പോപ്പ പർവ്വതം
പോപ്പ, മദ്ധ്യ മ്യാൻമറിലെ പിഗു പർവ്വതനിരയിലെ ഒരു അഗ്നിപർവ്വതമാണ്. 518 മീറ്റർ (4981 അടി) ആണ് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം. പുരാതന പട്ടണമായ ബഗാന് 50 കിലോമീറ്റർ 31 മൈൽ) തെക്കുകിഴക്കായിട്ടാണിതു സ്ഥിതി ചെയ്യുന്നത്. പോപ്പ എന്ന പേര് "പൂവ്" എന്നർത്ഥം വരുന്ന പാലി/സംസ്കൃത പദമായ "പുപ്പ" യിൽ നിന്നാണ്.[3]
പോപ്പ പർവ്വതം | |
---|---|
ပုပ္ပားတောင် | |
ഉയരം കൂടിയ പർവതം | |
Elevation | 1,518 മീ (4,980 അടി) |
Prominence | 1,150 മീ (3,770 അടി) |
Coordinates | 20°55′27″N 95°15′02″E / 20.92417°N 95.25056°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Burma |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano[1] |
Last eruption | 442 BCE[2] |
Climbing | |
Easiest route | Hike |
ഗ്രീസിലെ ഒളിമ്പസ് പർവ്വതത്തിനു സമാനമായട്ടാണ് ഈ പർവ്വതത്തെ ബർമൻ ജനത കാണുന്നത്. ബർമ്മയിലെ വളരെ ശക്തിയുള്ള 37 "നാറ്റ്സ്്" (ബർമ്മൻ ആത്മാക്കൾ) കളുടെ ഇരിപ്പിടമായിട്ടാണ് ഈ പർവ്വതം സങ്കൽപ്പിക്കപ്പെടുന്നത്. ഈ 37 നാറ്റ്സുകളും പ്രതിമകളുടെ രൂപത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
പോപ്പ പർവ്വതം ഒരു അണഞ്ഞുപോയ അഗ്നിപർവ്വതമാണ്. ഈ പർവ്വതത്തിൽ പോപ്പ ടൌങ്കലാറ്റ് സന്യാസിമഠം സ്ഥിതി ചെയ്യുന്നു സന്യാസിമഠത്തിനു ചുറ്റുമുള്ള ഭാഗം കിഴുക്കാംതൂക്കായ പാറക്കെട്ടുകളാണ്. ഇവിടെ നിന്നു നോക്കിയാൽ ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ വിശാലമായി ദൃശ്യം കാണുവാൻ സാധിക്കുന്നതാണ്.
2,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സന്യാസി മഠം മ്യാൻമറിന്റെ മദ്ധ്യമേഖലയിലാണ്. ഇവിടേയ്ക്കു കയറുവാൻ 777 പടവുകൾ പണിതുയർത്തിയിരിക്കുന്നു. മഠത്തിന്റെ പരിസരപ്രദേശങ്ങളിൽ അനേകം കുരങ്ങുകൾ താവളമടിച്ചിരിക്കുന്നു.
പോപ്പ പർവ്വതം സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൌണ്ട് പോപ്പ ദേശീയോദ്യാനത്തിലുൾപ്പെട്ട പർവ്വതമാണിത്. വരണ്ട പ്രദേശമാണെങ്കിലും ഒരു മരുഭൂമിയുടെ മദ്ധ്യത്തിലെ മരുപ്പച്ച പോലെ, പർവ്വതവും സമീപപ്രദേശങ്ങളും പച്ചപുതച്ചു നിൽക്കുന്നു.
ഇവിടുത്തെ മണ്ണ് വളരെ ഫലഭൂയിഷ്ടമായതാണ്. ഈ ഭാഗത്ത് വളരെയധികം പുഷ്പങ്ങള് വിടർന്നു നിൽക്കുന്നു. പർവ്വതവും ദേശീയോദ്യാനവും നിൽക്കുന്ന പ്രദേശത്ത് ഒട്ടനവധി അരുവികളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്നു.
ചരിത്രവും ഐതിഹ്യവും
തിരുത്തുകഈ പർവ്വത്തെക്കുറിച്ച് പണ്ടു കാലം മുതൽ ഏതാനും ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. വലിയൊരു ഭൂകമ്പത്തിൻറെ ഫലമായി രൂപപ്പെട്ട ഈ പർവ്വത്തിൽ സജീവമായിരുന്ന അഗ്നിപർവ്വതം 442 ബ.സി.യിൽ പൊട്ടിത്തെറിക്കുകയും ലാവ സമീപ പ്രദേശങ്ങളിലേയ്ക്കു പരക്കുകയും ചെയ്തു. ഇതൊരു നാറ്റ് ആരാധനാ കേന്ദ്രമാണ്. ബർമ്മയിലെ "മൌണ്ട് ഒളിമ്പസ്" എന്ന് ഈ പർവ്വതത്തെ വിളിക്കാറുണ്ട്.
