പോള (ഉത്സവം)
മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ കർഷകർ ആഘോഷിക്കുന്ന കാളകളെയും മൂരികളെയും ബഹുമാനിക്കുന്ന ഉത്സവമാണ് പോള. കാളകൾക്കും കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും നന്ദിപറയുന്ന ഉത്സവമാണിത്. കൃഷിയുടെയും, കാർഷിക പ്രവർത്തനങ്ങളുടെയും നിർണായക ഭാഗമായ കാളകളുടെയും മൂരികളുടെയും പ്രാധാന്യം അംഗീകരിക്കുന്നതിനാണ് ഈ സംസ്ഥാനങ്ങളിൽ പോള ആഘോഷിക്കുന്നത്. പോളയ്ക്ക് ഒന്നോ രണ്ടോ ദിവസം മുമ്പ് കാളകളെ നല്ലവണ്ണം തീറ്റിച്ചുകൊണ്ട് ഉത്സവം ആരംഭിക്കുന്നു[1]. കർഷകരും കാർഷിക കുടുംബങ്ങളും തങ്ങളുടെ കാളകളെ സ്തുതിച്ചുകൊണ്ട് ഈ ഉത്സവം ആഘോഷിക്കുന്നു. മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ സ്കൂളുകൾക്ക് പോള അവധിദിനം ആണ്. കർഷകർ ഈ ദിവസം കാളകളെ ഒരു ജോലിയും ചെയ്യിക്കുന്നില്ല.[2]കൃഷിക്കാർക്ക് ഇത് വളരെ പ്രധാനപ്പെട്ട ഉത്സവമാണ്. അവർ ദിവസം മുഴുവൻ തങ്ങളുടെ കാളകൾക്കായി സമർപ്പിക്കുന്നു. സ്ത്രീകൾ വീടിനു മുന്നിൽ കോലങ്ങൾ വരയ്ക്കുന്നു. തോരണങ്ങൾ വാതിലുകൾക്ക് മുകളിൽ കെട്ടിയിടുന്നു. പൂജ പാത്രങ്ങളിൽ കുങ്കുമവും വെള്ളവും മധുരപലഹാരങ്ങളും നെയ്യ് ഉപയോഗിച്ച് കത്തിച്ച മൺവിളക്കും ഉപയോഗിച്ച് കാളകൾക്ക് ആരതി ഉഴിയുന്നു.[3]കുടുംബം മുഴുവൻ അവരുടെ കാളകളിൽ നിന്ന് അനുഗ്രഹം വാങ്ങുന്നു. അവയുടെ പാദങ്ങളിൽ സ്പർശിക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നു. കൃഷിക്കാർ അവരുടെ കാളകളെ കഴുകുകയും കൊമ്പുകൾക്ക് നിറം നൽകുകയും പഴയ കയറുകൾ മാറ്റുകയും പുതിയ കയറുകൾ മണികളുമായി ബന്ധിക്കുകയും ജോവർ, ഗോതമ്പ്, പയറ് തുടങ്ങിയ ധാന്യങ്ങൾ വിളമ്പുകയും അവയ്ക്ക് ആരതി ഉഴിയുകയും ചെയ്യുന്നു (കളിമൺ വിളക്ക് ഉഴിഞ്ഞ് ദൈവത്തിന്റെ മുൻപിൽ ബഹുമാനിക്കുന്ന ഹിന്ദു ആചാരം ) കാളകൾക്ക് നൈവദ്യം (ഭക്തർ അർപ്പിക്കുന്ന ഭക്ഷണം) കഴിക്കാനും നൽകുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാനയുടെ വടക്കൻ ഭാഗങ്ങളിൽ പോളാല അമാവസ്യയായി ഇത് ആഘോഷിക്കുന്നു. പോള ഒരു ഹിന്ദു ഉത്സവമാണ്. പോള ദിനത്തിൽ കർഷകർ അവരുടെ കാളകളെ അലങ്കരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ശ്രാവണ മാസത്തിലെ (സാധാരണയായി ഓഗസ്റ്റിൽ) പിത്തോരി അമാവാസ്യ ദിനത്തിലാണ് (അമാവാസി ദിവസം) ഈ ആഘോഷദിനം വരുന്നത്. [4]
Pola | |
---|---|
സ്ഥിതി/പദവി | Active |
Date(s) | September |
ആവർത്തനം | Yearly |
സ്ഥലം (കൾ) | Maharashtra |
രാജ്യം | India |
Participants | Bulls, farmers and their families |
Area | Rural Maharashtra |
Activity | Washing of bulls, colour their horns, change old ropes tie new one, tie new bells, decorate them |
