പേജറ്റ് ബ്രൂസ്റ്റർ

അമേരിക്കന്‍ ചലചിത്ര നടന്‍

പേജറ്റ് വലേരി ബ്രൂസ്റ്റർ (/ˈpæɪt/, PAJ-it;[1] ജനനം മാർച്ച് 10, 1969[2]) ഒരു അമേരിക്കൻ നടിയാണ്. എൻ‌ബി‌സിയുടെ ഹാസ്യപരമ്പര ഫ്രണ്ട്‌സിന്റെ നാലാം സീസണിൽ കാത്തി എന്ന കഥാപാത്രത്തിന്റെ ആവർത്തിച്ചുള്ള വേഷത്തിൻറെ പേരിൽ അവർ ആദ്യമായി അംഗീകാരം നേടി. സിബിഎസ് ക്രൈം നാടകീയ പരമ്പര ക്രിമിനൽ മൈൻഡ്‌സിലെ എഫ്ബിഐ സൂപ്പർവൈസറി സ്‌പെഷ്യൽ ഏജന്റ് എമിലി പ്രെന്റിസ് എന്ന വേഷം അവരുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായി. 2006 മുതൽ 2012 വരെയുള്ള കാലത്ത് ഈ പരമ്പരയിലെ സ്ഥിരം നടിയായിരുന്നു അവർ, ഇടക്കാലത്ത് പരമ്പരയിൽ രണ്ട് അതിഥി വേഷങ്ങൾ ചെയ്തതിനേ തുടർന്ന് 2016 ൽ സ്ഥിരമായി പരമ്പരയിൽ തിരിച്ചെത്തി.

പേജറ്റ് ബ്രൂസ്റ്റർ
പേജറ്റ് ബ്രൂസ്റ്റർ 2009 ൽ
ജനനം
പേജ് വലേരി ബ്രൂസ്റ്റർ

(1969-03-10) മാർച്ച് 10, 1969  (55 വയസ്സ്)
തൊഴിൽനടി
സജീവ കാലം1995–ഇതുവരെ
ജീവിതപങ്കാളി(കൾ)
സ്റ്റീവ് ഡംസ്ത്ര
(m. 2014)

ഡാൻ Vs എന്ന ആനിമേഷൻ പരമ്പരയിലെ എലീസ്, മിസ്റ്റർ മംബിൾസ് എന്നിവരുടെ ശബ്ദം, കമ്മ്യൂണിറ്റി എന്ന ടെലിവിഷൻ പരമ്പരയുടെ അഞ്ചാമത്തെയും ആറാമത്തെയും സീസണുകളിൽ യഥാക്രമം ഡെബ്ര ചേമ്പേഴ്‌സ്, ഫ്രാങ്കി ഡാർട്ട് എന്നീ കഥാപാത്രങ്ങൾ, ഹാർവി ബേർഡ്‌മാൻ, അറ്റോർണി അറ്റ് ലോ ആൻഡ് ബേർഡ്‌ഗേൾ എന്ന ടെലിവിഷൻ പരമ്പരയിലെ ജൂഡി കെൻ സെബെൻ / ബേർഡ്‌ഗേൾ എന്ന കഥാപാത്രത്തിന് ശബ്ദം നൽകൽ തുടങ്ങിയവ അവരുടെ മറ്റ് ടെലിവിഷൻ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

ആദ്യകാല ജീവിതം തിരുത്തുക

1969 മാർച്ച് 10 ന്[3] മസാച്യുസെറ്റ്സിലെ കോൺകോർഡ് നഗരത്തിലാണ്[4] പേജറ്റ് ബ്രൂസ്റ്റർ ജനിച്ചത്. മാതാവ് ഹാത്ത്‌വേ ബ്രൂസ്റ്ററും (മുമ്പ്, ട്യൂ) പിതാവ് ഗാലൻ ബ്രൂസ്റ്ററും മിഡിൽസെക്സ് സ്കൂളിലെ അഡ്മിനിസ്ട്രേറ്റർമാരായി ജോലി ചെയ്തിരുന്നു.[5][6]

മസാച്ചുസെറ്റ്സിൽ വളർന്ന ബ്രൂസ്റ്റർ, പാർസൺസ് സ്കൂൾ ഓഫ് ഡിസൈനിൽ ചേരുന്നതിനായി ന്യൂയോർക്ക് നഗരത്തിലേക്ക് താമസം മാറി.[7] സ്ഥാപനത്തിലെ ആദ്യ വർഷത്തിൽ, അവർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുകയും, ഒടുവിൽ അഭിനയ ജീവിതം തുടരുകയെന്ന ലക്ഷ്യവുമായി ഡിസൈൻ സ്കൂളിൽ നിന്ന് പുറത്തുപോയി.[8][9] 1990 കളുടെ മധ്യത്തിൽ, ബ്രൂസ്റ്റർ സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറി അഭിനയ ക്ലാസുകളിൽ പങ്കെടുത്തു.

അവലംബം തിരുത്തുക

  1. Interview with Paget Brewster on TVLine, 2017-07-25. Michael Ausiello (the interviewer) says Brewster's name at 0:04 in the interview.
  2. Brewster, Paget [pagetpaget] (March 10, 2021). "I've been catpainted by ⁦@jaffezinn⁩ for my birthday, thank you, Jaffe! t.co/nlEuSoxFeX" (Tweet) (in ഇംഗ്ലീഷ്). Archived from the original on May 1, 2022. Retrieved May 8, 2022 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Rose, Mike (March 10, 2023). "Today's famous birthdays list for March 10, 2023 includes celebrities Jon Hamm, Olivia Wilde". Retrieved March 10, 2023.
  4. Brewster, Paget [pagetpaget] (August 28, 2021). "Finally went back to my birthplace in Concord, Mass. for the best pizza & grinders I've ever had in my life. I feared disappointment but no .. ⁦@NewLondonPizza⁩ ! THEY STILL GOT IT! t.co/v7MvThTUR6" (Tweet) (in ഇംഗ്ലീഷ്). Archived from the original on May 2, 2022. Retrieved May 8, 2022 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. Brewster, Paget [pagetpaget] (January 31, 2020). "@dreamypaget @MarkGags @TreasureCBS I am not bound to a specific scripture. I believe we all know good from evil and that there is something greater than us, could be God, could be Nature, could be Science. But I would love to be a teacher, like my parents" (Tweet) (in ഇംഗ്ലീഷ്). Archived from the original on October 21, 2021. Retrieved May 8, 2022 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  6. "Hathaway Tew, 1966 Debutante, Engaged to Wed; Bradford Student and Galen Brewster to Marry in Summer". The New York Times. April 9, 1967.
  7. Brewster, Paget [pagetpaget] (April 12, 2020). "@Sadiisstic So beautiful - I was never this talented and I went to Parsons School of Design in New York. Guys, you MUST follow your talent. You are amazing." (Tweet) (in ഇംഗ്ലീഷ്). Archived from the original on September 2, 2021. Retrieved May 8, 2022 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  8. Brewster, Paget [pagetpaget] (June 8, 2015). "I love this. I thought it too. Then I failed out of Parsons and apologized to all of my teachers. t.co/dougjZMMWg" (Tweet) (in ഇംഗ്ലീഷ്). Archived from the original on September 2, 2021. Retrieved May 8, 2022 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  9. "Things You Might Not Know About Criminal Minds Star Paget Brewster". Fame10. 2017-04-17.
"https://ml.wikipedia.org/w/index.php?title=പേജറ്റ്_ബ്രൂസ്റ്റർ&oldid=3975318" എന്ന താളിൽനിന്ന് ശേഖരിച്ചത്