പള്ളത്തി

(പോട്ട (മത്സ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരിമീനോട് സാദൃശ്യമുള്ള ഒരു ചെറിയ ശുദ്ധജലമത്സ്യമാണ് പള്ളത്തി (Orange chromide). ശാസ്ത്രനാമം : Etroplus maculatus. ചെറിയ തോടുകളിലും അരുവികളിലും തണ്ണീർത്തടങ്ങളിലും കാണപ്പെടുന്ന ഈ മത്സ്യത്തിനു കരിമീനേക്കാൾ വലിപ്പം കുറവാണ്. ഏകദേശം 6 സെന്റി മീറ്റർ വരെ വലിപ്പം കണ്ടുവരുന്നു. മഞ്ഞപ്പള്ളത്തി, കറുത്ത പള്ളത്തി എന്നിങ്ങനെ രണ്ടിനം പള്ളത്തികളുണ്ട്. ജലാശയങ്ങളിൽ അരികുകളിലും അടിത്തട്ടിലുമായാണ് ഇവയെ കൂടുതലായി കാണപ്പെടുക. ചൂണ്ടയിട്ടാൽ ഓടിവന്ന് കൊത്തുന്ന ശീലമുണ്ട് ഇവയ്ക്ക്. കൂട്ടമായി സഞ്ചരിക്കുന്ന ശീലമുണ്ട് പള്ളത്തികൾക്ക്.

Orange chromide
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
E. maculatus
Binomial name
Etroplus maculatus
(Bloch, 1795)

മറ്റു പേരുകൾ

തിരുത്തുക

Orange chromide, புரடி, புராடி, சல்லிக் காசு, പള്ളത്തി, പള്ളത്തീ, செல்லிகாசு, പള്ളത്തി , Baroti, Boorakas, Burakasu, Challai, Chillakasu, Cundahla, Devuenachepa, Kalunder, Matak, Orange chromid, Pallathi, Paradi, Pullattay, Puradi, Sellakasu, Sellekasu, Shellel, Spotted etroplus, Thikree[2] വടകര പ്രദേശങ്ങളിൽ പ്രാച്ചി എന്ന പേരിൽ അറിയപ്പെടുന്നു. കൊല്ലം ജില്ലയിലെ ചില സ്ഥലങ്ങളിൽ ഈ മത്സ്യം മലങ്കണ്ണൻ എന്നു വിളിയ്ക്കപ്പെടുന്നു.

മലപ്പുറത്ത് ഇതിനെ അണ്ടിപ്പൂട്ട, പൂട്ട എന്നീ പേരുകളിൽ അറിയപ്പെടുന്നു.

  1. Abraham, R. 2011. Etroplus maculatus. In: IUCN 2013. IUCN Red List of Threatened Species. Version 2013.1. Downloaded on 14 October 2013.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-14. Retrieved 2013-02-08.

https://www.krishipadam.com/kerala-river-fish/

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പള്ളത്തി&oldid=4092218" എന്ന താളിൽനിന്ന് ശേഖരിച്ചത്