പേഴ്

ചെടിയുടെ ഇനം
(പേഴ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ, മ്യാന്മർ എന്നിവിടങ്ങളിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന മരം. 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഇലപൊഴിയും മരം. 1300 മീറ്ററിൽ കൂടുതൽ ഉയരമുള്ള മലകളിൽ കാണാറില്ല. (ശാസ്ത്രീയനാമം: Careya Arborea). ആലം എന്നും അറിയപ്പെടുന്നു. ഇല പൊഴിക്കുന്ന മരം. തീയും വരൾച്ചയും സഹിക്കാൻ കഴിയും. വിത്തുമൂലം സ്വാഭാവികമായ പുനരുദ്ഭവം ധാരാളം നടക്കുന്നു. ഇംഗ്ലീഷിൽ Slow Match Tree എന്ന് അറിയപ്പെടുന്നു.

പേഴ്‌
Careya arborea
പേഴിന്റെ തൈച്ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Careya
Species:
C.arborea
Binomial name
Careya arborea
Roxb.
Synonyms
  • Barringtonia arborea (Roxb.) F.Muell.
  • Careya orbiculata Miers
  • Careya sphaerica Roxb.
  • Careya venenata Oken
  • Cumbia coneanae Buch.-Ham.

രൂപവിവരണം

തിരുത്തുക

അനുപർണ്ണങ്ങളില്ലാത്ത ലഘു ഇല. 15-30 സെ. മി. നീളവും അതിന്റെ മൂന്നിലൊന്നോളം വീതിയും. ഇല പൊഴിയുന്നതിനു മുൻപ്‌ ചുവക്കുന്നു. ഫെബ്രുവരിയിൽ പൂക്കളുണ്ടായിത്തുടങ്ങും. ജൂണിൽ വിളഞ്ഞു തുടങ്ങുന്ന കായ്കൾ നല്ല പച്ചനിറത്തിൽ ഉരുണ്ടിരിക്കും. കുട്ടികൾ ഇവ പറിച്ചു പന്തുകളിക്കാറുണ്ട്‌. കാട്ടുപന്നികൾക്ക് ഇതിന്റെ തടി ഇഷ്ടമാണ്. അതുകൊണ്ട് അവയെ ആകർഷിക്കാൻ വേട്ടക്കാർ ഈ മരം ഉപയോഗിക്കുന്നു. തടിക്കും പൂവിനും ഔഷധഗുണമുണ്ട് [1].

ഗുണങ്ങൾ

തിരുത്തുക

പഴം ഭക്ഷ്യയോഗ്യമാണ്, പക്ഷേ കുരുക്കൾക്ക് വിഷമുണ്ട്. നല്ല തണൽമരമാണ്. പലവിധത്തിലുള്ള ഔഷധഗുണമുണ്ട്[2].

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Wild Guava, Ceylon Oak, Patana Oak • Hindi: कुम्भी Kumbhi • Marathi: कुम्भा Kumbha • Tamil: Aima, Karekku, Puta-tanni-maram • Malayalam: Alam, Paer, Peelam, Pela • Telugu: araya, budatadadimma, budatanevadi, buddaburija • Kannada: alagavvele, daddal • Bengali: Vakamba, Kumhi, Kumbhi • Oriya: Kumbh • Khasi: Ka Mahir, Soh Kundur • Assamese: Godhajam, কুম Kum, kumari, কুম্ভী kumbhi • Sanskrit: Bhadrendrani, गिरिकर्णिका Girikarnika, Kaidarya, कालिंदी Kalindi (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

ചിത്രശാല

തിരുത്തുക
  1. http://www.flowersofindia.net/catalog/slides/Wild%20Guava.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-16. Retrieved 2013-01-08.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പേഴ്&oldid=3994574" എന്ന താളിൽനിന്ന് ശേഖരിച്ചത്