പൈതഗോറിയൻ ത്രയങ്ങൾ
(പൈഥഗോറിയൻ ത്രയങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മട്ടത്രികോണത്തിന്റെ വശങ്ങളായിവരുന്ന മൂന്ന് അളവുകളാണ് പൈതഗോറിയൻ ത്രയങ്ങൾ എന്നറിയപ്പെടുന്നത്. ഏറ്റവും ചെറിയ പൈതഗോറിയൻ ത്രയമാണ് 3,4,5. ഇതിൽ 3, 4 എന്നീ അളവുകൾ ലംബത്തേയും 5 കർണത്തേയും കുറിക്കുന്നു. ഇങ്ങനെ വിളിക്കാൻ കാരണം പൈതഗോറസ് സിദ്ധാന്തമാണ്. അതായത് കർണം വശമായി വരയ്ക്കുന്ന സമചതുരത്തിന്റെ പരപ്പളവ് മറ്റു രണ്ടു വശങ്ങൾ വശമായി വരക്കുന്ന സമചതുരത്തിന്റെ പരപ്പളവിന്റെ തുകയ്ക്കു തുല്യമായിരിക്കും.