പേൾ കെൻഡ്രിക്ക്
ഒരു അമേരിക്കൻ ബാക്ടീരിയോളജിസ്റ്റായിരുന്നു പേൾ ലൂയല്ല കെൻഡ്രിക് (ഓഗസ്റ്റ് 24, 1890 - ഒക്ടോബർ 8, 1980) വില്ലൻ ചുമയ്ക്കു വേണ്ടി ഗ്രേസ് എൽഡറിംഗ്, ലോണി ഗോർഡൻ എന്നിവരുമായി ചേർന്ന് ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ കെൻഡ്രിക് അറിയപ്പെടുന്നു. അന്താരാഷ്ട്ര വാക്സിൻ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവർ സംഭാവന നൽകി.[1]
പേൾ കെൻഡ്രിക്ക് | |
---|---|
ജനനം | പേൾ ലൂയല്ല August 24, 1890 |
മരണം | ഒക്ടോബർ 8, 1980 | (പ്രായം 90)
കലാലയം | സിറാക്കൂസ് സർവകലാശാല ജോൺസ് ഹോപ്കിൻസ് സർവകലാശാല |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ബാക്ടീരിയോളജി, പൊതു ആരോഗ്യം |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകപേൾ ലൂയല്ല കെൻഡ്രിക് 1890 ഓഗസ്റ്റ് 24 ന് യുഎസിലെ ഇല്ലിനോയിയിലെ വീറ്റണിൽ ജനിച്ചു. അവരുടെ അച്ഛൻ എഞ്ചിനീയറായിരുന്നു. വെറും മൂന്ന് വയസ്സുള്ളപ്പോൾ ചെറുപ്രായത്തിൽ തന്നെ അവർക്ക് വില്ലൻചുമ ഉണ്ടായിരുന്നു.[2]1908 ൽ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ അവർ സിറാക്കൂസ് സർവകലാശാലയിലേക്ക് മാറുന്നതിനുമുമ്പ് ഒരു വർഷം ഗ്രീൻവില്ലെ കോളേജിൽ ചേർന്നു. 1914 ൽ സിറാക്കൂസിൽ നിന്ന് അവർക്ക് ബി.എസ്. ലഭിച്ചു.[3]കെൻട്രിക് 1934 ൽ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി.[1]
ഗവേഷണം
തിരുത്തുകബിരുദത്തിനുശേഷം അക്കാലത്തെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഹൂപ്പിംഗ് ചുമയെക്കുറിച്ച് (പെർട്ടുസിസ്) ഗവേഷണം നടത്താൻ കെൻഡ്രിക്കിന് പ്രചോദനമായി. ഈ രോഗം അമേരിക്കയിൽ ശരാശരി 6,000 പേരെ കൊന്നു. ഭൂരിപക്ഷവും (95%) കുട്ടികളായിരുന്നു. മിഷിഗനിലെ ഗ്രാൻഡ് റാപ്പിഡിലേക്ക് മടങ്ങിയ അവർ മിഷിഗൺ ആരോഗ്യവകുപ്പിന്റെ വെസ്റ്റേൺ മിഷിഗൺ ബ്രാഞ്ച് ലബോറട്ടറിയിൽ ജോലി ചെയ്തു. അവിടെ വെച്ചാണ് അവർ ഗ്രേസ് എൽഡറിംഗിനെ കണ്ടത്. എൽഡറിംഗ് ലാൻസിംഗിൽ താമസിക്കുകയും സംസ്ഥാന ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു.[1]
പ്രോഗ്രാം വികസനം, പരിശോധന, കുട്ടികൾക്ക് പെർട്ടുസിസ് വാക്സിൻ കുത്തിവയ്പ്പ് എന്നിവയിലൂടെ കെൻഡ്രിക്കും എൽഡറിംഗും വാക്സിൻ പ്രോജക്ടിന് നേതൃത്വം നൽകി.[4][5]വാക്സിൻ വിജയകരമായിരുന്നു. 1940 ൽ മിഷിഗൺ വാക്സിനുകൾ വിതരണം ചെയ്യാൻ തുടങ്ങിയതിനുശേഷം വില്ലൻ ചുമ മൂലം മരണം കുറഞ്ഞു. [1][6]കഫ് പ്ലേറ്റ് ഡയഗ്നോസ്റ്റിക്സിന്റെ വികാസത്തിന്[7]അവരുടെ പ്രവർത്തനങ്ങൾ വളരെയധികം സഹായിച്ചു.[8] ബാക്ടീരിയോളജിക്കൽ റിസർച്ച് കമ്മ്യൂണിറ്റിയിലെ അവരുടെ പ്രവർത്തനത്തിന്റെ സഹകരണ സ്വഭാവവും ഗ്രാൻഡ് റാപ്പിഡ്സ് പബ്ലിക് ഹെൽത്ത് കമ്മ്യൂണിറ്റിയുമായുള്ള അവരുടെ പങ്കാളിത്തവും വാക്സിൻ ഗവേഷണത്തിനും പൊതുജനാരോഗ്യത്തിനും ഒരു പ്രധാന സംഭാവനയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.[9]
കുറിപ്പുകൾ
തിരുത്തുക- O'Hern, Elizabeth Moot (1985). Profiles of Pioneer Women Scientists. Washington, D.C.: Acropolis Books. ISBN 978-0-87491-811-3.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Pearl Kendrick" (PDF). Michigan Women's Historical Center & Hall of Fame. Archived from the original (PDF) on 25 December 2015. Retrieved October 31, 2017.
- ↑ Tim. "Kendrick, Pearl". scienceheroes.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on September 13, 2016. Retrieved October 31, 2017.
- ↑ Mason, Karen M. "Finding Aid for Pearl L. Kendrick Papers, 1888-1979". University of Michigan: Bentley Historical Library. Retrieved October 31, 2017.
- ↑ Shapiro-Shapin, Carolyn G. (August 2010). "Pearl Kendrick, Grace Eldering, and the Pertussis Vaccine". Emerging Infectious Diseases. 16 (8): 1273–1278. doi:10.3201/eid1608.100288. PMC 3298325. PMID 20678322.
- ↑ Kendrick P, Eldering G (1936). "Progress Report on Pertussis Immunization". Am J Public Health Nations Health. 26 (1): 8–12. doi:10.2105/ajph.26.1.8. PMC 1562571. PMID 18014359.
- ↑ Pediatric Research - Childhood Vaccine Development: An Overview
- ↑ Kendrick P, Eldering G (1934). "Cough Plate Examinations for B. Pertussis". American Journal of Public Health. 24 (4): 309–18. doi:10.2105/ajph.24.4.309. PMC 1558621. PMID 18013967.
- ↑ "Pearl Kendrick, Grace Eldering,and the Pertussis Vaccine" (PDF). 16 (8). Center for Disease Control, Emerging Infectious Diseases. August 2010. Archived from the original (PDF) on 2021-06-24. Retrieved 2021-05-11.
{{cite journal}}
: Cite journal requires|journal=
(help) - ↑ Shapiro-Shapin, Carolyn G. (Spring 2007). ""A Whole Community Working Together": Pearl Kendrick, Grace Eldering, and the Grand Rapids Pertussis Trials, 1932-1939". Michigan Historical Review. 33 (1): 59–85. JSTOR 20174193.