പോർച്ചുഗീസ് സ്രാവ്
സ്രാവുകളിൽ ഒരിനമാണ് പോർച്ചുഗീസ് സ്രാവ് (ശാസ്ത്രീയനാമം: Centroscymnus coelolepis). കറുപ്പോ സ്വർണ്ണനിരം കലർന്ന തവിട്ടോ ആണ് ഇവയുടെ നിറം. മറ്റു സ്രാവുകളെ അപേഷിച്ചു ഇവയുടെ മുൻചുണ്ട് അല്പം ചെറുതാണ്. വലിയ വായും വശങ്ങളിലെ ചെറിയ ചെകിളകളും പോർച്ചുസീഗ് സ്രാവിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു. അറബിക്കടലിലും അറ്റ്ലാന്റിക് സമുദ്രത്തിലും ഇവയെ കാണപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 3675 മീറ്റർ ആഴത്തിൽ നിന്നുവരെ ഇവയെ കണ്ടെത്തിയിട്ടുണ്ട്. അമിതമായ മത്സ്യബന്ധനത്താൽ കടുത്ത വംശനാശഭീഷണി നേരിടുന്ന ഇനമാണിത്.
പോർച്ചുഗീസ് സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. coelolepis
|
Binomial name | |
Centroscymnus coelolepis (Barbosa du Bocage & Brito Capello, 1864)
| |
Range of the Portuguese dogfish | |
Synonyms | |
Centroscymnus macrops* Hu & Li, 1982 * ambiguous synonym |
സമുദ്രത്തിൽ അടിത്തട്ടിലോ അതിനു സമീപമോ ആണ് ഇവ ഇര തേടുന്നത്. ചിലപ്പോൾ മറ്റു വലിയ ഇരകളുടെ ശരീരത്തിൽ നിന്നും മാംസം കടിച്ചുപറിച്ചെടുത്തുകൊണ്ട് നീന്തിയകലുന്ന സ്വഭാവം ഇവയ്ക്കുണ്ട്. മത്സ്യങ്ങളെയും മറ്റു സ്രാവുകളെയും ഇവ ഭക്ഷിക്കുന്നു. വളർച്ചയെത്തിയ ആൺസ്രാവിനു 80 മുതൽ 100 സെന്റീമീറ്റർ വരെ നീളവും പെൺസ്രാവിനു 120 സെന്റീമീറ്റർ നീളവും ഉണ്ടാകും. പ്രസവിക്കുന്ന ഇനം സ്രാവാണ് പോർച്ചുസീഗ് സ്രാവ്. ഒറ്റപ്രസവത്തിൽ 13 മുതൽ 17 വരെ കുഞ്ഞുങ്ങൾ ജനിക്കുന്നു.
അവലംബം
തിരുത്തുക- ↑ Stevens, J. and J.P.S. Correia (SSG Australia & Oceania Regional Workshop, March 2003) (2003). Centroscymnus coelolepis. 2007 IUCN Red List of Threatened Species. IUCN 2007. Retrieved on October 4, 2009.