പൊതുവാച്ചേരി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലെ ഗ്രാമമാണ് പൊതുവാച്ചേരി. (Poduvachery)പെരളശ്ശേരി പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

പൊതുവാച്ചേരി സെൻട്രൽ യു.പി സ്കൂൾ, രാമർ വിലാസം എൽ .പി സ്കൂൾ എന്നിവയാണ് പ്രധാന വിദ്യാലയങ്ങൾ. കടന്നപ്പള്ളി രാമചന്ദ്രൻ രാമർ വിലാസം എൽ.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു. പെരളശ്ശേരി പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ് .

പൊതുവാച്ചേരിയുടെ അടുത്തുള്ള പട്ടണമായ ചക്കരക്കൽ 5 കിലോമീറ്റർ അകലെയാണ്. ജില്ലാ ആസ്ഥാനമായ കണ്ണൂരിലേക്കുള്ള ദൂര് 13 കിലോമീറ്ററാണ്.

ഭാവന ക്ലബ്ബ് & റീഡിംഗ് റൂം , പൊതുവാച്ചേരി, കുഞ്ഞാലി സ്മാരക വായനശാല, പൊതുവാച്ചേരി, ദേശോദ്ധാരണ വായനശാല, പൊതുവാച്ചേരി എന്നിവയാണ് ഇവിടെ സ്ഥിതിചെയ്യുന്ന വായനശാലകൾ.

മണിക്കിയിൽ ഭഗവതി ക്ഷേത്രം, പൊതുവാച്ചേരി മുത്തപ്പൻ ക്ഷേത്രം, പൊതുവാച്ചേരി പള്ളി എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ .

മാവിലായി സർവ്വീസ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയും ബ്രാഞ്ചും പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പൊതുവാച്ചേരി&oldid=3932267" എന്ന താളിൽനിന്ന് ശേഖരിച്ചത്