പോട്രയിറ്റ് ഓഫ് ആനി, കൗണ്ടസ് ഓഫ് ചെസ്റ്റർഫീൽഡ്

തോമസ് ഗയിൻസ്ബറോ വരച്ച ചിത്രം

1777 നും 1778 നും ഇടയിൽ ഇംഗ്ലീഷ് പോർട്രെയ്‌റ്റും ലാൻഡ്‌സ്‌കേപ്പ് ആർട്ടിസ്റ്റുമായ തോമസ് ഗയിൻസ്ബറോ വരച്ച ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗാണ് പോട്രയിറ്റ് ഓഫ് ആനി, കൗണ്ടസ് ഓഫ് ചെസ്റ്റർഫീൽഡ്. ഈ ചിത്രത്തിൽ നീല സാറ്റിൻ വസ്ത്രവും ധരിച്ച്, ഒരു പൂന്തോട്ടത്തിൽ ഇരിക്കുന്ന ചെസ്റ്റർഫീൽഡിലെ അഞ്ചാമത്തെ പ്രഭു ഫിലിപ്പ് സ്റ്റാൻഹോപ്പിന്റെ ഭാര്യ ആനി സ്റ്റാൻഹോപ്പിനെ (നീ തിസ്‌ലെത്ത്‌വൈറ്റ്) (ഡി. 1798) ചിത്രീകരിച്ചിരിക്കുന്നു. കൂടാതെ ഗെയ്ൻസ്ബറോ വരച്ച ഇംഗ്ലീഷ് പ്രഭുക്കന്മാരുടെ നിരവധി ഛായാചിത്രങ്ങളിൽ ഏറ്റവും അറിയപ്പെടുന്ന ഒന്നാണിത്.[1]

Portrait of Anne, Countess of Chesterfield
Portrait of Anne, Countess of Chesterfield
കലാകാരൻThomas Gainsborough
വർഷം1777–78
MediumOil-on-canvas
SubjectAnne, Countess of Chesterfield
അളവുകൾ221 cm × 156.2 cm (87 ഇഞ്ച് × 61.5 ഇഞ്ച്)
സ്ഥാനംJ. Paul Getty Museum, Los Angeles
Accession71.PA.8

ഹാംഷെയറിലെ സൗത്ത്‌വിക്ക് പാർക്കിലെ ബഹുമാനപ്പെട്ട റോബർട്ട് തിസിൽവെയ്‌റ്റിന്റെ മകളായിരുന്നു ആൻ. ആ പ്രദേശത്തെ കുലീന വിഭാഗത്തിൽ നിന്നാണ് വന്നത്.[2] 1777-ൽ അവർ ജോർജ്ജ് സ്റ്റാൻഹോപ്പിനെ വിവാഹം കഴിച്ചു. അതേ വർഷം തന്നെ അവരുടെ ചിത്രം വരയ്ക്കാൻ തുടങ്ങി[3] അതിന്റെ അടുത്ത വർഷം ഈ ചിത്രം ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ആർട്‌സിൽ പ്രദർശിപ്പിച്ചു.

വാർണിഷിന് ചിലയിടങ്ങളിൽ നിറവ്യത്യാസമുണ്ടെങ്കിലും ഈ ചിത്രം ഇപ്പോഴും നല്ല നിലയിലാണ്.[3]

കുറിപ്പുകൾ

തിരുത്തുക
  1. "Portrait of Anne, Countess of Chesterfield". J. Paul Getty Museum, Retrieved 17 February 2019
  2. Brewer, p. 570
  3. 3.0 3.1 Fredericksen, p. 100

ഉറവിടങ്ങൾ

തിരുത്തുക
  • Brewer, David A. In a review of: Thomas Gainsborough and the Modern Woman by Benedict Leca, Aileen Ribeiro, Amber Ludwig. Eighteenth-Century Studies, VolUME 44, No. 4, pp. 569–572
  • Impelluso, Lucia. Gardens in Art. Malibu, CA: Getty Publications, 2017. ISBN 978-0-8923-6885-3
  • Fredericksen, Burton. Catalogue of the Paintings in the J. Paul Getty Museum. Malibu, CA: J. Paul Getty Museum, 1972
  • Jaffé, David. Summary Catalogue of European Paintings in the J. Paul Getty Museum. Malibu, CA: J. Paul Getty Museum, 1977. ISBN 978-0-8923-6481-7
  • Waterhouse, E.K.. Preliminary check list of portraits by Thomas Gainsborough. The Volume of the Walpole Society, Volume 33, 1948-1950