ഓരോ വർഷങ്ങളിലും അനേകം ബർമ്മീസ് തീർത്ഥാടകർ പോപ്പ പർവ്വതം സന്ദർശിക്കാനെത്താറുണ്ട്. "നയോൺ" എന്നറിയപ്പെടുന്ന പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷമാകുന്ന (മെയ് മാസം മുതൽ ജൂൺ മാസം) സമയത്തും പൂർണ്ണ ചന്ദൻ ദൃശ്യമാകുന്ന "നഡവ്' (നവംബർ മാസം മുതൽ ഡിസംബർ മാസം) വരെയുള്ള കാലത്തുമാണ് ഏറ്റവും കൂടുതൽ തീർത്ഥാടകരും സഞ്ചാരികളും ഇവിടെയെത്തിച്ചേരാറുള്ളത്. പോപ്പ പർവ്വതത്തിനു താഴ്വാരത്തലെ 10 മൈൽ ദൂരത്തിലുള്ള ക്യാവുക്പഡവുങ്ങിലെ തദ്ദേശനിവാസികൾ പർവ്വത്തിനു മകളിലേയ്ക്കു ഡിസംബർ മാസത്തിൽ കൂട്ടമായി എത്താറുണ്ട്. അതുപോലെ ഏപ്രിൽ മാസത്തിൽ മ്യാൻമർ പുതുവർഷമായ "തിൻഗ്യാൻ" ആഘോഷിക്കുന്ന വേളയിലും ഇവർ പോപ്പ പർവ്വതമുകളിലെത്തുന്നു. അനവ്രറ്റ രാജാവിൻറെ ഭരണകാലത്ത് ഈ പർവ്വതത്തിനു മുകളിൽ ആഘോഷവേളകളിൽ നൂറു കണക്കിനു മൃഗങ്ങളെ നാറ്റുകൾക്ക് (ആത്മാക്കൾ) ബലി നൽകാറുണ്ടായിരുന്നു.
ബർമ്മീസി വിശ്വാസമനുസരിച്ച്, തീർത്ഥാടകരോ സഞ്ചാരികളോ ചുവപ്പ്, പച്ച, കറുപ്പ് എന്നീ നിറങ്ങളുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുകയോ ഇറച്ചി, പ്രത്യേകിച്ച പന്നിയിറച്ചി കൊണ്ടുവരുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. ഇങ്ങനെ ചെയ്യുന്നത് "നാറ്റുകൾക്ക്" അപ്രിയമുണ്ടാകുമെന്ന് അവർ വിശ്വസിക്കുന്നു. ബർമ്മയിൽ പ്രാചീന കാലത്ത് കപ്പൽഛേദത്തിൽപ്പെട്ട് എത്തിയ രണ്ടു മുസ്ലിം സഹോദരങ്ങളാണ് ബ്യാത്തയും സഹോദരൻ ബ്യാത്വിയും.[4][5]
പുരോഗതി
തിരുത്തുകഈ പ്രദേശം സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ മുൻ നിറുത്തി പോപ്പ പർവ്വതവും സമീപ പ്രദേശങ്ങളും ഒരു പകൃതി സംരക്ഷണ പ്രദേശവും ദേശീയോദ്യാനവുമായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ പർവ്വതത്തിനു സമീപത്താണ് ക്യെറ്റ്മാവുക് ജലാശയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് ഉൽപാദിപ്പിക്കുന്ന കാർഷിക വിളകൾക്കും ഉദ്യാനത്തിനും ആവശ്യമായ ജലം പ്രദാനം ചെയ്യുന്നത് ഈ ജലസംഭരണിയാണ്. ഇവിടെ ചക്ക, വാഴപ്പഴങ്ങൾ, മാങ്ങ, പപ്പായ എന്നിവയും പൂവിടുന്ന മരങ്ങളായ "സാഗ" (ചംപക്), ഗാൻറ് ഗാവ് (Mesua ferrea Linn) എന്നിവയും കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നു.[6]
പർവ്വത്തെക്കുറിച്ച് ബർമ്മയിലെ തദ്ദേശവാസികളുടെയിടയിൽ പല കെട്ടുകഥകളും നില നിൽക്കുന്നുണ്ട്. പോപ്പ സന്ദർശനം നടത്തി യുദ്ധത്തിനു പുറപ്പെട്ടാൽ വിജയം സുനിശ്ചിതമാണെന്നാണ് പൊതവായി വിശ്വസിക്കപ്പെട്ടിരുന്നത്.[7]
ചിത്രശാല
തിരുത്തുക-
Buddhist monastery on Taung Kalat
-
View from Mount Popa to Taung Kalat
-
Mount Popa
-
mosaic tile pillars with bells at the top of Mount Popa
-
Macaque mother and child on Taung Kalat
-
Monkeys are abundant near the temple
- ↑ "Popa: Summary". Global Volcanism Program. Smithsonian Institution.
- ↑ "Popa: Eruptive History". Global Volcanism Program. Smithsonian Institution.
- ↑ Htin Aung, Maung "Folk Elements in Burmese Buddhism", Oxford University Press: London, 1962.
- ↑ Spiro, Melford E (1996). Burmese Spiritualism. Transaction Publishers. ISBN 978-1-56000-882-8. Retrieved 2008-09-14.
- ↑ Marshall, Andrew (4 July 2005). "Mount Popa Burma". TIMEasia. Archived from the original on 2009-03-27. Retrieved 2008-09-14.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Sacred Mount Popa". MRTV3. Archived from the original on 2009-10-25. Retrieved 2008-09-14.
- ↑ Htin Aung, Maung "Folk Elements in Burmese Buddhism", Oxford University Press: London, 1962.