പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ
പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ(കൾ): കമ്യുണിക്കേഷന്റേയും, പൊളിറ്റിക്കൽ സയൻസിന്റേയും ഉപപഠന ശാഖയായാണ് പൊളിറ്റിക്കൽ കമ്യുണിക്കേഷൻ. പൊളിറ്റിക്കൽ കമ്യുണിക്കേഷനെ വ്യവച്ഛേദിച്ചിരിക്കുന്നത് രാഷ്ട്രീയവും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ അവയുടെ പരസ്പരവ്യവഹാര രീതിയും, പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്., അത് രാഷ്ട്രീയം, നയരൂപകർത്താക്കൾ, വാർത്താ മാധ്യമങ്ങൾ, പൗരന്മാർ എന്നിവർ വിവരങ്ങൾ എങ്ങനെ പ്രചരിപ്പിക്കുകയും അവരെ എങ്ങനെ സ്വാധീനിക്കുകയും ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. [1] പൊളിറ്റിക്കൽ കമ്യുണിക്കേഷന്റെ ഗതി ഭരണസംവിധാനത്തിൽ നിന്ന് ജനങ്ങളിലേക്ക് പോകുന്നത് താഴേക്ക് ഒഴുകുന്ന രീതിയിലാണ്, തിരശ്ചീനമായ രീതിയിലാണ് രാഷ്ട്രീയ അഭിപ്രായങ്ങൾ രാഷ്ട്രീയവ്യക്തികളിൽ നിന്ന് ജനങ്ങളിലേക്ക് എത്തുന്നത്. പൊതുജനാഭിപ്രായം അധികാരികളിലേക്ക് എത്തുന്നത് താഴെ നിന്നും മുകളിലേക്ക് ഒഴുകുന്ന രീതിയിലുമാണ്.
എന്താണ് പൊളിറ്റിക്കൽ കമ്മ്യുണിക്കേഷൻ
തിരുത്തുകആശയവിനിമയത്തിന്റെ പഠനവും പ്രയോഗവും ഒരു രാഷ്ട്രീയ സ്വഭാവം പ്രകടിപ്പിക്കുന്നതിനുള്ള വഴികളിലും മാർഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൊളിറ്റിക്കൽ കമ്മ്യുണിക്കേഷനിൽ മെസ്സെജുകൾ കൈമാറ്റം ചെയ്യപ്പെടുന്നത് രണ്ട് ചാനലുകൾ വഴിയാണ് ഡയറക്റ്റ്, ഇൻഡയറക്റ്റ് എന്നിങ്ങനെ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പാർട്ടി കേന്ദ്രങ്ങളിൽ നിന്നുമുള്ള മെസ്സേജുകൾ നേരിട്ട് എത്തിക്കുന്നതിനെയാണ് ഡയറക്ട് ചാനൽ എന്ന് പറയുന്നത് ഉദാ: രാഷ്ട്രീയ പരസ്യങ്ങൾ. ഇൻഡയറക്റ്റ് ചാനലിൽ ഉൾപ്പെടുന്നതാണ് ന്യൂസ് പേപ്പർ, റേഡിയോ, ടെലിവിഷൻ മുതലായവ.
പൊളിറ്റിക്കൽ കമ്മ്യുണിക്കേഷനിൽ പ്രധാനമായി നാല് മേഖലകളാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇലക്ഷൻ ക്യാമ്പെയിനുകൾ - തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ പൊളിറ്റിക്കൽ കമ്മ്യുണിക്കേഷനിൽ ഉൾപ്പെടുന്നു.
സർക്കാറിന്റെ പ്രവർത്തനങ്ങൾ - മിനിസ്റ്റ്ര ഒഫ് കമ്മ്യണിക്കേഷൻ അല്ലങ്കിൽ തത്തുല്ല്യമായ സ്ഥാനം സർക്കാരിൽ വഹിക്കുന്ന ടെലി കമ്മ്യുണിക്കോഷൻ പോളിസി രൂപീകരിക്കുന്ന, ബ്രോഡ്കാസ്റ്റ് ലൈസൻസ് നൽകുന്ന, സർക്കാറിന്റെ പ്രസ്സ് റിലീസുകൾ നൽകുന്ന സ്ഥാപനം.
