പോർട്രയിറ്റ് ഓഫ് ആൻ അൺക്നൗൺ വുമൺ

റഷ്യൻ കലാകാരനായ ഇവാൻ ക്രോംസ്കോയി 1883-ൽ വരച്ച എണ്ണഛായാചിത്രമാണ് പോർട്രയിറ്റ് ഓഫ് ആൻ അൺക്നൗൺ വുമൺ. ദ അൺക്നൗൺ വുമൺ[1], ആൻ അൺക്നൗൺ ലേഡി, സ്ട്രെയ്ഞ്ചർ[2] (Russian: Неизвестная, tr. Neizvestnaya[3]) എന്നീ പേരുകളിലും ഈ ഛായാചിത്രം അറിയപ്പെടുന്നു. ആരാണെന്ന് തിരിച്ചറിയാത്ത ഒരു സ്ത്രീ മാതൃകയായ ഈ ചിത്രം[4]റഷ്യയിലെ ഏറ്റവും പ്രശസ്തമായ കലാസൃഷ്ടികളിൽ ഒന്നാണ്. ഈ ചിത്രത്തെ ആദ്യം പ്രദർശിപ്പിച്ചപ്പോൾ ഗർവ്വുള്ള ഒരു സ്ത്രീയെ ചിത്രീകരിക്കുന്നതിനെ നിരവധി വിമർശകർ അപലപിക്കുകയും ആവേശമുയർത്തുകയും ചെയ്തിരുന്നു. ജനകീയ രുചിയിലെ മാറ്റങ്ങൾക്കൊപ്പം ചിത്രത്തിന്റെ ജനപ്രീതി വളരുകയും ചെയ്തു.[5]

Portrait of an Unknown Woman
Russian: Неизвестная
Portrait of an Unknown Woman
കലാകാരൻIvan Kramskoi
വർഷം1883 (1883)
MediumOil on canvas
അളവുകൾ75.5 cm × 99 cm (29.7 in × 39 in)
സ്ഥാനംTretyakov Gallery, Moscow, Russia
ഉടമPavel Tretyakov

മോസ്കോയിലെ ട്രെറ്റിയക്കോവ് ഗാലറിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു. 1883-ലെ മുൻ പതിപ്പ് കുൻസ്താലെ കീൽ ആർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.[6]

അജ്ഞാത സ്ത്രീയുടെ ഈ ഛായാചിത്രം കലയിലെ ഘടകങ്ങളും ഛായാചിത്ര പാരമ്പര്യങ്ങളും സംയോജിപ്പിക്കുന്നു. [7] കറുത്ത രോമക്കുപ്പായവും വെൽവെറ്റ് കോട്ടും, ലെതർ കയ്യുറകളുമാണ് അവർ ധരിച്ചിരിക്കുന്നത്. സെന്റ് പീറ്റേഴ്‌സ്ബർഗിലെ അനിഷ്‌കോവ് പാലത്തിൽ തുറന്ന വണ്ടിയിൽ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.[8]

  1. Wachtel, 58
  2. "Ivan Kramskoi". russianartgallery.org. Retrieved on 17 March 2010.
  3. Hutchings, Stephen C. & Vernitski, Anat. "Russian and Soviet film adaptations of literature, 1900–2001: screening the word". Routledge, 2004. 29. ISBN 0-415-30667-1
  4. Baumgaertner, Margaret Carter (Peggy). "Ivan Kramskoy Archived 2009-12-24 at the Wayback Machine.". American Society of Portrait Artists. Retrieved on 17 March 2010.
  5. An Unknown Lady Archived 2011-07-16 at the Wayback Machine.. Tretyakov Gallery. Retrieved on 17 March 2010
  6. "The collection of the Kunsthalle zu Kiel"
  7. "Kramskoy, Ivan Nikolayevich Archived 2011-07-16 at the Wayback Machine.". Tretyakov Gallery. Retrieved 27 March, 2010.
  8. The Anichkov Palace can be seen in the background.

ഉറവിടങ്ങൾ

തിരുത്തുക
  • Wachtel, Andrew. Plays of Expectations. University of Washington Press, 2007. 58. ISBN 0-295-98647-6

പുറം കണ്ണികൾ

തിരുത്തുക