പോള പ്രെന്റിസ്

അമേരിക്കന്‍ ചലചിത്ര നടന്‍

പോള പ്രെന്റിസ് (ജനനം: മാർച്ച് 4, 1938) ഒരു അമേരിക്കൻ അഭിനേത്രിയാണ്. വേർ ദ ബോയ്സ് ആർ, മാൻസ് ഫേവറിറ്റ് സ്പോർട്ട്?, ദ സ്റ്റെപ്പ്ഫോർഡ് വൈവ്സ്, വാട്ട്സ് ന്യൂ പുസ്സിക്യാറ്റ്?, ഇൻ ഹാംസ് വേ, ദ ബ്ലാക്ക് മാർബിൾ, ദ പാരലൽ വ്യൂ [1] എന്നീ സിനിമകളിലൂടെയും ഹി & ഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെയുമാണ് കൂടുതലായി അറിയപ്പെടുന്നത്.

പോള പ്രെന്റിസ്
Prentiss in As You Like It, 1963
ജനനം
Paula Ragusa

(1938-03-04) മാർച്ച് 4, 1938  (86 വയസ്സ്)
തൊഴിൽActress
സജീവ കാലം1960–present
ജീവിതപങ്കാളി(കൾ)Richard Benjamin
(m. 1961)
കുട്ടികൾ1 son, 1 daughter

ജീവിതരേഖ

തിരുത്തുക

ടെക്സസിലെ സാൻ അന്റോണിയോ എന്ന സ്ഥലത്ത് പൌളീൻ (മുമ്പ്, ഗാർനെർ), സിസിലിയൻ വംശപരമ്പരയിൽപ്പെട്ടയാളും സാൻ അന്റോണിയോസ് യൂണിവേഴ്സിറ്റി ഓഫ് ദ ഇൻകാർണേറ്റ് വേൾ‍ഡിലെ ഒരു സാമൂഹ്യശാസ്ത്ര പ്രൊഫസറായിരുന്ന തോമസ് ജെ. റാഗുസ എന്നിവരുടെ മകളായി പോള പ്രെന്റിസ് ജനിച്ചു. ഹൈസ്കൂളിലെത്തുന്നതിനു മുമ്പുതന്നെ പോളയ്ക്ക് 5 അടി 10 ഇഞ്ച് (1.78 മീറ്റർ) ഉയരമുണ്ടായിരുന്നതിനാൽ അവർ എല്ലായ്പ്പോഴും ക്ലാസ്സിലെ ഏറ്റവും ഉയരമുള്ള കുട്ടിയായിരുന്നു.[2][3][4][5] ടെക്സാസിലെ ഹ്യൂസ്റ്റണിലുള്ള ലാമർ ഹൈ സ്കൂളിൽ പഠനത്തിനു ചേർന്നു. 1958-ൽ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നാടക പഠന സമയത്ത് അവൾ ഭാവി ഭർത്താവായിരുന്ന റിച്ചാർഡ് ബെഞ്ചമിനെ കണ്ടുമുട്ടി. പോളയുടെ ലോകപരിജ്ഞാനവും ഉയരവും അദ്ദേഹത്തെ ആകർഷിക്കുകയുണ്ടായി. നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ പഠനം നടത്തിക്കൊണ്ടിരിക്കെ മെട്രോ-ഗോൾഡ്‍വിൻ-മേയർ കമ്പനിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയും സിനിമയിലേയ്ക്കുള്ള ഉടമ്പടി വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്തു. [6][7]

