നാടിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചു പഠനം നടത്തുന്നതിനായി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ പഠനസ്ഥാപനമാണ് പൈതൃക പഠനകേന്ദ്രം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലെ ഹിൽ പാലസ് ആണ് ആസ്ഥാനം. [1] 2000 ലാണ് ഇത് സ്ഥാപിതമായത്.

പ്രമാണം:തൃപ്പൂണിത്തറ പൈതൃക പഠനകേന്ദ്രം.jpg
സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് - ഹിൽപാലസ്, തൃപ്പൂണിത്തുറ, എറണാകുളം

പ്രവർത്തനങ്ങൾ

തിരുത്തുക

ബന്ധപ്പെട്ട വിഷയങ്ങളിൽ ശില്പശാലകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ ഇവയൊക്കെ സംഘടിപ്പിക്കാറുണ്ട്.

കോഴ്‌സുകൾ

തിരുത്തുക

ആർക്കിയോളജി, മ്യൂസിയോളജി, ആർക്കൈവ്‌സ് സ്റ്റഡീസ് കൺസർവേഷൻ തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്നുണ്ട്.

  1. സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൈതൃക_പഠനകേന്ദ്രം&oldid=3806277" എന്ന താളിൽനിന്ന് ശേഖരിച്ചത്