ദ്രാവിഡരുടെ വിളവെടുപ്പുത്സവമായ പൊങ്കലിന് വിവധതരം കോലപ്പൊടി ഉപയോഗിച്ച് വരയ്ക്കുന്ന മനോഹരമായ കോലങ്ങളാണ് പൊങ്കൽ കോലം. പൊങ്കലിന്റെ രണ്ടാം ദിനമായ തൈപ്പൊങ്കലിനാണ് വീട്ടുമുറ്റത്ത് വർണാഭമായ കോലം വരച്ച് തൈപ്പൊങ്കലിനെ വരവേൽക്കുന്നത്. വീടിനുമുന്നിൽ അടുപ്പുകൂട്ടി പൊങ്കൽ പായസമുണ്ടാക്കുന്നത് ഈ ദിനമാണ്. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കുന്ന ചടങ്ങും ഈ ദിവസം നടക്കും.[1]

പൊങ്കൽ കോലം
  1. "പൊങ്കൽ വരവായി, ആവേശത്തിൽ തമിഴ് മക്കൾ". Retrieved 2021-12-31.
"https://ml.wikipedia.org/w/index.php?title=പൊങ്കൽ_കോലം&oldid=3701759" എന്ന താളിൽനിന്ന് ശേഖരിച്ചത്