പോർട്രയിറ്റ് ഓഫ് എ വയലിനിസ്റ്റ്

ആനി വല്ലയർ-കോസ്റ്റർ വരച്ച ചിത്രം

1773-ൽ ഫ്രഞ്ച് കലാകാരൻ ആനി വല്ലയർ-കോസ്റ്റർ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രയിറ്റ് ഓഫ് എ വയലിനിസ്റ്റ്. സ്റ്റോക്ക്ഹോമിലെ ദേശീയ മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1] ഈ ചിത്രത്തിൽ വയലിനുമായി ഒരു യുവതി മടിയിൽ തുറന്നുവച്ചിരിക്കുന്ന ഒരു സംഗീതപുസ്തകത്തിലേക്കു നോക്കികൊണ്ടിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. വല്ലയർ 1781 വരെ വിവാഹം കഴിച്ചിരുന്നില്ല. അതിനാൽ ഈ ചിത്രം ചിത്രീകരിക്കപ്പെട്ടപ്പോൾ കുടുംബാംഗങ്ങളോടൊപ്പമായിരുന്നു. പെയിന്റിംഗിലെ സ്ത്രീ ഒരുപക്ഷേ അവരുടെ സഹോദരിമാരിൽ ഒരാളായിരിക്കാമെന്ന് വാലെയർ വിദഗ്ദ്ധനായ മരിയൻ റോളണ്ട്-മിഷേൽ അനുമാനിക്കുന്നു. കാരണം വാലയറുടെ അപൂർവ ഛായാചിത്രങ്ങൾ അവരുടെ ആന്തരിക വൃത്തത്തിൽ നിന്നുള്ളതാണ്. എന്തായാലും അവരുടെ സഹോദരിമാർ സംഗീതജ്ഞരാണോ എന്ന് അറിയില്ല. സ്റ്റിൽ ലൈഫ് പെയിന്റിംഗുകളുടെ അടിസ്ഥാനത്തിൽ 1770-ൽ വാലയറിനെ അക്കാഡമി റോയൽ ഡി പെൻ‌ചുർ എറ്റ് ഡി സ്കൾപ്ചറിൽ പ്രവേശിപ്പിച്ചു. സമാനമായ വയലിൻ കാണിക്കുന്ന സംഗീത ഉപകരണങ്ങളുടെ സ്റ്റിൽ ലൈഫ് ഉൾപ്പെടെ അവയിൽ പലതും ഇപ്പോഴും ലൂവ്രെ ശേഖരത്തിൽ കാണപ്പെടുന്നു.

പോർട്രയിറ്റ് ഓഫ് എ വയലിനിസ്റ്റ്
കലാകാരൻAnne Vallayer-Coster
വർഷം1773
MediumOil on canvas
അളവുകൾ116 cm × 96 cm (46 in × 38 in)
സ്ഥാനംNationalmuseum, Stockholm

ഈ പോർട്രെയിറ്റ് പെയിന്റിംഗ് സ്വീഡിഷ് മ്യൂസിയം 2015-ൽ ലേലത്തിൽ 903,000 യൂറോയ്ക്ക് വാങ്ങി. വാലയറുടെ ചിത്രങ്ങളുടെ ലോക റെക്കോർഡായിരുന്നു ഇതിന്റെ വില.[2]അതേ വിൽപ്പനയിൽ, ഒരു സ്ത്രീയുടെ പെയിന്റിംഗിനായി മറ്റൊരു ലോക റെക്കോർഡ് നേടി. ഇത് 1,083,000 യൂറോയ്ക്ക് ലൂയിസ് മൊയ്‌ലോന്റെ ഒരു സ്റ്റിൽ ലൈഫ് ആയിരുന്നു.[2]

ലേലശാല പട്ടികപ്പെടുത്തിയ തെളിവ് അനുസരിച്ച് 1783-ൽ വയലിനിസ്റ്റും സംഗീതസംവിധായകനും ലൂയി പതിനാലാമന്റെ പ്രധാന വാലറ്റ് ഡി ചേമ്പറും ആയ ജീൻ-ബെഞ്ചമിൻ ഡി ലാ ബോർഡെ വിറ്റ നിരവധി ചിത്രങ്ങളിലൊന്നാണ് ഈ പെയിന്റിംഗ്.[3]

അവലംബം തിരുത്തുക

  1. painting record Archived 2017-07-19 at the Wayback Machine. on museum website
  2. 2.0 2.1 Collection Louis Grandchamp des Raux sale results by Sotheby's
  3. Vente "Du cabinet de Mr de La Borde" et à divers, Paris, Hôtel de Bullion, Me Boileau, 16 mai 1783, lot n°20
  • M. Roland-Michel, Anne Vallayer-Coster 1744-1818, Paris, 1970, p. 208, n°310
  • painting record at Sotheby's Paris sale 26 March 2015 (sold for EUR 903,000)