അഭിനയരംഗം

തിരുത്തുക

സിനിമകൾ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1960 വെയർ ദ ബോയ്സ് ആർ ടഗ്ഗിൾ കാർപൻറർ Laurel Award for Best Female Comedy PerformanceNominated—Top Female New Personality
1961 ദ ഹണിമൂൺ മഷീൻ പാം ഡൺസ്റ്റാൻ
1961 ബാച്ച്‍ലേർസ് ഇൻ പാരഡൈസ് ലിൻഡ ഡിലാവേൻ
1962 ദ ഹൊറിസോണ്ടൽ ലഫ്റ്റനന്റ് Lt. മോളി ബ്ലൂ
1963 ഫോളോ ദ ബോയ്സ് ടോണി ഡെൻഹാം
1964 മാൻസ് ഫേവറിറ്റ് സ്പോർസ്? Abigail Page
1964 ദ വേൾഡ് ഓഫ് ഹെൻറി ഓറിയന്റ് സ്റ്റെല്ല ഡൺവർത്തി
1964 ലുക്കിംഗ് ഫോർ ലവ് പോള പ്രെന്റിസ്
1965 ഇൻ ഹാംസ് വേ ബെവെർലി മക്കോണൽ
1965 വാട്ട്സ് ന്യൂ പുസ്സിക്യാറ്റ്? ലിസ് ബീൻ
1970 ക്യാച്ച്-22 നഴ്സ് ഡക്കെറ്റ്
1970 മൂവ് ഡോളി ജെഫ്
1971 ബോൺ ടു വിൻ വെറോണിക്ക
1972 ലാസ്റ്റ് ഓഫ് ദ റെഡ് ഹോട്ട് ലവേർസ് ബോബി മിഷേലെ
1974 ക്രേസി ജോ ആനി
1974 ദ പാരലാക്സ് വ്യൂ ലീ കാർട്ടർ
1975 ദ സ്റ്റെപ്‍ഫോർഡ് വൈവ്സ് ബോബി മാർക്കോവെ
1980 ദ ബ്ലാക്ക് മാർബിൾ Sgt. നടാലി സിമ്മർമാൻ
1981 സാറ്റർഡേ ദ 14th മേരി
1981 ബഡ്ഡി ബഡ്ഡി സെലിയ ക്ലൂനി
2007 ഹാർഡ് ഫോർ സ്വീറ്റ് ചെറി
2016 ഐ ആം ദ പ്രെറ്റി തിംഗ് ദാറ്റ് ലിവിസ് ഇൻദ ഹൌസ് ഐറിസ് ബ്ലം

ടെലിവിഷൻ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1967–68 ഹി& ഷി പൌള ഹോളിസ്റ്റർ Main role

Nominated—Primetime Emmy Award for Outstanding Lead Actress in a Comedy Series

1972 ദ കപ്പിൾ ടേക്സ് എ വൈഫ് ബാർബറ ഹാമിൽറ്റൺ ടി.വി. സിനിമ.
1977 നോ റൂം ടു റൺ ടെറി മക്കെന്ന ടി.വി. സിനിമ.
1977 ഹാവിംഗ് ബേബീസ് II ട്രിഷ് കാൻഫീൽഡ് ടി.വി. സിനിമ.
1979 ഫ്രണ്ട്ഷിപ്പ്സ്, സീക്രട്ട്സ് ആന്റ് ലൈസ് സാൻഡി ടി.വി. സിനിമ.
1980 ടോപ് ഓഫ് ദ ഹിൽ നോർമ എൽസ്‍വർത്ത് കല്ലി ടി.വി. സിനിമ.
1981 മി. ആന്റ് മിസിസ്. ഡ്രാക്കുള സോണിയ ഡ്രാക്കുള ടി.വി. സിനിമ.
1983 പാക്കിംഗ് ഇറ്റി ഇൻ ഡയാനെ വെബ്ബർ ടി.വി. സിനിമ.
1983 M.A.D.D.: Mothers Against Drunk Drivers ലിന്നി വിലി ടി.വി. സിനിമ.
1992 മർഡർ, ഷീ റോട്ട് ലിയോനോറ ഹോൾട്ട് "Incident in Lot 7"
1995 ബർക്സ് ലാ കാർല മാർട്ടിനെറ്റ് "Who Killed the Hollywood Headshrinker?"
  1. Paula Prentiss- Biography[പ്രവർത്തിക്കാത്ത കണ്ണി], Yahoo!
  2. "The Word Online:2000-2001". University of the Incarnate Word. Retrieved December 19, 2010.
  3. "In Memoriam: Summer 2001". University of the Incarnate Word. Retrieved December 19, 2010.
  4. "Paula Prentiss Biography". Cratonkiwi. Archived from the original on December 20, 2012. Retrieved December 19, 2010.
  5. "Paula Prentiss". Filmbug. Retrieved December 19, 2010.
  6. "Paula Prentiss Biography". Cratonkiwi. Archived from the original on December 20, 2012. Retrieved December 19, 2010.
  7. "Paula Prentiss". MovieActors.com. Archived from the original on 2012-03-13. Retrieved December 19, 2010.
"https://ml.wikipedia.org/w/index.php?title=പോള_പ്രെന്റിസ്&oldid=4100202" എന്ന താളിൽനിന്ന് ശേഖരിച്ചത്