പൊച്ചാരം വന്യജീവി സങ്കേതം
ഇന്ത്യയിലെ തെലങ്കാന സംസ്ഥാനത്തെ മേഡക് ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് പൊച്ചാരം ദേശീയോദ്യാനം. മേഡക്കിൽ നിന്ന് 15 കിലോമീറ്ററും ഹൈദ്രാബാദിൽ നിന്ന് 115 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 130 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. മേഡക്, നിസാംമാബാദ് എന്നീ ജില്ലകളിലായി ഈ വന്യജീവി സങ്കേതം പരന്നുകിടക്കുന്നു. നിസാം രാജാവിന്റെ വേട്ട സ്ഥലമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇത് വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. പൊച്ചാരം തടാകത്തിൽനിന്നാണ് ഇതിന്റെ പേര് വന്നത്. 1916-1922 ൽ നിർമ്മിച്ചതാണ് ഈ തടാകം. വിവിധ തരം പക്ഷി ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ വന്യജീവി സങ്കേതം. ഇക്കോടൂറിസം പദ്ധതിയിൽപ്പെടുന്ന സങ്കേതമാണിത്.
- നിസാമാബാദ് നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് ഈ വന്യജീവിസങ്കേതം.
Pocharam Wildlife Sanctuary | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | Medak and Nizamabad, Telangana State, India |
Nearest city | Medak |
Coordinates | 18°13′59″N 78°14′31″E / 18.233°N 78.242°E[1] |
Area | 130 കി.m2 (1.4×109 sq ft) |
Established | 1952 |
forest |
References
തിരുത്തുക- ↑ "Pocharam Sanctuary". protectedplanet.net.