ദക്ഷിണേന്ത്യയിലെ ടെക്സ്റ്റൈൽ ഷോറൂമുകളുടെ ഒരു ശൃംഖലയാണ് പോത്തീസ് . മുൻപ് സിൽക്ക് സാരികൾ മാത്രമായിരുന്നു പോത്തീസ് കച്ചവടം ചെയ്തിരുന്നത്. എന്നാൽ ഇന്ന് എല്ലാത്തരം വസ്ത്രങ്ങളും കൂടാതെ നിത്യോപയോഗസാധനങ്ങളും വിൽക്കുന്നു. ചെന്നൈയിലെ മുൻനിര സ്റ്റോറിനെ പോത്തിസ് പാലസ് എന്നാണ് വിളിക്കുന്നത്.[1]

പോത്തീസ്
വ്യവസായംതുണിത്തരങ്ങൾ
സ്ഥാപിതം1923
സ്ഥാപകൻകെ. വി. പോത്തി മൂപ്പണാർ
ആസ്ഥാനംചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
സേവന മേഖല(കൾ)ഇന്ത്യ
വെബ്സൈറ്റ്www.pothys.com

ചരിത്രം

തിരുത്തുക

പോത്തീസ് 1923 ൽ സ്ഥാപിതമായ ഒരു സ്ഥാപനമാണ്. ശ്രീവില്ലിപത്തൂരിൽ ജനിച്ച കെ വി പോത്തി മൂപ്പനാർ, നെയ്ത്തുകാരുടെ ഒരു പാരമ്പര്യ കുടുംബത്തിൽ (സാലിയാർ-നെയ്ത്ത് ജാതി) ഉൾപ്പെടുന്നു.

1977-ൽ അദ്ദേഹത്തിന്റെ മകൻ കെ.വി.പി. സടൈയാണ്ടി മൂപ്പനാർ ഒരു ചില്ലറവ്യാപാരസ്ഥാപനം ആരംഭിച്ചു. അവരുടെ അടുത്ത ഷോറൂം 1986 ൽ തിരുനെൽവേലിയിൽ തുറന്നു.[2]


ബ്രാഞ്ചുകള്

തിരുത്തുക

തിരുനെൽവേലി, ശ്രീവില്ലിപുത്തുർ, കോയമ്പത്തൂർ, ചെന്നൈ,മധുരൈ, നാഗർകോയിൽ, തിരവനന്തപുരം, പാണ്ടിച്ചേരി, ബെംഗളൂരു,സേലം, തിരുച്ചി,എറണാകുളം

കുറിപ്പുകൾ

തിരുത്തുക
  1. Pothys, Silk (12 March 2020). "Pothys official web". Pothys. Pothys. Retrieved 12 March 2020.
  2. "silk sarees online". 12 March 2020. Retrieved 12 March 2020.
"https://ml.wikipedia.org/w/index.php?title=പോത്തീസ്&oldid=3739899" എന്ന താളിൽനിന്ന് ശേഖരിച്ചത്