മീഡിയ കണ്ടൻ്റ് - രാഷ്ട്രീയ വിഷയങ്ങൾ മീഡിയ ജനങ്ങളിലേക്ക് എത്തിക്കുന്നത്
കമ്മ്യുണിക്കേഷൻ പ്രോസസ്സ് – ജനങ്ങൾ രാഷ്ട്രീയത്തെ കുറിച്ച് നടത്തുന്ന ആശയ വിനിമയം.
മാസ്സ് മീഡിയയും പൊളിറ്റിക്കൽ കമ്മ്യുണിക്കേഷനും
തിരുത്തുകമാസ്സ് മീഡിയക്കും രാഷ്ട്രീയത്തിനും അഭേദ്യമായ ബന്ധമാണുള്ളത്. രാഷ്ട്രീയ മണ്ഡലത്തിൽ മാസ്സ് കമ്മ്യുണിക്കേഷന്റെ ഇടപെടലുകൾ പ്രാധാന്യമർഹിക്കുന്നതാണ്. മീഡിയയാണ് വിവരങ്ങൾ സമൂഹമധ്യത്തിലേക്ക് എത്തിക്കുന്നതിലും പൊതുമണ്ഡലത്തിൽ അഭിപ്രായം സൃഷ്ടിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത്. മാസ്സ് മിഡിയ പൊളിറ്റിക്കൽ കമ്മ്യുണിക്കേഷനിൽ ഇടപെടുന്നത് പ്രധാനമായും ഇങ്ങനെയാണ്.
ജനങ്ങൾക്ക് രാഷ്ട്രീയ നയങ്ങളുടെ സത്ത എന്ത് എന്ന് മനസ്സിസിലാക്കികൊടുക്കുന്നു.
ഒരു ആംപ്ളിഫൈയിങ്ങ് ഫങ്ങ്ഷൻ (amplifying function) നടത്തുന്നു, പ്രധാനപ്പെട്ട വ്യക്തികളുടെ പ്രവർത്തനങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവക്ക് പ്രസ്സിദ്ധി നൽകുന്നു.
രാഷ്ട്രീയ പ്രവർത്തനത്തിന് മാർഗ്ഗദർശനം നൽകുന്ന രീതിയീൽ പൊതുബോധം രൂപപ്പെടുന്നതിനായി ആവിശ്യമായ വിവരങ്ങൾ നൽകുന്നു.
പ്രേരണ
തിരുത്തുകപ്രേരണ എന്നത് കൊണ്ട് മനഃപ്പൂർവ്വമായൊ സ്വാധീനശക്തി ഉപയോഗിച്ച് ആശയത്തെ അംഗീകരിപ്പിക്കലല്ല മറിച്ച് സ്വമേധയ മെസ്സേജ് സ്വീകരിക്കുന്നയാൾ അതിനെ അംഗീകരിക്കുന്നതിനെയാണ് ഉദ്ദേശിക്കുന്നത്. അതിൽ സ്വീകർത്താവിന്റെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലം, മെസ്സേജിന്റെ അവതരണ രീതി എന്നിവയും കൂടാതെ മുൻധാരണകളും ചില വിഷയങ്ങളോടുള്ള വികാരപരമായ സമീപനവും മെസ്സേജ് ലഭിക്കുന്ന സ്രോതസ്സിന്റെ വിശ്വാസ്യതയും, വാക് ചാതുര്യവുമൊക്കെ പ്രേരണയിലെ(Persuasion) ഘടകങ്ങളാണ്.
പ്രചരണം
തിരുത്തുകബോധപൂർവ്വവും വ്യവസ്ഥാപിതവുമായ രീതിയിൽ പ്രചാരകന് ആവിശ്യമായ പ്രതികരണം നേടുന്നതിനായി ധാരണകൾ രൂപപ്പെടുത്തുന്നതിനെയാണ് പ്രചരണം എന്ന് പറയുന്നത് സ്വാധീനിക്കുക എന്ന ലക്ഷ്യത്തിൽ ആശയവിനിമയം നടത്തുന്നത് പ്രചരണത്തിൽ ഉൾപ്പെടും. വസ്തുനിഷ്ടമായ വിവരങ്ങളായിരിക്കും പ്രൊപ്പഗണ്ടക്കായി ഉപയോഗിക്കുക. ഒന്നാം ലോക മഹായുദ്ധത്തോട് കൂടിയാണ് ജനങ്ങളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയമായി പ്രചരണം എന്ന ആയുധം ഉപയോഗിക്കാൻ തുടങ്ങിയത് ഇത് യഥാർത്ഥത്തിൽ മനഃശാസ്ത്രപരമായ ആയുധം തന്നെയാണ്. ആൽഫ്രഡ് എം ലീ, എലിസബത്ത് ബി ലീ എന്നിവർ പ്രൊപ്പഗണ്ടക്കായി ഉപയോഗിക്കുന്ന രീതികളെ ഏഴായി വിഭജിച്ചു.
