പോളി മീഥൈൽ മീഥാക്രിലേറ്റ്
പോളി മീഥൈൽ മിഥാക്രിലേറ്റ്, പിഎംഎംഎ(PMMA)എന്ന ചുരുക്കപ്പേരിലും വിപണിയിൽ പ്ലെക്സിഗ്ലാസ്സ്(plexiglass),പെസ്പെക്സ് (perspex), ലൂസൈറ്റ്, അക്രിലിക് ഗ്ലാസ്സ് എന്നീ പേരുകളിലും അറിയപ്പെടുന്നു. സ്ഫടിക സദൃശ്യമായ സുതാര്യത, അനായാസം രൂപപ്പെടുത്താവുന്നത് , വിലക്കുറവ് എന്നീ ഗുണങ്ങളാൽ തെർമോപ്ലാസ്റ്റിക് വിഭാഗത്തിൽ പ്രാധാന്യം നേടുന്നു.
Names | |
---|---|
IUPAC name
Poly(methyl 2-methylpropenoate)
| |
Other names
Poly(methyl methacrylate) (PMMA)
methyl methacrylate resin | |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.112.313 |
KEGG | |
CompTox Dashboard (EPA)
|
|
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
സാന്ദ്രത | 1.18 g/cm3 |
ദ്രവണാങ്കം | |
Refractive index (nD) | 1.4914 at 587.6 nm. |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
രസതന്ത്രം
തിരുത്തുകസാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിലുളള മീഥൈൽ മിഥാക്രിലേറ്റ് ആണ് ഏകകം. ഈ സംയുക്തത്തിലെ അപൂരിത ബോണ്ട് ഫ്രീ റാഡിക്കൽ പോളിമറീകരണത്തിന് എളുപ്പത്തിൽ വിധേയമാകുന്നു. ആനയോണിക് പോളിമറൈസേഷനും സാധ്യമാണ്. ഫ്രീ റാഡിക്കൽ പോളിമറീകരണം,ബൾക്ക്, സൊല്യൂഷൻ, എമൾഷൻ, സസ്പെൻഷൻ.. എന്നിങ്ങനെ പല വിധത്തിലാവാം. ഫ്രീ റാഡിക്കൽ പോളിമറീകരണത്തിന് പെറോക്സൈഡ്, ആസോ സംയുക്തങ്ങളോ(Azo compunds) ആണ് ഉപയോഗിക്കാറ്.[1]
ബൾക്ക്, സൊല്യൂഷൻ രീതികളിൽ, പോളിമറീകരണം ഏറെ വർദ്ധിച്ചാൽ മിശ്രിതം മുഴുവനും ഉറച്ചു കട്ടിയാകും.[2] കാസ്റ്റിംഗ്( casting) വഴി ഷീറ്റ്, കുഴൽ, ദണ്ഡ് (rod) എന്നിവ നിർമ്മിക്കുന്നതിന് ബൾക്ക് പോളിമറൈസേഷൻറെ ഈ പ്രതിഭാസം ഉപകരിക്കുന്നു. സസ്പെൻഷൻ.. പോളിമറൈസേഷനിലൂടെ തരിയായോ കണികകളായോ കിട്ടുന്ന പോളിമർ മോൾഡിംഗിനും, എക്സ്ട്രൂഷനും ഉപയോഗപ്പെടുന്നു.
അമിതമായി ചൂടാക്കിയാൽ പോളി മീഥൈൽ മിഥാക്രിലേറ്റ് പൂർണ്ണമായും ഏകക തന്മാത്രകളായി വിഘടിക്കുന്നു.[3]
സവിശേഷതകൾ
തിരുത്തുക90 ശതമാലത്തിലധികം പ്രകാശം കടത്തി വിടാൻ ക്ഷമതയുളള പോളി മീഥൈൽ മിഥാക്രിലേറ്റിൻറെ റിഫ്രാക്റ്റീവ് ഇൻഡെക്സ് 1.4914 (പ്രകാശത്തിൻറെ തരംഗ ദൈർഘ്യം 587.6 nm) ഗ്ലാസ്സിൻറെത് 1.5. സാന്ദ്രത 1.17–1.20 g/cm3 ഗ്ലാസ്സിൻറെ പകുതിയും. വെട്ടിത്തിളങ്ങുന്ന പല വർണ്ണങ്ങളിലും ഉണ്ടാക്കിയെടുക്കാം.