Members | Family of farmers |
ആഘോഷങ്ങൾ
തിരുത്തുകപോള പ്രധാനമായും ഒരു കർഷക ഉത്സവമാണ്. അതിൽ കൃഷിക്കാർ കൃഷിയിൽ നൽകിയ പിന്തുണയ്ക്ക് നന്ദിസൂചകമായി അവരുടെ കാളകളെയും മൂരികളെയും ബഹുമാനിക്കുന്നു. മൺസൂൺ കാലത്തെ വിതയ്ക്കൽ, വയൽജോലികൾ എന്നിവയ്ക്ക് ശേഷം സാധാരണയായി ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ ആണ് ഈ ഉത്സവം നടത്തുന്നത്. പോള ദിവസം, കാളകളെ ആദ്യം കുളിപ്പിക്കുന്നു. തുടർന്ന് ആഭരണങ്ങളും ഷാളുകളും കൊണ്ട് അലങ്കരിക്കുന്നു. അവയുടെ കൊമ്പുകൾ ചായം പൂശി കഴുത്തിൽ പുഷ്പമാലകൾ കൊണ്ട് അലങ്കരിക്കുന്നു. കാളകൾ അന്ന് ജോലി ഒന്നും ചെയ്യുന്നില്ല. കൃഷിക്കാർ വിള സീസൺ ആഘോഷിക്കുന്ന ഘോഷയാത്രയുടെ ഭാഗമാണിത്.
സംഗീതവും നൃത്തവും സഹിതം വൈകുന്നേരങ്ങളിൽ കാളകളുടെ അലങ്കാരം നടത്തുന്നു. പുറത്തുപോകുന്ന ആദ്യത്തെ കാള കൊമ്പുകളിൽ തടി ഫ്രെയിം (മഖാർ എന്ന് വിളിക്കുന്ന) കെട്ടിയിരിക്കുന്ന ഒരു പഴയ കാളയാണ്. രണ്ട് പോസ്റ്റുകൾക്കിടയിൽ കെട്ടിയിരിക്കുന്ന മാവിന്റെ ഇലകൾ കൊണ്ട് കെട്ടിയ ഒരു കയർ ഈ കാള തകർക്കുന്നതിനെ തുടർന്ന് ഗ്രാമത്തിലെ മറ്റെല്ലാ കന്നുകാലികളും ഇതിനെ പിന്തുടരുന്നു.
മധ്യ, കിഴക്കൻ മഹാരാഷ്ട്രയിലെ മറാത്തക്കാർക്കിടയിലാണ് ഈ ഉത്സവം കാണപ്പെടുന്നത്.[5]ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഹിന്ദുക്കളും സമാനമായ ഒരു ഉത്സവം ആചരിക്കുന്നു. ഇതിനെ തെക്ക് മാട്ടു പൊങ്കൽ എന്നും വടക്ക് പടിഞ്ഞാറ് ഇന്ത്യയിൽ ഗോദാൻ എന്നും വിളിക്കുന്നു.[6]
അവലംബം
തിരുത്തുക- ↑ Tinkhede, Shreya (30 August 2019). "Pola festivities endure even in urban milieu". Times Of India. Retrieved 28 April 2020.
{{cite news}}
: CS1 maint: url-status (link) - ↑ Tinkhede, Shreya (30 August 2019). "Pola festivities endure even in urban milieu". Times India. Retrieved 28 April 2020.
{{cite news}}
: CS1 maint: url-status (link) - ↑ Tinkhede, Shreya (30 August 2019). "Pola festivities endure even in urban milieu Shreya Tinkhede | TNN | Updated: Aug 30, 2019, 10:01 IST". Times Of India. Retrieved 28 April 2020.
{{cite news}}
: CS1 maint: url-status (link) - ↑ Maharashtra State Gazetteers: Kolhapur District (Volume 1). Directorate of Govt. Print., Stationery and Publications, Maharashtra State. 1976. p. 280.
- ↑ Edward Balfour (1885). The Cyclopædia of India and of Eastern and Southern Asia. B. Quaritch. p. 241.
- ↑ Usha Sharma (2008). Festivals In Indian Society. Mittal Publications. p. 77. ISBN 978-81-8324-113-7.