അപകീർത്തികരമായ വിശേഷണങ്ങൾ : ഒരു വ്യക്തിയെയൊ ഒരു ആശയത്തെയൊ മറ്റൊ മാനസികമായി വെറുപ്പുളവാക്കുന്ന പേര് ഉപയോഗിച്ച് വിശേഷിപ്പിക്കുന്ന രീതി. ഉദാ: ഫാസിസ്റ്റ്, ക്യാപ്പിറ്റലിസ്റ്റ്.
വ്യാജ വിശേഷണങ്ങൾ: ചില ആകർഷകമായ വാക്കുകൾ, ആശയങ്ങൾ എന്നിവയെ ദ്യോതിപ്പിക്കുന്ന വിശേഷണങ്ങൾ നൽകി തെറ്റായ ധാരണ പരത്തുന്ന രീതി. ഉദാ: ചില രാഷ്ട്രീയപാർട്ടികൾ ഞങ്ങൾ ഹിന്ദുക്കളുടെ സംരക്ഷകരാണ്, ദളിത് വിമോചകരാണ് എന്നൊക്കെ അവകാശപ്പെടുന്നത് കൂടാതെ സെക്കുലറിസം, തുല്യത, നീതി, ജനാധിപത്യം എന്നീ വാക്കുകളൊക്കെ ഇതിനായി ഉപയോഗിക്കുന്നവയാണ്.
സ്വയം മഹത്വവത്കരിക്കുക: പൊതുവായി സ്വീകാര്യത കിട്ടുന്ന ഉയർന്ന മൂല്യമുള്ള ഒരു കാര്യത്തെ അല്ലങ്കിൽ കാരണത്തെ സ്വയം എറ്റെടുത്ത് അതായി അവതരിപ്പിക്കുന്ന രീതി. ഗാന്ധിയെ കോൺഗ്രസ്സ് ഉപയോഗിക്കുന്നത്, ബിജെപിയെ എതിർക്കുന്നതിനായി എതർ പാർട്ടികൾ സെക്കുലറിസം ഉപയോഗിക്കുന്നത് എന്നിവ ഉദാഹരണമാണ്.
വ്യക്തിപ്രഭാവം ഉപയോഗിക്കുക: ഇതൊരു പരസ്യ രീതിയാണ്, വ്യക്തിപ്രഭാവമുള്ള ആളുകളെ ഉപയോഗിച്ച് അവരിലൂടെ ആശയങ്ങൾ അവതരിപ്പിക്കുന്ന രീതി.
കൂട്ടത്തിൽ ഒരാളാണെന്ന തോന്നൽ ജനിപ്പിക്കുക: രാഷ്ട്രീയക്കാർ പ്രധാനമായും ഇലക്ഷൻ സമയത്ത് ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത് സാധാരണക്കാരും ഞങ്ങളും തമ്മിൽ വിത്യാസമില്ല അവരിൽ ഒരുവനാണ് ഞാൻ എന്ന് വരുത്തി തീർക്കാനായി സാധാരണക്കാരന്റെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുന്നത്.
ആടിനെ പട്ടിയാക്കൽ: വസ്തുതകൾ നയപരമായി വളച്ചൊടിച്ച് യാഥാർത്ഥ്യത്തെ കഥയായി മാറ്റി കേൾവിക്കാരെ വിശ്വസിപ്പിക്കുന്ന രീതി.
- ↑ "Archived copy" (PDF). Archived from the original (PDF) on 2016-10-09. Retrieved 2016-06-10.
{{cite web}}
: CS1 maint: archived copy as title (link)