സുര്യപ്രകാശവും, ചൂടും ഈർപ്പവുമൊന്നും തന്നെ ബാധിക്കാത്തതിനാൽ വാതിൽപ്പുറ ഉപയോഗങ്ങൾക്ക് ഏറെ അനുയോജ്യം.
കോപോളിമറുകൾ
തിരുത്തുകമീഥൈൽ മിഥാക്രിലേറ്റ് തന്മാത്ര മറ്റു അക്രിലിക് ഏകകങ്ങൾ, സ്റ്റൈറീൻ, എഥിലീൻ എന്നിവയോടൊപ്പമെല്ലാം കോപോളിമറൈസ് ചെയ്യാം. സ്റ്റൈറീനുമായി ഫ്രീ റാഡിക്കൽ പോളിമറീകരണം നടത്തുമ്പോൾ ശൃംഖലയിൽ മീഥൈൽ മിഥാക്രിലേറ്റും സ്റ്റൈറീനും കൃത്യമായി ഒന്നിടവിട്ട് ചേർത്ത Alternating Copolymer ലഭിക്കുന്നു. മീഥൈൽ മിഥാക്രിലേറ്റ് റാഡിക്കലിന് സ്റ്റൈറീൻ തന്മാത്രയോടും, സ്റ്റൈറീൻ റാഡിക്കലിന് മീഥൈൽ മിഥാക്രിലേറ്റ് തന്മാത്രയോടുമുളള പ്രത്യേക പ്രതിപത്തി കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.
ഉപയോഗമേഖലകൾ
തിരുത്തുക- സാധാരണ ഉപയോഗങ്ങൾ
പ്രകാശ സംപ്രേഷണം (light transmission) മുഖ്യമായ എല്ലാ സന്ദർഭങ്ങളിലും ഇന്ന് ഗ്ലാസ്സിനു പകരമായി പോളി മീഥൈൽ മിഥാക്രിലേറ്റ് സ്വീകാര്യമായ പദാർത്ഥമാണ്. വാഹനങ്ങളിലെ മുൻവശത്തും പുറകുവശത്തുമുളള ലൈറ്റുകൾ, ആകർഷണീയമായ കൌതുക വസ്തുക്കൾ, ഫലകങ്ങൾ, എന്നിവ കൂടാതെ അക്രിലിക് വർണ്ണക്കുട്ടുകൾ നിർമ്മിക്കാനും ഉപയോഗിക്കപ്പെടുന്നു
- ചികിത്സാരംഗത്ത്
ആദ്യ കാലത്തെ ഹാർഡ് കോൺട്ക്റ്റ് ലെൻസും ഇൻട്രാ ഒക്കുലർ ലെൻസും പോളി മീഥൈൽ മിഥാക്രിലേറ്റ് ആയിരുന്നു. പോളി മീഥൈൽ മിഥാക്രിലേറ്റ്, മീഥൈൽ മിഥാക്രിലേറ്റിൽ ലയിപ്പിച്ചാണ് (50% ലായനി) എല്ലുകൾ യഥാസ്ഥാനത്ത് ഉറപ്പിക്കാനുളള ബോൺ സിമൻറ് മിശ്രിതം തയ്യാറാക്കുന്നത്. ദന്തവൈദ്യൻ കൃത്രിമപ്പല്ലു സെറ്റുണ്ടാക്കാൻ മോണയുടെ അളവെടുക്കുന്നതും ഇത്തരം മിശ്രിതമുപയോഗിച്ചാണ്
അവലംബം
തിരുത്തുക- ↑ Billmeyer, F.W., Jr (1962). Text Book of polymer Chemistry. New York: Interscience Publisher.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Flory, P.J. (1953). Principles of Polymer Chemistry. Ithaca: Cornell University Press.
- ↑ Grassie,N (1956). Chemistry of High Polymer Degradation Processes. Interscience Publishers,New York.