗ് ആർട്ട് മ്യൂസിയത്തിൽ, സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രം അതേ വർഷം തന്നെ ഇൻഗ്രസിന്റെ സ്വന്തം ഛായാചിത്രത്തോടൊപ്പം വരച്ച് കാണാൻ വേണ്ടി വരച്ച ചിത്രമായിരിക്കും ഇതെന്നു കരുതുന്നു. [4]

Ingres, Portrait of Madame Ingres, 1859, 121.3 x 90.8cm. Am Römerholz, Switzerland

സ്നേഹനിർഭരവും ഹൃദയാകർഷകവും ആയ ഡെൽഫിൻ, ഡൊമിനിക് രാമലിൻറെ (1777-1860) മകളും ചാൾസ് മാർക്കോട്ട് ദ് അർജന്റീയുവാളിന്റെ അനന്തരവളും ആയിരുന്നു. മറ്റ് പിൽക്കാല ചിത്രങ്ങളുടെ കൂട്ടത്തിൽ സ്ത്രീ ചിത്രീകരണത്തിൻറെ ഏറ്റവും നല്ല ചിത്രീകരണമായി അടയാളപ്പെടുത്തിയ ഛായാചിത്രമായിരുന്നു പോർട്രയിറ്റ് ഓഫ് മാഡം ഇൻഗ്രസ്. 1855-ലെ ഫോഗ് ആർട്ട് മ്യൂസിയത്തിലെ ഡ്രോയിംഗിൽ അതേ പോസിൽ തന്നെ ഇൻഗ്രെസ് അവരെ ചിത്രീകരിച്ചു.

ചിത്രകാരനെക്കുറിച്ച് തിരുത്തുക

 

ഒരു ഫ്രഞ്ച് നിയോക്ലാസിക്കൽ ചിത്രകാരനായിരുന്നു അഗസ്റ്റേ ഡൊമിനിക് ആംഗ്ര. മുൻകാല കലാപരമായ പാരമ്പര്യങ്ങളിൽ സ്വാധീനം ചെലുത്തിയ ഇൻഗ്രെസ്, റൊമാന്റിക് ശൈലിയിൽ അക്കാദമിക് യാഥാസ്ഥിതികതയുടെ രക്ഷാധികാരിയാകാൻ ആഗ്രഹിച്ചു. നിക്കോളാസ് പൗസിൻ, ജാക്വസ് ലൂയിസ് ഡേവിഡ് എന്നിവരുടെ പാരമ്പര്യത്തിൽ ചരിത്രത്തിന്റെ ചിത്രകാരനായി അദ്ദേഹം സ്വയം കണക്കാക്കിയെങ്കിലും, അദ്ദേഹം വരച്ച ഛായാചിത്രങ്ങളാണ് ചരിത്രത്തിന്റെ ഏറ്റവും വലിയ പാരമ്പര്യമായി അംഗീകരിക്കപ്പെടുന്നത്. രൂപത്തിന്റെയും സ്ഥലത്തിന്റെയും പ്രകടമായ വികലങ്ങൾ അദ്ദേഹത്തെ ആധുനിക കലയുടെ ഒരു പ്രധാന മുന്നോടിയാക്കി. പിക്കാസോയെയും മാറ്റിസെയെയും മറ്റ് ആധുനികവാദികളെയും അദ്ദേഹം സ്വാധീനിച്ചിരുന്നു.

അവലംബം തിരുത്തുക

  1. Wolohojian, 206
  2. Tinterow, 433
  3. Brettell et al., 14
  4. "Change of Art Archived 2017-09-24 at the Wayback Machine.". Harvard College, 2016. Retrieved 23 September 2017

ഉറവിടങ്ങൾ തിരുത്തുക

  • Brettell, Richard R., Paul Hayes Tucker, and Natalie H. Lee. 2009. Nineteenth- and Twentieth-century Paintings. New York: Metropolitan Museum of Art. p. 14. ISBN 9780691145365
  • Wolohojian, Stephan (ed). "A Private Passion: 19th-Century Paintings and Drawings from the Grenville L. Winthop Collection, Harvard University". NY: Metropolitan Museum of Art, 2003. ISBN 978-1-5883-9076-9
  • Tinterow, Gary. Portraits by Ingres: Image of an Epoch. New York: Metropolitan Museum of Art, 1999. ISBN 978-0-300-08653-9