പേർഷ്യൻ ഗൾഫ്
കടൽ
(പേർഷ്യൻ കടലിടുക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറാന്റെയും അറേബ്യൻ മുനമ്പിന്റെയും ഇടയിലുള്ള കടലിടുക്കിനാണ് പേർഷ്യൻ ഗൾഫ് എന്നു പറയുന്നത്[1]. ഗൾഫ് എന്നു പറഞ്ഞാൽ കടലിടുക്ക് എന്നാണു അർത്ഥം. ഇതിന്റെ തീരത്തുള്ള അറബ് നാടുകളുമായി പൗരാണിക കാലം മുതൽ തന്നെ ഇന്ത്യക്കാർക്ക് സുദൃഡഃമായ ബന്ധമാണുളത്. ഗണിത ശാസ്ത്രത്തിലെ പ്രാചീന ഭാരതീയ കണ്ടുപിടിത്തങ്ങൾ പുറം ലോകത്തെത്തിയത് അറബികളിലൂടെയാണ്.
പേർഷ്യൻ ഗൾഫ് | |
---|---|
സ്ഥാനം | തെക്ക് കിഴക്ക് ഏഷ്യ |
Type | Gulf |
പ്രാഥമിക അന്തർപ്രവാഹം | ഒമാൻ കടൽ |
Basin countries | ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹറൈൻ, യു.എ.ഇ. and ഒമാൻ (exclave of Musandam) |
പരമാവധി വീതി | (min) |
ഗൾഫ് രാജ്യങ്ങൾ
തിരുത്തുകസൗദി അറേബ്യ, ഒമാൻ, ഐക്യ അറബ് എമിറേറ്റ്, കുവൈത്ത്, ബഹറൈൻ, ഖത്തർ എന്നിവയാണു ഗൾഫ് രാജ്യങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ആറു പെട്രോൾ ഉല്പാദക രജ്യങ്ങൾ ചേർന്ന് ജി.സി.സി. എന്ന പേരിൽ സഹകരണ സംഘടന നിലവിലുണ്ട്.അംഗ രാജ്യങ്ങൾക്കിടയിലെ തർക്കം പരിഹരിക്കലും സാമ്പത്തിക സൈനിക രംഗങ്ങളിൽ സഹകരിക്കലുമാണ് ഇതിന്റെ മുഖ്യ ലക്ഷ്യം.[2]