പോയിന്റ് പെ‍ഡ്രോ കൂട്ടക്കൊല 1984

ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യയിലെ പോയിന്റെ പെ‍‍‍ഡ്രോ എന്ന സ്ഥലത്ത് ശ്രീലങ്കൻ പോലീസ് പതിനാറോളം വരുന്ന ശ്രീലങ്കൻ തമിഴ് വംശജരെ കൊലപ്പെടുത്തിയ സംഭവമാണ് പോയിന്റ് പെഡ്രോ കൂട്ടക്കൊല എന്നറിയപ്പെടുന്നത്.

പോയിന്റെ പെ‍ഡ്രോ കൂട്ടക്കൊല
Location map Sri Lanka Northern Province EN.svg
ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യ
സ്ഥലംപോയിന്റ് പെ‍ഡ്രോ, ജാഫ്ന, ശ്രീലങ്ക
തീയതിസെപ്തംബർ 16, 1984 (+8 GMT)
ആക്രമണലക്ഷ്യംശ്രീലങ്കൻ തമിഴർ
മരിച്ചവർ16-18
മുറിവേറ്റവർ
കണക്കാക്കപ്പെട്ടിട്ടില്ല
ആക്രമണം നടത്തിയത്ശ്രീലങ്കൻ പോലീസ്

പശ്ചാത്തലംതിരുത്തുക

പ്രധാന ലേഖനം: ബ്ലാക്ക് ജൂലൈ

3000 ഓളം തമിഴ് വംശജർ കൊല്ലപ്പെട്ട ബ്ലാക്ക് ജൂലൈ സംഭവത്തിനുശേഷം, ധാരാളം ആളുകൾ ശ്രീലങ്കയിൽ നിന്നും അന്യനാടുകളിലേക്ക് പലായനം ചെയ്യാൻ തുടങ്ങി. ഇതോടെ, വിമത സംഘടനകളെ അടിച്ചമർത്താൻ സർക്കാർ കർശന നടപടികളെടുക്കാൻ തുടങ്ങി. ശ്രീലങ്കയുടെ വടക്കു-പടിഞ്ഞാറു പ്രവിശ്യയിൽ താമസിക്കുന്ന തമിഴ് വംശജരെ, ശ്രീലങ്കൻ സൈന്യം അന്യായമായി മർദ്ദിക്കുവാനും, കൊലപ്പെടുത്തുവാനും തുടങ്ങി.[1][2]

കൂട്ടക്കൊലതിരുത്തുക

1984 സെപ്തംബർ പതിനാറാം തീയതി, തിക്കം എന്ന സ്ഥലത്തു വെച്ചു നടന്ന ഒരു പോരാട്ടത്തിൽ നാലു ശ്രീലങ്കൻ പോലീസുകാർ കൊല്ലപ്പെട്ടു. ഇതിനു പകരമെന്നോണം പോയിന്റ് പെഡ്രോയിലെ സാധാരണ ജനങ്ങൾക്കുനേരെ പോലീസ് തുടർച്ചയായി വെടിവെപ്പു നടത്തി. പതിനാറു പേർ കൊല്ലപ്പെട്ടു. ഇതു കൂടാതെ, തമിഴ് വംശജരുടെ വ്യാപാര സ്ഥാപനങ്ങൾക്കും, വീടുകൾക്കും പോലീസ് കനത്ത നാശനഷ്ടങ്ങൾ വരുത്തിവെച്ചു.

അന്വേഷണംതിരുത്തുക

പത്തിൽ താഴെ തമിഴ് വംശജർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും, ഏതാനും ചില കടകൾ മാത്രം നശിപ്പിക്കപ്പെട്ടുള്ളു എന്നുമായിരുന്നു സർക്കാരിന്റെ ആദ്യ പ്രതികരണം. പോലീസ് സംഭവത്തെക്കുറിച്ചന്വേഷിച്ചെങ്കിലും, നാളിതുവരെ ആരെങ്കിലും അറസ്റ്റിലാവുകയോ, ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല.

അവലംബംതിരുത്തുക

  1. "SYNOPSIS OF EXTRA JUDICIAL KILLINGS BY SRI LANKA SECURITY - 1979 TO 1985". Tamilnation. ശേഖരിച്ചത് 2016-10-18. line feed character in |title= at position 36 (help)
  2. The Massacres of Tamil. Manitham Publications. 2009.