റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയാണ് പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത് അഥവാ ആരാഗണിലെ വിശുദ്ധ എലിസബത്ത്.

പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത്
Saint Elizabeth of Portugal
Queen and Widow
ജനനം1271
Aljafería Palace, Zaragoza, Kingdom of Aragon[1]
മരണം4 ജൂലൈ1336
Estremoz Castle in Estremoz, Alentejo, Kingdom of Portugal
നാമകരണം25 മേയ് 1625, റോം by ഉർബൻ എട്ടാമൻ മാർപ്പാപ്പ
പ്രധാന തീർത്ഥാടനകേന്ദ്രംMonastery of Santa Clara-a-Nova, Coimbra, Portugal[1]
ഓർമ്മത്തിരുന്നാൾ4 ജൂലൈ; 8 ജൂലൈ (1694–1969 calendars)
മദ്ധ്യസ്ഥംThird Order of St Francis

ജീവിതരേഖ

തിരുത്തുക

ആരാഗണിലെ രാജാവായ പേട്രോ മൂന്നാമന്റെ മകളായി 1271 - ൽ എലിസബത്ത് ജനിച്ചു. 1235-ൽ അവർ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട എലിസബത്തിന്റെ തന്നെ ബന്ധുവായിരുന്ന ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ പേരാണ് എലിസബത്ത് സ്വീകരിച്ചത്‌. ചെറുപ്പത്തിലെ വിവാഹിതയായ എലിസബത്ത് രാജകീയ സൗകര്യങ്ങൾ ഒഴിവാക്കിയുള്ള ജീവിതമാണ് നയിച്ചത്. പോർച്ചുഗലിലെ ഡിനിസ്‌ രാജാവാണ് എലിസബത്തിനെ വിവാഹം കഴിച്ചത്. അധാർമ്മിക ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു രാജാവ്. എലിസബത്തിൽ രാജാവിന് രണ്ടുകുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ രാജാവിന് പല സ്തീകളിലായി ഏഴ്‌ കുട്ടികൾ വേറെയുമുണ്ടായിരുന്നു.

രാജാവിന്റെ മരണ ശേഷം എലിസബത്ത് വിശുദ്ധ ഫ്രാൻസിസ്‌ അസ്സീസി സ്ഥാപിച്ച മൂന്നാം ഓർഡറിൽ അംഗമായി ചേർന്നു. പിന്നീട് മഠത്തിൽ താമസമാക്കുകയും ആദ്ധ്യാത്മിക പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. പിന്നീട് സ്വന്തമായി ഒരു ഒരു മഠവും സ്ഥാപിച്ചു. പാവപ്പെട്ടവരെ സേവിച്ച എലിസബത്ത് പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിൽ യുദ്ധങ്ങൾ ഒഴിവാക്കുന്നതിന്‌ സഹായിച്ചിരുന്നു. 1336-ൽ അന്തരിച്ച എലിസബത്തിനെ 1625-ൽ ഉർബൻ എട്ടാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു[2].

Notes
  1. 1.0 1.1 "Lives of the Saints, For Every Day of the Year," edited by Rev. Hugo Hoever, S.O.Cist.,Ph.D., New York: Catholic Book Publishing Co., 1955, p.257
  2. http://www.newadvent.org/cathen/05391a.htm
Sources
  • Ferreira, João (2010), Histórias Rocambolescas da História de Portugal (6 ed.), Lisbon, Portugal: A Esfera dos Livros, ISBN 978-989-626-216-7 {{citation}}: Unknown parameter |trans_title= ignored (|trans-title= suggested) (help)
  • Hoever, Hugo, ed. (1955), Lives of the Saints, For Every Day of the Year, New York, New York: Catholic Book Publishing Co., p. 511

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക