1896 ൽ പൊന്നാനി കടപ്പുറത്ത് കപ്പലുകൾക്ക് മാർഗ്ഗദർശനം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ട ദീപസ്തംഭമാണ് പൊന്നാനി ദീപസ്തംഭം. ഇപ്പോൾ നിലവിലുള്ള ദീപസ്തംഭം 1983 ൽ ആണ് മെച്ചപ്പെട്ട ദീപസ്തംഭമാക്കി പണിതത്. മലപ്പുറം ജില്ലയിലെ ഏക ദീപസ്തംഭമായ സ്തംഭം കോഴിക്കോട് ജില്ലയിലെ ചാലിയത്തിനും തൃശൂർ ജില്ലയിലെ ചാവക്കാടിനുമിടയിലുള്ള മലബാർ തീരത്തെ ഏക വിളക്കുമാടമാണ്. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്ന പൊന്നാനി അഴിമുഖത്തിനടുത്തായാണ് പൊന്നാനി ദീപസ്തംഭം നിലകൊള്ളുന്നത്. 1982 ൽ തുടങ്ങിയ ഈ ദീപസ്തംഭത്തിൻറെ നിർമ്മാണം അടുത്ത വർഷം തന്നെ പൂർത്തിയാക്കി, 1983 ഏപ്രിൽ 17 ന് കമ്മീഷൻ ചെയ്തു. [1]. കടലിൽ 30 കിലോമീറ്റർ അകലം വരെ ഈ സ്തംഭത്തിൻറെ വെളിച്ചമെത്തുമെന്ന് കണക്കാക്കപ്പെടുന്നു. കറുപ്പും വെളുപ്പും വളയങ്ങളാണ് ഈ സ്തംഭത്തിനുള്ളത്. പശ്ചിമതീരത്ത് ഈ നിറത്തിൽ വേറെ ദീപസ്തംഭങ്ങളില്ലാത്തതിനാൽ മീൻ പിടുത്തക്കാർക്ക് വഴി കണ്ടുപിടിക്കാൻ എളുപ്പമാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനുകീഴിലാണ് ഈ ദീപസ്തംഭം.[2]

പൊന്നാനി ദീപസ്തംഭത്തിന്റെ ഒരു വിദൂര ദൃശ്യം
പൊന്നാനി ദീപസ്തംഭം. ഒരു സമീപദൃശ്യം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-02. Retrieved 2010-11-30.
  2. മലപ്പുറം എന്റെഗ്രാമം ഡോട്ട് ഗോവ് ഡോട്ട് ഇൻ[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പൊന്നാനി_ദീപസ്തംഭം&oldid=3637841" എന്ന താളിൽനിന്ന് ശേഖരിച്ചത്