പ്രധാന മെനു തുറക്കുക

പൊൻ രാധാകൃഷ്ണൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

തമിഴ്നാട്ടിലെ ഭാരതീയ ജനതാ പാർട്ടി നേതാവും മോദി സർക്കാരിലെ വൻകിട വ്യവസായ, ഖനിവകുപ്പിന്റെ സംസ്ഥാനതല ചുമതലുള്ള മന്ത്രിയുമാണ് പൊൻ രാധാകൃഷ്ണൻ (ജനനം 1952 മാർച്ച് 1). കന്യാകുമാരിയിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.[2]

പൊൻ രാധാകൃഷ്ണൻ

നിയോജക മണ്ഡലം കന്യാകുമാരി

നിലവിൽ
പദവിയിൽ 
26 May 2014

നിലവിൽ
പദവിയിൽ 
16 മേയ് 2014

പദവിയിൽ
ജനുവരി 24, 1999 – മേയ് 2004
ജനനംനാഗർകോവിൽ, തമിഴ്‌നാട്
ഭവനംനാഗർകോവിൽ, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയപ്പാർട്ടി
ഭാരതീയ ജനതാ പാർട്ടി

ജീവിതരേഖതിരുത്തുക

1952ൽ ജനിച്ചു.[3] രാജാക്കമംഗലത്തിനടുത്ത് ഒരു നാടാർകുടുംബത്തിൽ നിന്നാണ് വന്നത്. ബി.എ പഠിച്ചിട്ടുണ്ട്. ശേഷം 1990-റുകളിൽ ഹിന്ദു മുന്നണിയിൽ ചേർന്നു. ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ് പൊൻ രാധാകൃഷ്ണൻ.

രാഷ്ട്രീയ ജീവിതംതിരുത്തുക

ബിജെപി തമിഴ്‌നാട് ഘടകം പ്രസിഡന്റാണ്. കന്യാകുമാരിയിൽ നിന്നും 1999ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.[4]

വാജ്പേയ് മന്ത്രിസഭതിരുത്തുക

1999ൽ ആദ്യമായി വിജയിച്ചശേഷം 1999 മുതൽ 2004 വരെ എ.ബി. വാജ്പേയ് നേതൃത്ത്വത്തിലായിരുന്ന എൻ.ഡി.എ മന്ത്രിസഭയിൽ യൂത്ത് അഫയേർസ് വകുപ്പിന്റെ സംസ്ഥാനതല ചുമതലുള്ള മന്ത്രിയായിരുന്നു.[5]

മോദി മന്ത്രിസഭതിരുത്തുക

1999ൽ വിജയിച്ചങ്കിലും 2004ലും 2009ലും സീറ്റ് നഷ്ടപ്പെട്ടു. എന്നാൽ 2014ൽ നടന്ന പതിനാറാം ലോക്സഭാ തിരഞ്ഞടുപ്പിൽ വിജയിച്ചു. ശേഷം നരേന്ദ്ര മോദി മന്ത്രിസഭയിലെ വൻകിട വ്യവസായ, ഖനിവകുപ്പിന്റെ സംസ്ഥാനതല[അവലംബം ആവശ്യമാണ്] ചുമതലുള്ള മന്ത്രിയായി 2014 മെയ് 26ന് സത്യപ്രതിജ്ഞ ചെയ്തു.

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പൊൻ_രാധാകൃഷ്ണൻ&oldid=2650848" എന്ന താളിൽനിന്ന് ശേഖരിച്ചത്