ദി കോപ് ആന്റ് ദി ആന്തം

(പോലീസുകാരനും ഭക്തഗാനവും (ചെറുകഥ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിഖ്യാത അമേരിക്കൻ ചെറുകഥാകൃത്തായ ഒ.ഹെൻറി ഒരു ചെറുകഥയാണ് The Cop and the Anthem അഥവാ പോലീസ്കാരനും ഭക്തഗാനവും. 1904ലാണ് ഇതിന്റെ രചനാകാലം.

ഈ  കഥയിലുടനീളം ഒരൊറ്റ കഥാപാത്രമേയുള്ളൂ. സോപ്പി(Soapy) എന്നു മാത്രം നാമറിയുന്ന ഒരു അഗതി. ന്യൂയോർക്ക് നഗരത്തിലെ ശൈത്യാരംഭ മാസത്തിലാണ് കഥ നടക്കുന്നത്. കിടപ്പാടവും, ജോലിയും, പണവുമൊന്നുമില്ലാത്ത സോപ്പി ഉടൻ വന്നെത്തുന്ന ശൈത്യത്തെ എങ്ങനെ തരണം ചെയ്യും എവിടെ അന്തിയുറങ്ങും എന്ന് ആകുലപ്പെടുന്നു. എങ്ങനെയെനിലും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായാൽ ചുളുവിനു ഭക്ഷണവും കിടപ്പാടവും ഒത്തുകിട്ടുമെന്നയാൾ കണക്കുകൂട്ടുന്നു.

പിന്നീടങ്ങോട്ട് അറസ്റ്റ് ചെയ്യപ്പെടാൻ അയാൾ പല വേലകളും ആസൂത്രണം ചെയ്യുന്നു. മുന്തിയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് കാശില്ല എന്ന് പറയുക, കടമോഷണം നടത്തുക, സ്ത്രീയെ ശല്യം ചെയ്യുക, മദ്യപ്പിച്ച് ലക്ക് കെട്ടതായി അഭിനയിച്ച് പൊതുജന ശല്യമാവുക, ചെറുകിട  ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് കാശൊടുക്കാതിരിക്കുക , മറ്റൊരാളുടെ കുട മോഷ്ടിക്കുക എന്നിവയാണ് സോപ്പി ചെയ്യാൻ ശ്രമിക്കുന്ന അറസ്റ്റ് വരിക്കൽ മാർഗ്ഗങ്ങൾ, എന്നാൽ ഇവയോരോന്നും പാളുന്നു. അത് മൂലമുണ്ടാകുന്ന അവസ്ഥാവിശേഷമാണ് കഥ.

"https://ml.wikipedia.org/w/index.php?title=ദി_കോപ്_ആന്റ്_ദി_ആന്തം&oldid=2583414" എന്ന താളിൽനിന്ന് ശേഖരിച്ചത്