പൈനി വുഡ്സ് കിഴക്കൻ ടെക്സസ്, തെക്കൻ അർക്കൻസാസ്, പടിഞ്ഞാറൻ ലൂയിസിയാന, തെക്കുകിഴക്കൻ ഒക്ലഹോമ എന്നിവിടങ്ങളിലായി ഏകദേശം 54,400 ചതുരശ്ര മൈൽ (141,000 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന തെക്കൻ അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഭാഗത്തുള്ള മിതശീതോഷ്ണ, കോണിഫറസ് വന ഭൂവിഭാഗമാണ്. ഈ കോണിഫറസ് വനങ്ങളിൽ നിരവധിയിനം പൈൻ മരങ്ങളും ഹിക്കറി, ഓക്ക് എന്നിവയുൾപ്പെടെയുള്ള മരങ്ങളുണ്ട്. ചരിത്രപരമായി ഈ വനമേഖലയിലെ ഏറ്റവും ഇടതൂർന്ന ഭാഗം ബിഗ് തിക്കറ്റ് ഭാഗമായിരുന്നുവെങ്കിലും 19, 20 നൂറ്റാണ്ടുകളിളെ തടി വ്യവസായം ഈ ഭൂപ്രദേശത്തും പൈനി വുഡ്‌സിലുടനീളവും വനസാന്ദ്രത ഗണ്യമായി കുറച്ചു. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ പൈനി വുഡ്‌സിനെ അമേരിക്കൻ ഐക്യനാടുകളിലെ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന പരിസ്ഥിതി പ്രദേശങ്ങളിലൊന്നായി കണക്കാക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ) ഈ പരിസ്ഥിതിയുടെ ഭൂരിഭാഗവും സൗത്ത് സെൻട്രൽ പ്ലെയിൻസ് എന്ന് നിർവചിക്കുന്നു.

പൈനി വുഡ്സ്
Satellite image of North America with the Piney Woods eco-region discernible in distinct dark green.
Ecology
BiomeTemperate coniferous forest
Borders
Bird species205[1]
Mammal species60[1]
Geography
Area140,900 കി.m2 (54,400 ച മൈ)
CountryUnited States
StatesTexas, Arkansas, Louisiana and Oklahoma
Climate typeHumid subtropical
Conservation
Habitat loss22.235%[1]
Protected11.03%[1]
  1. 1.0 1.1 1.2 1.3 Hoekstra, J. M.; Molnar, J. L.; Jennings, M.; Revenga, C.; Spalding, M. D.; Boucher, T. M.; Robertson, J. C.; Heibel, T. J.; Ellison, K. (2010). Molnar, J. L. (ed.). The Atlas of Global Conservation: Changes, Challenges, and Opportunities to Make a Difference. University of California Press. ISBN 978-0-520-26256-0.
"https://ml.wikipedia.org/w/index.php?title=പൈനി_വുഡ്സ്&oldid=3943770" എന്ന താളിൽനിന്ന് ശേഖരിച്ചത്